News Beyond Headlines

28 Sunday
December

അപകടരമായ ചില കളികള്‍’; നിയമനം റാങ്ക് ലിസ്റ്റിലെ അഞ്ചിലൊന്ന് പേര്‍ക്ക് മാത്രമേ സാധ്യമാകൂയെന്ന് മുഖ്യമന്ത്രി

ചെറുപ്പക്കാര്‍ തെറ്റിദ്ധരിക്കപ്പെടരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു

സ്ഥിരപ്പെടുത്തല്‍-റാങ്ക് ലിസ്റ്റ് നിയമന വിവാദങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. താല്‍ക്കാലിക നിയമനം സ്ഥിരപ്പെടുത്തുന്നത് പിഎസ്സി റാങ്ക്ലിസ്റ്റിലുള്ളവരുടെ സാധ്യതയെ ഇല്ലാതാക്കുമെന്ന പ്രചരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിഎസ്സി വഴി നിയമനം നടത്താന്‍ കഴിയാത്ത (നിയമനം പിഎസ്സിക്ക് വിട്ടിട്ടില്ലാത്ത) സ്ഥാപനങ്ങളില്‍ 10 വര്‍ഷത്തിലധികമായി തുടര്‍ച്ചയായി ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്താന്‍ നിശ്ചയിച്ചത്. 10 വര്‍ഷം എന്നാല്‍ അതില്‍ വരുന്നത് സാധാരണ നിലയില്‍ ഈ സര്‍ക്കാരിന്റെ കാലത്തും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും പ്രവര്‍ത്തിച്ചവരാണ്. അവരെയൊന്നും നിയമിച്ചത് ഈ സര്‍ക്കാരല്ല. സ്ഥിരപ്പെടുന്നവരില്‍ ഇതില്‍ 20 വര്‍ഷവും അതിലേറെയുള്ളവരും സര്‍വീസുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പരിഗണന വെച്ച് ആരെയെങ്കിലും പ്രത്യേകമായി ഉള്‍പ്പെടുത്തുകയോ പുറംതള്ളുകയോ ചെയ്തിട്ടില്ല. മാനുഷിക പരിഗണന മാത്രമാണുണ്ടായത്.
ഫെബ്രുവരിയില്‍ അവസാനിക്കുന്ന പിഎസ്സി റാങ്ക്ലിസ്റ്റുകളെല്ലാം ആറു മാസത്തേക്ക് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി റിട്ടയര്‍മെന്റ് എറ്റവും കൂടുതല്‍ ഉണ്ടാകുന്ന ഏപ്രില്‍, മെയ് മാസങ്ങളിലെ ഒഴിവുകള്‍ കൂടി നിലവിലുള്ള റാങ്ക്ലിസ്റ്റില്‍ പെട്ടവര്‍ക്ക് ലഭിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. കാലാവധി കഴിഞ്ഞ പൊലീസ് റാങ്ക് ലിസ്റ്റിലാവട്ടെ 2021 ഡിസംബര്‍ 31 വരെയുള്ള ഒഴിവുകള്‍ കണക്കാക്കി നിയമനം നല്‍കിയിട്ടുമുണ്ട്.
ഈ സര്‍ക്കാര്‍ വന്നതിനുശേഷം 27,000 സ്ഥിരം തസ്തികകള്‍ ഉള്‍പ്പെടെ 44,000 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചിട്ടുണ്ട്. നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്നര്‍ത്ഥം. ഇപ്പോള്‍ തന്നെ ഈ സര്‍ക്കാര്‍ (2021 ജനുവരി 31 വരെ) 1,57,911 പേര്‍ക്ക് പിഎസ്സി വഴി നിയമനം നല്‍കിക്കഴിഞ്ഞിട്ടുണ്ട്.
