News Beyond Headlines

06 Wednesday
May

നൂറോളം ഏസ്‌വെയര്‍ ഹബ്ബുകള്‍ സ്ഥാപിക്കാനൊരുങ്ങി ഏസ്‌വെയര്‍ ഫിന്‍ ടെക് സര്‍വ്വീസസ്

കൊച്ചി : വര്‍ക്ക് ഫ്രം ഹോം സംവിധാനം വരുത്തുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി കേരളത്തിലുടനീളം നൂറോളം ഏസ്‌വെയര്‍ ഹബ്ബുകള്‍ സ്ഥാപിക്കാനൊരുങ്ങി ഏസ്‌വെയര്‍ ഫിന്‍ ടെക് സര്‍വ്വീസസ്. വര്‍ക്ക് നിയര്‍ ഹോം സംവിധാനത്തെ പ്രോത്സാഹിപ്പിക്കന്നതിനായി വരുന്ന മാര്‍ച്ചോടെ പദ്ധതി പൂര്‍ത്തിയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ഒരു ഓഫീസിലെ എല്ലാ സൗകര്യങ്ങളോടും കൂടി ജോലി ചെയ്യാനുള്ള അവസരമാണ് ഏസ്‌വെയര്‍ ഹബ്ബുകളില്‍ ഒരുക്കുന്നത്. ജോലി ചെയ്യുന്നതിനാവശ്യമായ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, തടസമില്ലാത്ത വൈദ്യുതിയുടെ ലഭ്യത, വീഡിയോ കോണ്‍ഫറന്‍സിങ്ങ് സംവിധാനം, മീറ്റിംഗ് റൂം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഇവിടെ ലഭ്യമാകും. ഒരേ സമയത്ത് എട്ടു മുതല്‍ പതിനാറ് പേര്‍ക്കു വരെ ജോലി ചെയ്യാന്‍ കഴിയുന്ന വിധത്തില്‍, സ്വകാര്യത ഉറപ്പു വരുത്തി ക്യുബിക്കിളുകളായാണ് ഹബ്ബുകള്‍ തയ്യാറാക്കുന്നത്. റീഫ്രഷ്‌മെന്റ്, പ്രിന്റിംഗ് തുടങ്ങിയ മികച്ച സൗകര്യങ്ങളോടെ ബിസിനസ് മീറ്റിങ്ങുകള്‍ ചെയ്യുന്നതിനുള്ള മീറ്റിംഗ് റൂം മിതമായ നിരക്കില്‍ ആവശ്യക്കാര്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിനു പുറമേ മൈക്രോ എടിഎം, മണി ട്രാന്‍സ്ഫര്‍, ബില്‍ പെയ്‌മെന്റ്‌സ്, പാന്‍കാര്‍ഡ്, ജിഎസ്ടി രജിസ്‌ട്രേഷന്‍ ഫയലിംഗ്, ഗവണ്‍മെന്റ് സര്‍വ്വീസ് തുടങ്ങി നൂറിലധികം സേവനങ്ങളും ഈ ഹബ്ബുകളില്‍ ലഭ്യമാകും.

വീടുകളിലിരുന്ന് ജോലി ചെയ്യുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് ഏസ്‌വെയര്‍ ഹബ്ബുകള്‍ പ്രയോജനകരമാവുമെന്ന് ഏസ്വെയര്‍ ഫിന്‍ടെക് സര്‍വീസസ് സിഇഒ ജിമ്മിന്‍ ജെയിംസ് കുറിച്ചിയില്‍ പറഞ്ഞു. ഓഫീസിലേക്ക് ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്ക് ഏറ്റവുമടുത്തുള്ള ഏസ്‌വെയര്‍ ഹബ്ബിലെത്തി ജോലികള്‍ പൂര്‍ത്തിയാക്കാനാവും. ഭാവിയില്‍ ഒരോ 10 കിലോ മീറ്റര്‍ പരിധിയിലും ഒരു ഏസ്‌വെയര്‍ ഹബ്ബ് എന്ന രീതിയിലേക്ക് സേവനങ്ങള്‍ വിപുലമാക്കാനും കമ്പനി ലക്ഷ്യമിടുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....