News Beyond Headlines

27 Monday
April

ഏക മകള്‍, ഉമ്മയുമായി ആത്മബന്ധം; അന്‍സി മറഞ്ഞത് സിനിമയെന്ന സ്വപ്നം ബാക്കിയാക്കി

യാഥാസ്ഥിതിക കുടുംബത്തില്‍നിന്നു ഫാഷന്‍ ലോകത്തേയ്ക്ക് എത്തിയ അന്‍സി കബീറിന്റെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ ഉമ്മ റസീന ബീവിയായിരുന്നു. 2019ല്‍ റാംപില്‍ നേടിയ സുന്ദരിപ്പട്ടം അന്‍സി അന്നു സമര്‍പ്പിച്ചത് പ്രിയപ്പെട്ട ഉമ്മയ്ക്കാണ്. വീട്ടിലെ ഏക മകള്‍. സ്വപ്നം കണ്ട വിജയങ്ങളെല്ലാം കൈപ്പിടിയിലൊതുക്കാന്‍ മകളെ പ്രാപ്തയാക്കുകയായിരുന്നു ആ ഉമ്മ. ഈ വര്‍ഷത്തെ മിസ് സൗത്ത് ഇന്ത്യ കിരീടവും അന്‍സി കബീര്‍ നേടിയിരുന്നു. മകളുടെ ആഗ്രഹങ്ങളെ ഉമ്മ പിന്തുണച്ചപ്പോള്‍ പിതാവും കാര്യമായി എതിര്‍ത്തില്ല. ഒടുവില്‍ മിസ് കേരള സൗന്ദര്യ കിരീടം സ്വന്തമാക്കി. കൂട്ടുകാര്‍ക്കൊപ്പം കൊച്ചിയിലെ ചടങ്ങുകള്‍ക്കുശേഷം മടങ്ങുമ്പോഴായിരുന്നു അന്‍സിയുടെ അന്ത്യം. സൗന്ദര്യകിരീടം അണിഞ്ഞതിനു പിന്നാലെ സിനിമാ മോഹങ്ങളാണ് അന്‍സി മനസ്സില്‍ സൂക്ഷിച്ചിരുന്നത്. ഇതിനായി കൊച്ചി സന്ദര്‍ശനങ്ങള്‍ പതിവായിരുന്നു. സിനിമാ പ്രതീക്ഷകള്‍ക്കുമേല്‍ കോവിഡ് കരിനിഴലിട്ടപ്പോള്‍ ടെക്‌നോപാര്‍ക്കിലെ ജോലിയുമായി കഴിഞ്ഞു. വീണ്ടും തിയറ്ററുകള്‍ തുറന്നു സിനിമാ ലോകം സജീവമാകുന്ന സാഹചര്യമുണ്ടായപ്പോഴാണ് പ്രതീക്ഷകളുമായി കൊച്ചിയിലേയ്‌ക്കെത്തുന്നത്. കുറച്ചു നാളായി ഷൂട്ടുകളുമായി സജീവമായിരുന്നു. റാംപില്‍നിന്നു ലഭിച്ച സുഹൃത്ത് അന്‍ജന ഷാജനായിരുന്നു മിക്കപ്പോഴും കൂട്ട്. രണ്ട് ആണ്‍ സുഹൃത്തുക്കളാണ് അപകട സമയത്ത് ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്നത്. മാള സ്വദേശി അബ്ദുല്‍ റഹ്മാനാണ് കാര്‍ ഓടിച്ചിരുന്നത്. ഇവരുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മുഹമ്മദ് ആഷിഖ് കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്. ഡ്രൈവറുടെ പരുക്ക് ഗുരുതരമല്ല. മകളുമായി നല്ല ആത്മബന്ധമായിരുന്നു മാതാവ് റസീന ബീവിക്കുണ്ടായിരുന്നത്. മകളുടെ മരണം അവരെ തകര്‍ത്തുകളഞ്ഞു. ഈ സംഘര്‍ഷത്തില്‍നിന്നാകണം അവരുടെ ആത്മഹത്യാ ശ്രമമെന്നു ബന്ധുക്കള്‍ പറഞ്ഞു. കൊച്ചിയില്‍ നടന്ന മിസ് കേരള സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്ന വിവരം അന്ന് അടുത്ത ബന്ധുക്കള്‍ ഒഴികെ ആരോടും പറഞ്ഞിരുന്നില്ല. ആ ദിവസങ്ങളിലായിരുന്നു പിതാവിന്റെ സഹോദരന്റെ മകളുടെ വിവാഹം. ഉപ്പയുടെ അനുവാദം വാങ്ങിയാണ് താന്‍ മത്സരത്തിനു വന്നതെന്നും അന്‍സി പറഞ്ഞിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....