അടൂര്‍: പ്രയാസങ്ങളും പ്രതിസന്ധികളും നിറഞ്ഞ ജ്യോതിയുടെ ജീവിതയാത്രയ്ക്ക് ഒരു കൂട്ട്. ഒപ്പം തങ്ങളുടെ പെങ്ങളുകുട്ടിയുടെ കരങ്ങള്‍ ചേര്‍ത്തുപിടിക്കാനും കണ്ണുനീര്‍ ഒപ്പാനും ഒരു തുണയായി എന്ന ആശ്വാസം അടൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍ക്കും. അടൂര്‍ പോലീസ് സ്റ്റേഷനില്‍ കോവിഡ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വൊളന്റിയറായി പ്രവര്‍ത്തിക്കുന്ന ജ്യോതിയുടെ വിവാഹമായിരുന്നു ബുധനാഴ്ച. അതും പോലീസ് സാന്നിധ്യത്തില്‍. ഇളമണ്ണൂര്‍ പുതങ്കര കൊല്ലായിക്കോട് പുത്തന്‍ വീട്ടില്‍ പൊടിയന്റെയും പരേതയായ സരസ്വതിയുടെയും മകളാണ് എസ്. പി. ജ്യോതി. ആരോഗ്യവകുപ്പിലെ ജീവനക്കാരന്‍, പന്തളം കുരമ്പാല ബിനുഭവനില്‍ ഭാര്‍ഗവന്റെയും തങ്കമണിയുടെയും മകന്‍ ബിനുവാണ് ജ്യോതിയുടെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തിയത്. പോലീസുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവളാണ് ജ്യോതി. ചെറുപ്പംമുതല്‍ ജീവിത പ്രാരബ്ധങ്ങളോട് പടപൊരുതിയായിരുന്നു ജീവിതം. അമ്മയുടെ മരണശേഷം വരുമാനത്തിനായി ഡ്രൈവിങ് പഠിച്ചു. ആദ്യം ചെറിയ വാഹനങ്ങള്‍ ഓടിച്ചുപഠിച്ച ശേഷം ബസുകളും മറ്റു വാഹനങ്ങളും ഓടിക്കാന്‍ പഠിച്ചു. പിന്നീട് ഡ്രൈവിങ് സ്‌കൂളില്‍ ജോലിചെയ്തു. അവിടെ നിന്ന് അടൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ എം പാനല്‍ കണ്ടക്ടറായും ജോലിനോക്കി. സാമ്പത്തികമായി ഒന്നു പിടിച്ചുനില്‍ക്കാന്‍ തുടങ്ങിയപ്പോഴേക്കും ആ തൊഴില്‍ നഷ്ടപ്പെട്ടു. പിന്നീട് ശബരിമല സീസണിലും മറ്റും തിരഞ്ഞെടുക്കപ്പെട്ട സ്പെഷ്യല്‍ പോലീസ് ഓഫീസറായും അഗ്‌നിരക്ഷാസേനയുടെ സിവില്‍ ഡിഫന്‍സ് വൊളന്റിയറായും സേവനം അനുഷ്ടിച്ചു. ലോക് ഡൗണ്‍ സമയത്ത് തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കിയ ജ്യോതിയുടെ സേവനം ഏറെ ശ്രദ്ധിക്കപ്പെട്ടു . ഇളമണ്ണൂര്‍ മുതല്‍ അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷന്‍ വരെയുള്ള ഭാഗങ്ങളിലുള്ള തെരുവുനായകള്‍ക്ക് പതിവായി ഭക്ഷണം നല്‍കിയിരുന്നു. പക്ഷികള്‍ക്കും ഇതോടൊപ്പം ഭക്ഷണം നല്‍കി. സ്‌കൂട്ടറിലായിരുന്നു ഭക്ഷണവിതരണം. ചെറുപ്പത്തിലേ ബന്ധുക്കളില്‍ ചിലരുടെ രൂക്ഷവിമര്‍ശനത്തിന് ഇരയായ പെണ്‍കുട്ടിയാണ് ജ്യോതി. വീട്ടില്‍ താമസിച്ചിരുന്ന പ്രായമായ ഒരു ബന്ധുവിനെ പെട്ടെന്ന് കാണാതായി. ബന്ധുക്കള്‍ ജ്യോതിക്കും അച്ഛനുമെതിരേ വിമര്‍ശനവുമായി രംഗത്തെത്തി. ബന്ധുവിനെ ഇവര്‍ വകവരുത്തി മൃതശരീരം ഒളിപ്പിച്ചു എന്നായിരുന്നു ആരോപണം. പക്ഷേ 14 വര്‍ഷത്തിനു ശേഷം ഈ ബന്ധു തിരികെ നാട്ടില്‍ എത്തി. അപ്പോഴേക്കും പലരുടെയും കുത്തിനോവിക്കലുകള്‍ ഏറെ ഏറ്റിരുന്നു ജ്യേതിയുടെ മനസ്സില്‍. ജീവിതയാത്രയില്‍ പടപൊരുതുന്ന ഏതൊരു സ്ത്രീക്കും ഇന്ന് വെളിച്ചമാണ് ഈ ജ്യോതി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....