ജാമ്യത്തിലിറങ്ങിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. അമ്മ പ്രഭയുടെ കൈപിടിച്ചാണ് സ്വപ്ന ജയിലിന് പുറത്തിറങ്ങിയത്. കുടുംബ വീട്ടിലേക്കാണ് സ്വപനയും അമ്മയും പോയത്. ഇവിടെ വെച്ച് അഭിഭാഷകരുമായുള്‍പ്പെടെ ചര്‍ച്ച നടത്തിയ ശേഷമായിരിക്കും പ്രതികരിക്കുക. ജാമ്യവുമായി ബന്ധപ്പെട്ട രേഖകള്‍ ഇന്ന് രാവിലെയാണ് സ്വപ്നയുടെ അമ്മ അട്ടക്കുളങ്ങര ജയിലിലെത്തിച്ചത്. കുറച്ചു സമയം തരൂ, അതിനു ശേഷം പ്രതികരിക്കാമെന്ന് സ്വപ്നയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. എന്‍ഐഎയുടെ കേസിലുള്‍പ്പെടെ ഹൈക്കോടതി ജാമ്യം അനുവദിച്ച പശ്ചാത്തലത്തിലാണ് സ്വപ്നയുടെ മോചനം സാധ്യമായത്. എല്ലാ കേസുകളിലും ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും സ്വപനയ്ക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജാമ്യ ഉപാധികള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തതു കൊണ്ടായിരുന്നു ജയിലില്‍ നിന്നും ഇറങ്ങാനാവാഞ്ഞത്. ഇന്നലെ വൈകുന്നേരത്തോടെ എല്ലാ നടപടികളും പൂര്‍ത്തിയായി. കൊച്ചിയിലെ വിവിധ കോടതികളിലെ നടപടികള്‍ പൂര്‍ത്തീകരിച്ച് ഉത്തരവ് തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തിച്ചതിന് പിന്നാലെയാണ് സ്വപ്ന പുറത്തിറങ്ങിയത്. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് എന്‍ഐഎ കേസില്‍ സ്വപ്നയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്തിയ കേസിന് പുറമെ, ഡോളര്‍കടത്ത്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ആറ് കേസുകളിലാണ് സ്വപ്ന റിമാന്‍ഡിലായത്. ഒരു വര്‍ഷവും അഞ്ച് മാസവും പിന്നിടുമ്പോഴാണ് സ്വപ്ന പുറത്തിറങ്ങുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....