യുഎഇയുടെ പര്യവേക്ഷണ പേടകമായ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയതിനു പിന്നാലെ പ്രതികരണവുമായി യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്‍.ആദ്യമായാണ് ഒരു അറബ് രാജ്യം ചൊവ്വാ ദൗത്യം നടത്തുന്നത്.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദൃഡനിശ്ചയവും സ്ഥിരോല്‍സാഹവും ഇല്ലായിരുന്നെങ്കില്‍ ഈ ചരിത്ര നേട്ടം സാധ്യമാവാല്ലായിരുന്നെന്നാണ് യുഎഇ പ്രസിഡന്റ് പറയുന്നത്.
ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 2013 ല്‍ കൊണ്ടുവന്ന ഈ ആശയം നടപ്പാക്കാനുള്ള അദ്ദേഹത്തിന്റെ സ്ഥിരോല്‍സാഹവും ദൃഡനിശ്ചയവും ഇല്ലാതെ ഈ നേട്ടം സാധ്യമാകുമായിരുന്നില്ല. അതിന്റെ വിജയം വരെ അദ്ദേഹം അടുത്ത് നിന്ന് പിന്തുടര്‍ന്നു,' യുഎഇ പ്രസിഡന്റ് പറഞ്ഞു. ഒപ്പം അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് അല്‍ നഹ്യാന്റെ പ്രയത്നത്തെയും അദ്ദേഹം അഭിനന്ദിച്ചു.
അസാധ്യമായത് നേടാന്‍ യുഎഇക്ക് കഴിവുണ്ടെന്ന് ലോകത്തെ കാണിച്ചതിന് പദ്ധതിക്ക് പിന്നിലെ രണ്ട് നേതാക്കന്‍മാര്‍ക്കും ശാസ്ത്രജ്ഞന്‍മാര്‍ക്കും എന്‍ജീനയര്‍മാര്‍ക്കും നന്ദി,' യുഎഇ പ്രസിഡന്റ് പറഞ്ഞു.
ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിച്ച ലോകത്തെ അഞ്ചാമത്തെ രാജ്യമായിരിക്കുകയാണ് യുഎഇ. അമേരിക്ക, ഇന്ത്യ, മുന്‍ സോവിയറ്റ് യൂണിയന്‍, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി എന്നിവയാണാണ് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. 2020 ജൂലൈ 2 നാണ് ജപ്പാനിലെ തെനെഗഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് യുഎഇയുടെ ചൊവ്വാ ദൗത്യ പേടകം വിക്ഷേപിച്ചത്.
ആറു വര്‍ഷം മുമ്പാണ് യുഎഇ ചൊവ്വാ ദൗത്യത്തിനുള്ള പഠനങ്ങള്‍ നടത്താന്‍ തുടങ്ങിയത്. ചൊവ്വാ ദൗത്യത്തിനുള്ള മുഴുവന്‍ സാങ്കോതിക വിദ്യകളോ വൈദഗ്ദ്യമോ രാജ്യത്തില്ലാത്തിനാല്‍ അമേരിക്കന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ മേല്‍നോട്ടത്തിലാണ് ഹോപ് പ്രോബ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....