ചരക്കുസേവന നികുതിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരത് ബന്ദിന് ആഹ്വാനവുമായി വ്യാപാര സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി). ഫെബ്രുവരി 26ന് ആഹ്വാനം ചെയ്തിരിക്കുന്ന ബന്ദില്‍ റോഡ് ഉപരോധിക്കുമെന്ന് പ്രസ്താവനയില്‍ സിഎഐടി വ്യക്തമാക്കി.
വ്യപാരികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാനോ അവരെ അലട്ടുന്ന ബുദ്ധിമുട്ടുകള്‍ ഉള്‍കൊള്ളുവാനോ ജിഎസ്ടി കൗണ്‍സില്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും സിഎഐടി വിമര്‍ശിച്ചു. പരാതികളുമായി പല തവണ കൗണ്‍സിനെ സമീപിച്ചു. അവര്‍ സ്വന്തം അജന്‍ഡയുമായി മുന്നോട്ടുപോകുന്നതല്ലാതെ മറ്റൊരു നടപടിയും ഇതേവര സ്വീകരിച്ചിട്ടില്ല. ഇതിന് ഉടനടി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഭാരത് ബന്ദ് നടത്തുന്നത്. ബന്ദിന് പിന്തുണയറിയിച്ചുകൊണ്ട് ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷനും രംഗത്തെത്തി.
ഒരു രാജ്യം ഒരു നികുതി എന്ന ആഹ്വാനവുമായാണ് കേന്ദ്രം ജിഎസ്ടി കൊണ്ടുവന്നത്. എന്നാല്‍ അതില്‍ പല അപാകതകളും ഉണ്ട്. എല്ലാവരെയും വിശ്വാസത്തിലെടുത്തായിരിക്കും ജിഎസ്ടി നടപ്പാക്കുക എന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും സിഎഐടി കുറ്റപ്പെടുത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....