ആഡംബര ജീവിതം നയിക്കാന്‍ ശമ്പളം തികയാതെ വന്നതോടെ മാല പൊട്ടിക്കലിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ച യുവാവ് ഒടുവില്‍ പൊലീസ് പിടിയില്‍. അറസ്റ്റിലായ ഉമേഷ് പാട്ടില്‍ (27) നാഗ്പുര്‍ മേഖലയിലെ 56 മാലപൊട്ടിക്കല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 2015ല്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ഇയാള്‍ ഒരു കോണ്‍ട്രാക്ടര്‍ക്കൊപ്പമാണ് ആദ്യം ജോലി ചെയ്തിരുന്നത്. ശമ്പളം തികയാതെ വന്നതോടെ ഇയാള്‍ മോഷണത്തിലേക്കു തിരിഞ്ഞു. തുഷാര്‍ ധിക്ലെ എന്നയാള്‍ക്കൊപ്പം ചേര്‍ന്ന് 20 മാലകള്‍ എങ്കിലും തട്ടിയെടുത്ത ഉമേഷ് പിന്നീട് ഇയാളുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചു. 2020 നവംബറിനു ശേഷം മാത്രം ഉമേഷ് കുറഞ്ഞത് 36 മാലകള്‍ എങ്കിലും ഒറ്റയ്ക്കു പൊട്ടിച്ചെടുത്തിട്ടുണ്ടെന്നാണു പൊലീസ് പറയുന്നത്. ഒക്ടോബര്‍ 21ന് ബൈക്കില്‍ വേഗംകുറച്ചു യാത്ര ചെയ്യുന്നതുകണ്ടു സംശയം തോന്നിയ 2 പൊലീസുകാര്‍ ഇയാളെ പിന്തുടരുകയായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ ധരിച്ച യുവതിയ കണ്ടതോടെ ഇയാള്‍ വേഗത്തില്‍ വാഹനം തിരിച്ചു. ഇതുകണ്ട പൊലീസുകാര്‍ തങ്ങളുടെ ബൈക്ക് ഉമേഷിന്റെ ബൈക്കില്‍ ഇടിപ്പിച്ചു. ബൈക്കുകളില്‍നിന്നു 3 പേരും തെറിച്ചുവീണെങ്കിലും പൊലീസ് പ്രതിയെ പിടികൂടി. ഇയാള്‍ കുറ്റും സമ്മതിച്ചെന്നു പൊലീസ് പറഞ്ഞു. ഇയാളുടെ വീട്ടില്‍നിന്ന് 2.5 ലക്ഷം രൂപയും 27 സ്വര്‍ണ ചെയിനുകളും കണ്ടെടുത്തു. സ്വര്‍ണവില വര്‍ധിച്ചതിനു ശേഷം ഇവ വില്‍ക്കാനായിരുന്നു ഇയാളുടെ പദ്ധതി. പിടിച്ചുപറിച്ച മാലകള്‍ വിറ്റുകിട്ടിയ തുക കൊണ്ട് ഇയാള്‍ 48 ലക്ഷം രൂപയുടെ ഫ്‌ലാറ്റും കാറും വാങ്ങിയതായി പൊലീസ് പറഞ്ഞു. ഇയാളുടെ ബാങ്ക് ബാലന്‍സ് 20 ലക്ഷമാണ്. കാമുകിക്കു വേണ്ടി ഇയാള്‍ പണം വാരിക്കോരി ചെലവാക്കിയിരുന്നതായും പൊലീസ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....