പരീക്ഷ കൃത്യമായി നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒഴിവ് യഥാസമയം റിപ്പോര്‍ട്ട് ചെയ്യിച്ച് നിയമനം നല്‍കുന്ന രീതിയാണ് സ്വീകരിച്ചുവരുന്നത്. അനന്തമായി റാങ്ക്ലിസ്റ്റുകള്‍ നീട്ടിപുതിയ തലമുറക്ക് പരീക്ഷയെഴുതാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുന്ന രീതി അവസാനിപ്പിക്കാനും കിട്ടേണ്ട ഒഴിവുകള്‍ ലിസ്റ്റിലുള്ളവര്‍ക്ക് കിട്ടാനുമുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇപ്പോള്‍ തന്നെ 4012 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത് 3113 മാത്രമായിരുന്നു. 4012 റാങ്ക്ലിസ്റ്റിലായി നാലുലക്ഷത്തോളം ആളുകളുണ്ടാകും. ഇതില്‍ എല്ലാവര്‍ക്കും ജോലി ലഭിക്കില്ല. അഞ്ചിലൊന്ന് ആളുകള്‍ക്കേ സാധാരണ നിലയില്‍ നിയമനം കിട്ടൂ. സംസ്ഥാനത്താകെ ഇപ്പോഴുള്ള ജീവനക്കാരുടെ എണ്ണം 5,28,231 ആണ്. സംസ്ഥാനത്ത് ഒരുവര്‍ഷം സര്‍ക്കാര്‍ സര്‍വീസിലേക്ക് ആകെ നടത്താന്‍ കഴിയുന്ന നിയമനം 25,000 വരെയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നല്‍കിയ നിയമനങ്ങളുടെ എണ്ണം ഇവിടെ പറഞ്ഞു. സര്‍ക്കാര്‍ സാധ്യമായതിലും കൂടുതല്‍ നിയമനം നടത്തിയിട്ടുണ്ട്.
പിഎസ്സി റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളില്‍ പോലും ദിവസവേതനക്കാരെ നിയമിക്കുന്ന നില കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ അത് തിരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. മാനദണ്ഡമില്ലാതെ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്തുന്ന നയം യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു. ആ സര്‍ക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയ താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം 5910 ആണ്. എന്നാല്‍, വ്യക്തമായ മാനദണ്ഡത്തോടെ യോഗ്യരായവരെ സ്ഥിരപ്പെടുത്താനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. മറ്റു പരിഗണനകളൊന്നും ഇക്കാര്യത്തിലുണ്ടായിട്ടില്ല.
നേരത്തേ സൂചിപ്പിച്ചതുപോലെ പിഎസ്സി റാങ്ക്ലിസ്റ്റില്‍ നിലവിലുള്ള ഒഴിവിന്റെ അഞ്ച് ഇരട്ടിയെങ്കിലും ഉദ്യോഗാര്‍ത്ഥികളാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. ലിസ്റ്റിലുള്ള മുഴുവനാളുകള്‍ക്കും നിയമനം ഉണ്ടാകുക എന്നത് അപ്രയോഗികമായ ഒന്നാണ്. അഭ്യസ്തവിദ്യര്‍ക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ച് തൊഴില്‍ ലഭിക്കുന്നില്ലായെന്ന പ്രശ്നം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. വിവിധ മേഖലകളിലായി കൂടുതല്‍ തൊഴിലവസരം ഉണ്ടാക്കാനും മൂലധനിക്ഷേപം നടത്തുന്നതിനും ഈ സര്‍ക്കാര്‍ പരിശ്രമിക്കുന്നത് ഈ സാഹചര്യത്തിലാണ്. കേന്ദ്ര സര്‍ക്കാരിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും ലക്ഷക്കണക്കിന് ഒഴിവുകള്‍ നികത്താന്‍ അവശേഷിക്കുന്നുണ്ട്. നിയമനങ്ങള്‍ പലതും സ്തംഭിച്ചിരിക്കുന്നു.
