News Beyond Headlines

09 Thursday
December

‘ലിസ്റ്റ് നീട്ടി, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു, അവസരങ്ങള്‍ സൃഷ്ടിച്ചു, എല്ലാം ചെയ്തുകഴിഞ്ഞു’; ചര്‍ച്ചയിലൂടെ ഇതിനപ്പുറം എന്ത് ബോധ്യപ്പെടുത്താനാണെന്ന് ധനമന്ത്രി

ഉദ്യോഗാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്തുകഴിഞ്ഞതായി ധനമന്ത്രി തോമസ് ഐസക്ക്. സെക്രട്ടറിയേറ്റിനുമുന്നില്‍ ഉദ്യോഗാര്‍ഥികള്‍ സമരം തുടരുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. അവര്‍ ആവശ്യപ്പെട്ടത് പ്രകാരം ലിസ്റ്റുകള്‍ നീട്ടുകയും പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ചീഫ് സെക്രട്ടറിയ്ക്കടക്കം നിര്‍ദ്ദേശം നല്‍കുകയും ചെയ്തുകഴിഞ്ഞതായി മന്ത്രി പറഞ്ഞു. ചെയ്യാവുന്നതെല്ലാം ചെയ്തുകഴിഞ്ഞതിനാല്‍ നടക്കാത്ത കാര്യങ്ങള്‍ക്കായി ഇനി ചര്‍ച്ച നടത്താനുള്ള സാധ്യത അടയുകയാണെന്നും ധനമന്ത്രി സൂചന നല്‍കി. തിരുവനന്തപുരം നഗരത്തിന്റെ ശുചീകരണ യജ്ഞത്തിന് തുടക്കം കുറിക്കാനെത്തും വഴിയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ധനമന്ത്രി പറഞ്ഞത്:

നിയമനത്തിന്റെ ശതമാനമല്ല എത്ര ഒഴിവുകള്‍ നികത്തി എന്നതാണ് കണക്കിലെടുക്കേണ്ടത്. സമരത്തില്‍ സര്‍ക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്തുകഴിഞ്ഞു. എന്തടിസ്ഥാനത്തിലാണ് ഇനിയും സമരമെന്ന് മനസിലാകുന്നില്ല. പോസ്റ്റ് വേണം എന്ന് ആവശ്യമുയര്‍ത്തി. സര്‍ക്കാര്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ചീഫ് സെക്രട്ടറിയിക്കുള്‍പ്പെടെ നിര്‍ദ്ദേശം നല്‍കി. ചര്‍ച്ച നടത്തി ഉദ്യോഗാര്‍ഥികളെ ഇതിനപ്പുറം എന്ത് ബോധ്യപ്പെടുത്താനാണ? സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തു. പറഞ്ഞാല്‍ ചെയ്യാവുന്നതെല്ലാം ചെയ്തു കഴിഞ്ഞു. സാധ്യമല്ലാത്ത കാര്യങ്ങള്‍ ചെയ്യാനാകില്ലല്ലോ.
അയ്യായിരത്തിലധികം താല്‍ക്കാലികക്കാരെയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയത്. ഈ സര്‍്ക്കാരിന്റേത് 2000 പോലും എത്തിയിട്ടില്ല. സമരം അക്രമത്തിനുള്ള വേദിയാക്കാനാണ് പ്രതിപക്ഷത്തിന് താല്‍പ്പര്യം. സാധ്യമല്ലാത്ത കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് വിചാരിച്ച് സമരം തുടരേണ്ടതില്ലല്ലോ.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സംസ്ഥാനത്ത് കെ റെയില്‍ അനിവാര്യം; സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാനത്ത് കെ റെയില്‍ വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ റെയില്‍ സംസ്ഥാന വികസനത്തിന് അനിവാര്യമായ ഒന്നാണ്.  more...

ജന. ബിപിന്‍ റാവത്തിന്റെ അപകടമരണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജന. ബിപിന്‍ റാവത്തിന്റെയും പത്‌നി മധുലിക റാവത്തിന്റെയും 11  more...

സഞ്ജയ് ഗാന്ധി മുതല്‍ സൗന്ദര്യവരെ; പ്രമുഖരുടെ ജീവനെടുത്ത ആകാശ ദുരന്തങ്ങള്‍

നിന്നനില്‍പ്പില്‍ പറയുന്നുയരാനും എവിടെ വേണമെങ്കിലും വന്നിറങ്ങാനും സാധ്യമാകുന്നതിനാല്‍ തിരക്കുപിടിച്ച ജീവിതം നയിക്കുന്നവരുടെ ഇഷ്ടവാഹനമാണ് ഹെലികോപ്റ്ററുകള്‍. രാഷ്ട്രീയ നേതാക്കള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഹെലികോപ്റ്ററുകറും  more...

രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രം; ദുരന്തത്തിന്റെ നടുക്കം മാറാതെ രാജ്യം

തമിഴ്‌നാട്ടിലെ ഊട്ടിക്കു സമീപം കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലികയും  more...

ബിപിന്‍ റാവത്ത്: വിടവാങ്ങിയത് ഇന്ത്യയുടെ ആദ്യ സിഡിഎസ്; ജ്വലിക്കുന്ന സേനാവീര്യം

ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് (68) ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും മരിച്ചവരില്‍  more...

HK Special


സംസ്ഥാനത്ത് കെ റെയില്‍ അനിവാര്യം; സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാനത്ത് കെ റെയില്‍ വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ .....

ബിപിന്‍ റാവത്തിന്റെ മരണം സ്ഥിരീകരിച്ചു; കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരണം 13

ഊട്ടിക്കു സമീപം കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ സംയുക്ത സേനാ മേധാവി .....

ഷാഫിയെ മാറ്റാൻ നീക്കം സുധാകരന്റെ നിലപാട് നിർണ്ണായകം

മഹിളാകോൺഗ്രസ് പുനസംഘടനയ്ക്ക് പിന്നാലെ യൂത്ത് കോൺഗ്രസിൽ കൂടി പിടിമുറുക്കാൻ ഉമ്മൻചാണ്ടി നടത്തുന്ന നീക്കങ്ങൾ .....

ഇവരാണ് ‘റിയല്‍ ഇരട്ട’കള്‍; അമ്മമാരായതും ഒരേ ദിനം

തലയോലപ്പറമ്പ് പുതുശ്ശേരില്‍ ശ്രീപ്രിയയും ശ്രീലക്ഷ്മിയും ഇരട്ടകളാണ്. ഇരുപത്തിയാറുകാരികളായ ഇവര്‍ നവംബര്‍ 29-ന് രണ്ട് .....

യൂണിഫോമില്‍ വനിതാ എസ്.ഐയുടെ ‘സേവ് ദ ഡേറ്റ്’ ഫോട്ടോ ഷൂട്ട്; സേനയില്‍ വിവാദം

ന്യൂജെന്‍ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിനെതിരെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ സദാചാര .....