കനത്ത മഴയില്‍ വീണ മരത്തിനടിയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി വനിതാ ഇന്‍സ്‌പെക്ടര്‍. അവശനിലയിലായ 28കാരന്‍ ഉദയകുമാറിനെ തന്റെ തോളില്‍ തൂക്കിയാണ് ടി.പി.ചത്രം ഇന്‍സ്‌പെക്ടറായ രാജേശ്വരി ആശുപത്രിയില്‍ എത്തിച്ചത്. ഇതിന്റെ വിഡിയോയും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ചെന്നