തുടര്‍ച്ചയായി രണ്ടാം ദിവസവും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സഹമന്ത്രിമാരും സജീവമായി രംഗത്തു തുടരുകയാണ്. മഴക്കെടുതി നാശം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സ്റ്റാലിനും സംഘവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ ചെന്നൈ ഹാര്‍ബര്‍ അസംബ്ലി നിയോജക മണ്ഡലത്തിന് കീഴിലുള്ള കല്യാണപുരത്ത് മഴക്കെടുതിയില്‍ നാശം വിതച്ച പ്രദേശങ്ങള്‍ സ്റ്റാലിന് സന്ദര്‍ശിച്ചു. തുടര്‍ന്ന് അദ്ദേഹം പൊതുജനങ്ങളെ കാണുകയും അവരുടെ പരാതികള്‍ കേള്‍ക്കുകയും ചെയ്തു. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് അരിയും പാലും പുതപ്പും ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികളും അദ്ദേഹം വിതരണം ചെയ്തു. തുടര്‍ന്നു വേളാച്ചേരി, പുരുഷവാക്കം, സൈദാപ്പേട്ട്, വില്ലിവാക്കം മേഖലകളിലും സന്ദര്‍ശനം നടത്തി. തുടര്‍ന്നു മെഡിക്കല്‍ ക്യാംപുകള്‍ സന്ദര്‍ശിച്ചു. ആര്‍കെ നഗര്‍, പെരമ്പൂര്‍ മേഖലകളും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മന്ത്രിമാരായ കെ.എന്‍.നെഹ്റു, പി.കെ.ശേഖര്‍ ബാബു തുടങ്ങിയവരും സ്റ്റാലിനൊപ്പമുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് എടപ്പാടി കെ.പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാഡിഎംകെ സംഘവും ഇന്നലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങി. കാരണവരായി മുതലമച്ചര്‍ മഹാകവി കണ്ണദാസന് നഗറില്‍ ദുരിതാശ്വാസ മേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനെത്തിയ സ്റ്റാലിന്റെ അനുഗ്രഹം തേടി ദമ്പതികളെത്തി. പെരമ്പൂര്‍ സ്വദേശികളായ ഗൗരി ശങ്കര്‍ - മഹാലക്ഷ്മി എന്നിവരാണു സ്റ്റാലിന്റെ അനുഗ്രഹം തേടിയെത്തിയത്. മഴക്കോട്ടു ധരിച്ചു നിന്ന സ്റ്റാലിന്റെ കാല്‍തൊട്ടു വന്ദിച്ചു. സ്റ്റാലിന് ദമ്പതികള്‍ക്ക് വിവാഹ സമ്മാനവും നല്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....