അതുകൊണ്ടുതന്നെ അത്തരം തൊഴില്‍ മേഖലയില്‍ സാധാരണ എത്തിപ്പെടുന്ന വിഭാഗങ്ങള്‍ പോലും കേരളത്തിലെ പിഎസ്സിയെ ആശ്രയിക്കുന്ന സ്ഥിതിയാണുള്ളത്. അതിന്റെ സമ്മര്‍ദ്ദവും ഇപ്പോള്‍ നിലവിലുണ്ട്. ലാസ്റ്റ്ഗ്രേഡ് റാങ്ക്ലിസ്റ്റില്‍ ബിരുദമുള്ളവര്‍ക്ക് ഇപ്പോള്‍ പരീക്ഷയെഴുതാന്‍ പറ്റില്ല. നേരത്തേ ഇത്തരമാളുകള്‍ക്ക് പരീക്ഷയെഴുതാന്‍ പറ്റുമായിരുന്നു. ഇത്തരം ആളുകള്‍ മിക്കപ്പോഴും മറ്റു റാങ്ക്ലിസ്റ്റുകളിലും സ്ഥാനംപിടിക്കും. കൂടുതല്‍ ആകര്‍ഷകമായ തൊഴിലുകളിലേക്ക് നീങ്ങുമ്പോള്‍ ലഭിക്കുന്ന എന്‍ജെഡി ഒഴിവുകളിലൂടെ റാങ്ക് ലിസ്റ്റില്‍ പിന്നില്‍ നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് തൊഴില്‍ സാധ്യതയുണ്ടാകുമായിരുന്നു. ഇതുകൊണ്ടാണ് കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ എറ്റവും താഴെയുള്ള ആളുകള്‍ക്ക് നിയമനം ലഭിച്ചുവെന്നും ഇപ്പോള്‍ ലഭിക്കുന്നില്ലായെന്നും പരാതി ഉയരുന്നത്.
ഈ വസ്തുതകള്‍ എല്ലാം തന്നെ മറച്ചുവെച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും റാങ്ക്ലിസ്റ്റിലെ അവസാന ആളുകള്‍ക്കു പോലും തൊഴില്‍സാധ്യതയുണ്ടെന്ന് തെറ്റായി പ്രചരിപ്പിക്കാനുമാണ് ശ്രമം ഉണ്ടാകുന്നത്. അങ്ങനെ വ്യാമോഹിപ്പിച്ച് നിരപരാധികളായ യുവാക്കളെ തെരുവിലിറക്കാനും ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്.
അപകടകരമായ ചില കളികളും കഴിഞ്ഞ ദിവസം നാം കണ്ടു. ഒരു ലിസ്റ്റിലും പെടാത്ത ആളുകള്‍ പോലും വൈകാരിക പ്രകടനങ്ങള്‍ നടത്തുകയും അതിന് ചിലര്‍ ബോധപൂര്‍വം പ്രചാരണം നല്‍കുകയും ചെയ്തു. ഇതില്‍ ചെറുപ്പക്കാരോടും ചെറുപ്പക്കാരികളോടും എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ള ഒരു കാര്യം ഇത് വളരെ സൂക്ഷിച്ച് ചെയ്യേണ്ട ഒരു കാര്യമാണ്. നേരത്തെ ചില പ്രശ്നങ്ങളില്‍ വലിയ തോതിലുള്ള പരാതികള്‍ ഉയര്‍ന്നുവന്നതാണ്. എണ്ണയൊഴിച്ചയാളും പെട്രോള്‍ ഒഴിച്ചയാളും മരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ഭീഷണിയുയര്‍ത്താനാണ് ആഗ്രഹിച്ചത്. അയാള്‍ അറിയാതെ തന്നെ അയാളുടെ ദേഹത്തേക്ക് തീ പടര്‍ന്നു എന്ന് നമ്മുടെ രാജ്യത്ത് ചില സംഭവങ്ങളില്‍ വലിയ തോതില്‍ പരാതികള്‍ ഉയര്‍ന്നു. ഇത് അങ്ങേയറ്റം കരുതലോടെ സ്വീകരിക്കേണ്ട കാര്യങ്ങളാണ്. ചുറ്റുപാടും പല തരക്കാരുണ്ടാകാം. പല ഉദ്ദേശ്യത്തോടെ നില്‍ക്കുന്നവരും നിങ്ങളുടെ അടുത്തുണ്ടാകാം. അപ്പോള്‍ ഒരു തരത്തിലും ആപത്ത് വരുത്തിവെയ്ക്കുന്ന നില സ്വീകരിക്കരുതെന്നാണ് അവരുടെ സുരക്ഷയേക്കരുതി ഈ ഘട്ടത്തില്‍ അഭ്യര്‍ത്ഥിക്കാനുള്ളത്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ പലതുമുണ്ടാകും. മനുഷ്യന്റെ ജീവന് അപകടം വരുത്തി ആ രാഷ്ട്രീയ താല്‍പര്യം നേടാന്‍ വേണ്ടി നോക്കുന്നത് മനുഷ്യന് ചേര്‍ന്ന പ്രവര്‍ത്തിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....