മൂന്നാമതും പെണ്‍കുട്ടിയായതില്‍ അമര്‍ഷം
തമിഴ്നാട് മധുരയില്‍ വീണ്ടും പെണ്‍ശിശുഹത്യ. പഴനിയ്ക്കടുത്ത് ഡിഡിംഗല്‍ ജില്ലയിലാണ് സംഭവം. മകന്റെ ഏഴുദിവസം പ്രായമായ കുഞ്ഞിനെ മുത്തശ്ശി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ശിശുഹത്യയുമായി ബന്ധപ്പെട്ട് 55 വയസ് പ്രായമുള്ള കെ നാഗമ്മാളിനെതിരെ മധുര പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
രണ്ട് പെണ്‍മക്കള്‍ക്കുശേഷം വീണ്ടും മകന് പെണ്‍കുഞ്ഞ് തന്നെയുണ്ടായതിന്റെ അമര്‍ഷമാണ് കൊല നടത്താന്‍ പ്രേരിപ്പിച്ചതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. പിഞ്ചു കുഞ്ഞിന് മുലപ്പാല്‍ കൊടുക്കരുതെന്ന് ഇവര്‍ മരുമകളോട് നിഷ്‌കര്‍ഷിച്ചിരുന്നു. പാല്‍ കിട്ടാതെ കുഞ്ഞ് താനെ മരിച്ചുപോകുമെന്നും ഇപ്പോള്‍ ഈ കുഞ്ഞ് വേണ്ട എന്നുമായിരുന്നു നാഗമ്മാളിന്റെ നിര്‍ദ്ദേശം. എന്നാല്‍ കുഞ്ഞിന്റെ അമ്മ ഇത് കേള്‍ക്കാന്‍ കൂട്ടാക്കാതിരുന്നതോടെ തനിക്ക അമര്‍ഷം വര്‍ധിച്ചെന്നും മരുമകളുടെ കണ്ണ് തെറ്റിയപ്പോള്‍ കരയുന്ന കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും നാഗമ്മാള്‍ തന്നെ പറയുന്നു.
ചിന്നസ്വാമിയുടേയും ശിവപ്രിയങ്കയുടേയും പിഞ്ചുകുഞ്ഞാണ് കൊല്ലപ്പെട്ടത്. ഇവരുടെ മറ്റ് രണ്ട് പെണ്‍കുട്ടികളും ഭിന്നശേഷിക്കാരാണ്. അതിന്റെ അമര്‍ഷമാണ് നാഗമ്മാള്‍ നവജാത ശിശുവിനോട് തീര്‍ത്തതെന്ന് നാട്ടുകാര്‍ പറയുന്നു. താന്‍ കുഞ്ഞിനടുത്തേക്ക് ഓടിയെത്തുമ്പോള്‍ കുഞ്ഞ് ചലനമറ്റ് കിടക്കുയായിരുന്നുവെന്നാണ് ശിവപ്രിയങ്ക പറയുന്നത്. തൊട്ടടുത്തുള്ള ആശുപത്രിയില്‍ കുഞ്ഞിനെ ഉടന്‍തന്നെ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. കുഞ്ഞിന്റെ തലയില്‍ ചതവുകളുണ്ടായിരുന്നെന്നും കുഞ്ഞ് കുറച്ചധികം സമയമായി പട്ടിണിയായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടത്തിലൂടെ കണ്ടെത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....