News Beyond Headlines

25 Monday
October

ചൈനയുടെ നിരോധനം; പ്രതികരണം അറിയിച്ച് ബിബിസി

ബിബിസി ചാനലിന് ചൈനയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി ബിബിസി. ചൈനയുടെ ഈ പ്രവൃത്തിയില്‍ ഖേദമുണെന്നാണ് ബിബിസി പ്രതികരിച്ചത്. പക്ഷാപാത രഹിതവും സത്യസന്ധവുമായ വാര്‍ത്തയാണ് ജനങ്ങളിലേക്ക് എത്തിക്കുന്നതെന്നും ബിബിസി വ്യക്തമാക്കി.
ബിബിസി വേള്ഡ് ന്യൂസിനെ ബാന്‍ ചെയ്യുക എന്ന ചൈനയുടെ തീരുമാനം മാധ്യമ സ്വാതന്ത്ര്യത്തില്‍ കൈകടത്തലാണ്. മാധ്യമ സ്വാതന്ത്ര്യത്തില്‍ വിലയൊരു നിയന്ത്രണമാണ് ചൈന ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോക രാജ്യങ്ങള്‍ക്കിടയില്‍ സ്വയം അപകീര്‍ത്തിപ്പെടുത്തുന്ന പ്രവൃത്തിയാണ് ചൈന ചെയ്തതെന്ന് ബ്രിട്ടന്റെ ഫോറിന്‍ സെക്രട്ടറി ഡൊമിനിക് റാബ് അഭിപ്രായപ്പെട്ടു.
അതേസമയം ഉള്ളടക്ക ലംഘനത്തെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ചൈനയുടെ വാദം. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തനം നടത്തിയതാണ് ബിബിസി വേള്‍ഡ് ന്യൂസ് ചാനലിനെ വിലക്കാന്‍ കാരണമെന്നും ചൈനീസ് സര്‍ക്കാര്‍ പറഞ്ഞു.
ചൈനയുടെ ടിവി റേഡിയോ ഭരണ നിര്‍വ്വഹണ സംവിധാനമാണ് പ്രക്ഷേപണ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചാനല്‍ ലംഘിച്ചുവെന്ന് പറഞ്ഞത്. ചാനലില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ സത്യസന്ധമായിരിക്കണമെന്നും, ചൈനയുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ വ്രണപ്പെടുത്തതാവണമെന്ന നിര്‍ദ്ദേശങ്ങള്‍ ചാനല്‍ ലംഘിച്ചുവെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്.
ചൈനയില്‍ ബിബസിക്ക് ഇനി മുതല്‍ പ്രക്ഷേപണം സാധ്യമല്ല. പ്രക്ഷേപണത്തിനായുള്ള പുതിയ വാര്‍ഷിക അപേക്ഷ സ്വീകരിക്കില്ലെന്നും ചൈനീസ് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


ആറ്റിങ്ങൽ എം പി കോന്നിയിലെ കാര്യം നോക്കണ്ട; മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച അടൂര്‍ പ്രകാശിനെതിരെ ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ രംഗത്ത്

പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരളയാത്രയ്ക്കും കോന്നിയിലെ കോണ്‍ഗ്രസിനെ രക്ഷിക്കാനായില്ല. ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരുമെന്ന നേതാക്കളുടെ  more...

ട്വിന്റി ട്വന്റിയുടെ പരസ്യത്തില്‍ ബിജെപി സംസ്ഥാന സമിതി അംഗവും

അന്തര്‍ധാര പലപ്പോഴും സജീവമായിരുന്നുവെന്ന് കമന്റ്; വിവാദം ട്വന്റി ട്വന്റി അംഗത്വപരസ്യത്തില്‍ ബിജെപി സംസ്ഥാന സമിതി അംഗത്തിന്റെ ഫോട്ടോപ്രത്യക്ഷപ്പെട്ടത് വിവാദമാകുന്നു. മലയാളത്തിലെ  more...

മരുമകളുടെ കണ്ണ് തെറ്റിയപ്പോള്‍ ഏഴുദിവസം പ്രായമുള്ള കുഞ്ഞിനെ മുത്തശ്ശി ശ്വാസംമുട്ടിച്ച് കൊന്നു

മൂന്നാമതും പെണ്‍കുട്ടിയായതില്‍ അമര്‍ഷം തമിഴ്നാട് മധുരയില്‍ വീണ്ടും പെണ്‍ശിശുഹത്യ. പഴനിയ്ക്കടുത്ത് ഡിഡിംഗല്‍ ജില്ലയിലാണ് സംഭവം. മകന്റെ ഏഴുദിവസം പ്രായമായ കുഞ്ഞിനെ  more...

‘കാപ്പനോട് പൊറുക്കണം എന്നല്ലാതെ എന്ത് പറയാനാണ്’; പിന്നില്‍നിന്ന് കളിച്ചെന്ന മാണി സി കാപ്പന്റെ ആരോപണത്തോട് എകെ ശശീന്ദ്രന്‍

മന്ത്രിസ്ഥാനം ഉറപ്പാക്കാന്‍ താന്‍ പിന്നില്‍നിന്ന് കളിച്ച കളിയാണ് പുറത്തുപോവുന്നതിലേക്ക് എത്തിച്ചതെന്ന മാണി സി കാപ്പന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എകെ ശശീന്ദ്രന്‍.  more...

അനുശ്രീ കോണ്‍ഗ്രസിലേക്കെന്ന് സൈബര്‍ പ്രചരണം; ഇവര്‍ക്കൊന്നും വേറെ പണിയില്ലേന്ന് നടി

അനുശ്രീ കോണ്‍ഗ്രസിലേക്കെന്ന സൈബര്‍ പ്രചരണത്തിനെതിരെ പ്രതികരണവുമായി നടി. ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കൊന്നും വേറെ പണിയില്ലെ എന്നായിരുന്നു അനുശ്രിയുടെ പ്രതികരണം. തന്റെ  more...

HK Special


ബിജെപി ഒപ്പം പിടിക്കുന്നു , പിടിമുറുക്കാൻ ഹൈക്കമാന്റ്

പാർട്ടിയുടെ ഇമേജ് വർദ്ധിപ്പിക്കുന്ന രീതിയിൽ നിഷ്പക്ഷരായ ആളുകളെ ക്കപ്പം കൂട്ടണമെന്ന് ഹൈക്കമാന്റ് തീരുമാനം .....

ഏറ്റുമാനൂർ ജോസഫ് ഗ്രൂപ്പിന് ആശ നശിച്ച് കോൺഗ്രസുകാർ

കേരള കോൺഗ്രസ് (എം) മത്‌സരിച്ചിരുന്ന ഏറ്റുമാനൂർ സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടു നൽകാൻ .....

‘ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന നിലപാട് നിര്‍ഭാഗ്യകരം’; ഇ. ശ്രീധരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കിഫ്ബി

കിഫ്ബിക്കെതിരായ ഡിഎംആര്‍സി മുന്‍ എംഡിയും കൊച്ചി മെട്രോയുടെ മുന്‍ പ്രിന്‍സിപ്പല്‍ അഡൈ്വസറുമായ ഇ.ശ്രീധരന്റെ .....

‘കലാപം സൃഷ്ടിക്കാന്‍ യുഡിഎഫ് ശ്രമം’;

രാഷ്ട്രീയ കളിക്ക് വിധേയരാകേണ്ടതുണ്ടോയെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ചിന്തിക്കണമെന്ന് സിപിഎം സെക്രട്ടറിയേറ്റിന് മുന്നില്‍ പി.എസ്.സി റാങ്ക് .....

‘ലിസ്റ്റ് നീട്ടി, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു, അവസരങ്ങള്‍ സൃഷ്ടിച്ചു, എല്ലാം ചെയ്തുകഴിഞ്ഞു’; ചര്‍ച്ചയിലൂടെ ഇതിനപ്പുറം എന്ത് ബോധ്യപ്പെടുത്താനാണെന്ന് ധനമന്ത്രി

ഉദ്യോഗാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്തുകഴിഞ്ഞതായി ധനമന്ത്രി തോമസ് ഐസക്ക്. സെക്രട്ടറിയേറ്റിനുമുന്നില്‍ ഉദ്യോഗാര്‍ഥികള്‍ സമരം .....