ബിജെപി കോര്‍കമ്മറ്റി യോഗത്തില്‍ ഒരു വിഭാഗം നേതാക്കള്‍ വിട്ടു നില്‍ക്കുന്നു. ബിജെപി സംസ്ഥാന നേതൃത്വം പുന:സംഘടിപ്പിച്ചതിന് പിന്നാലെ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ തന്നെ അതൃപ്തി പരസ്യമാവുകയാണ്. അതിനിടെയാണ് കോര്‍കമ്മിറ്റി യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. പികെ കൃഷ്ണദാസ്, എഎന്‍ രാധാകൃഷ്ണന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരാണ് ഇന്നും നാളെയുമായി നടക്കുന്ന യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ കേരള പ്രഭാരി സിപി രാധാകൃഷ്ണനും പങ്കെടുക്കും. നേരത്തെ ബിജെപിയുടെ ചാനല്‍ ചര്‍ച്ചാ പാനലിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നും സംസ്ഥാന നേതാക്കള്‍ പുറത്തുപോയിരുന്നു. പി കെ കൃഷ്ണദാസ്, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, എം എസ് കുമാര്‍ എന്നിവരാണ് ഗ്രൂപ്പില്‍ നിന്ന് സ്വയം പുറത്തുപോയത്. തുടര്‍ന്ന് അച്ചടക്ക ലംഘനത്തിന് കടുത്ത നടപടി ഉണ്ടാകുമെന്ന് കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടിയും വന്നു.പിന്നാലെയാണ് കോര്‍കമ്മിറ്റി യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ അടിസ്ഥാനത്തില്‍ ശുദ്ധീകരണ പ്രക്രിയയിലാണ് ബിജെപി. ഈ സാഹചര്യം മുന്‍നിര്‍ത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും താഴെ തട്ടില്‍ സമഗ്രമായ അഴിച്ചു പണി വേണമെന്നും നിയോജക മണ്ഡലം കമ്മറ്റികള്‍ വിഭജിക്കണം എന്നുമാണ് സംസ്ഥാന ഘടകത്തിന്റെ ആവശ്യം. ഇതിന് കേന്ദ്രനേതൃത്വം അംഗീകാരം നല്‍കിയിട്ടുണ്ട്.പ്രഭാരി മാര്‍, ബൂത്ത് തല ഇന്‍ ചാര്‍ജുമാര്‍ എന്നിവര്‍ക്കും മാറ്റം വരുത്തിയേക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....