കോൺഗ്രസിന്റെ വോട്ടുമാത്രമല്ല ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ വേണ്ട പരിഗണന കിട്ടിയില്ലങ്കിൽ രണ്ടാം നിര നേതാക്കളിൽ പലരും പാർട്ടി വിട്ട് ബിജെപി യിലോ എൻ ഡി പാളത്തിലോ ചേക്കേറുമെന്ന് ദേശീയ നേതൃത്വത്തിന് വേണ്ടി കേരളത്തിൽ സർവേ നടത്തിയ ടീമിന്റെ റിപ്പോർട്ട്.
തദ്ദേശതിരഞ്ഞെടുപ്പിലെ സി പി എമ്മിന്റെ ഉജ്വല വിജയത്തിന് പ്രധാന കാരണം ഇത്തരം നേതാക്കളുടെ നേതൃത്വത്തിൽ നടപ്പ പ്രവർത്തനങ്ങളാണെന്ന് സർവേ പറയുന്നു.
പാർലമെന്റ് തിരഞ്ഞെടുപ്പിലെ വൻ തോൽവിയെത്തുടർന്നുള്ള പരിശോധനയിൽ വോട്ടു ചോർച്ച സി പി എം മനസ്സിലാക്കിയിരുന്നു അതിനെ തുടർന്ന് അവർ മികച്ച രീതിയിൽ തിരിച്ചു വന്നു. പക്ഷെ കോൺഗ്രസ് സംവിധാനങ്ങൾ കേരളത്തിൽ താഴെത്തട്ടിൽ നിശ്ചലമാണെന്ന് ഈ സർവേ പറയുന്നു.
ബിജെപിയിലേക്കു നേരിട്ടും ബിഡിജെഎസ് വഴിയും പോയ വോട്ടുകൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരികെയെത്തിക്കുക എന്നതാണ് സംഘടനാപരമായ മുഖ്യ ഉത്തരവാദിത്തമായി കാണേണ്ടതെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. എങ്കിൽ മാത്രമേ, ഭരണം ഉറപ്പാക്കാൻ കഴിയൂ എന്നും പറയുന്നു.
. 2016ൽ ബിജെപിക്കു കുതിപ്പുണ്ടായ മണ്ഡലങ്ങളിൽ വോട്ടു ചോർന്നതു യുഡിഎഫിനായിരുന്നു. ഈ പ്രവണത ഇരുപതോളം മണ്ഡലങ്ങളിൽ പ്രകടമായപ്പോൾ വൻ വിജയത്തിലേക്ക് എൽഡിഎഫ് എത്തി. ഇത്തവണ അത് കുറഞ്ഞത് 40 സീറ്റുകളിൽ പ്രതീക്ഷിക്കാം.
ശബരിമല വിഷയം കത്തുന്നതും ബി ജെ പി ക്ക് ഗുണം ചെയ്യുമെന്ന് സർവ്വേ ആശങ്കപ്പെടുന്നു. ഇത് ലോക്സഭാ തെരഞ്ഞെടുപ്പിൽ സഹായിച്ചു എന്നു പറയാം, എന്നാൽ പക്ഷെ പഞ്ചായത്തിലും തിരിച്ചടിച്ചു. 'ഹിന്ദു ഭൂരിപക്ഷ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലെ വർധിച്ച ബിജെപി വോട്ട് നൽകുന്ന ആപൽക്കരമായ സൂചന, കോൺഗ്രസ് ഇല്ലാതാകുന്നു എന്നാണ്.
സ്വാധീന മേഖലകളിൽ ബിജെപിക്ക് അനുകൂലമായുള്ള വോട്ടുചോർച്ച പ്രത്യേകമായി പരിശോധിക്കണം. ഏതു സാമൂഹിക വിഭാഗങ്ങളാണ് ബിജെപിയിലേക്കു പോകുന്നതെന്ന കാര്യം പരിശോധിക്കണം.'-ഇതാണ് സർവേ സംസ്ഥാന നേതൃത്വത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം.
പരമ്പരാഗതമായി കോൺഗ്രസിന് അടിത്തറയുള്ള പ്രദേശങ്ങളിൽ ബിജെപി കടന്നുകയറുന്നുവെന്നും കേരളത്തിലെ പാർട്ടിയുടെ സ്വാധീന മേഖലയെ തകർക്കുക എന്ന സംഘപരിവാർ ലക്ഷ്യം ഇതിനു പിന്നിലുണ്ടെന്നും കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം , തിരുവനന്തപുരം ജില്ലകളിലെ കണക്ക് കാട്ടി വ്യക്തമാക്കുന്നുണ്ട്.
പന്തളത്തെ ബിജെപി നേതാവായിരുന്ന കൃഷ്ണകുമാർ സിപിഎമ്മിൽ ചേർന്നിരുന്നു. നാമജപ ഘോഷയാത്രയിൽ മുന്നിൽ നിന്ന നേതാവാണ് കൃഷ്ണകുമാർ. സമാന രീതിയിൽ മറ്റ് ഹൈന്ദവ നേതാക്കളേയും സിപിഎമ്മിലേക്ക് അടുക്കുകയാണ്. ഇത് ന്യൂനപക്ഷ പാർട്ടി എന്ന ലേബലിലേക്ക് കോൺഗ്രസിനെ മാറ്റുകയാണ്, പക്ഷെ അവരുടെ വോട്ട് ഉറപ്പിക്കാവുന്ന നേതാക്കൾ പാർട്ടിയിൽ ഇല്ല , അത് ലീഗിനും ഇപ്പോൾ ജോസഫ് ഗ്രൂപ്പിനുമാണ് ഗുണം നൽകുന്നത്.
ലോക്‌സഭ-തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി. മുന്നേറ്റമുണ്ടാക്കിയ ഇടങ്ങളിൽ ഈ പ്രവർത്തനം ശക്തമായി നടത്തിയല്ലങ്കിൽ മൂന്നാമതാകും എന്ന് പറയുന്നു . ചെറിയ കൂട്ടായ്മകൾ, കുടുംബയോഗങ്ങൾ എന്നിവ വിളിച്ച് കോൺഗ്രസിനൊപ്പം നിൽക്കുന്ന വിശാലവേദി വേണമെന്നും ഇതിൽ പറയുന്നുണ്ട്.
സ്ഥിരം മുഖങ്ങൾക്ക് പകരം കോൺഗ്രസ് പുതിയ മുഖങ്ങളെ ഈ തിരഞ്ഞെടുപ്പിൽ പകുതി സീറ്റിൽ എങ്കിലും കൊണ്ടുവന്നില്ലങ്കിൽ പാർട്ടിയുടെ അടിത്തറ നഷ്ടമാകുമെന്ന് ഇവർ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....