മുന്‍ പിഎസ്സി ചെയര്‍മാന്‍ ഡോ. കെ.എസ് രാധാകൃഷ്ണനെതിരെ നടപടിക്ക് തീരുമാനം. കെ. എസ് രാധാകൃഷ്ണന്റെ അധിക പെന്‍ഷനും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കാനാണ് തീരുമാനം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
മുന്‍ യുഡിഎഫ് സര്‍ക്കാരാണ് കെ. എസ് രാധാകൃഷ്ണന്റെ പെന്‍ഷനും ആനുകൂല്യങ്ങളും ഇരട്ടിയായി വര്‍ധിപ്പിച്ച് നല്‍കിയത്. 2013 മാര്‍ച്ച് 31നായിരുന്നു നടപടി. പിഎസ്സി ചെയര്‍മാന്‍ എന്ന നിലയിലുള്ള പെന്‍ഷനും ആനുകൂല്യങ്ങളും വേണമെന്ന കെ. എസ് രാധാകൃഷ്ണന്റെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് മന്ത്രാസഭായോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. ഇതിനെതിരെ കൊച്ചി ഇടപ്പള്ളി സ്വദേശി പി.എ ആന്റണി രംഗത്തെത്തി.
പിഎസ്സി ചെയര്‍മാന്‍ ആകുന്നതിന് മുന്‍പ് കെ.എസ് രാധാകൃഷ്ണന്‍ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ റീഡറായിരുന്നു. ചെയര്‍മാന്‍ സ്ഥാനം താത്കാലികമാണെന്നിരിക്കെ റീഡറായിരുന്ന സമയത്തെ ശമ്പളം അടിസ്ഥാനമാക്കിവേണം പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിക്കാന്‍ എന്ന് ചൂണ്ടിക്കാട്ടയാണ് പി.എ ആന്റണി രംഗത്തെത്തിയത്. ഇക്കാര്യം വ്യക്തമാക്കി 2016 ല്‍ അദ്ദേഹം സര്‍ക്കാരിന് കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....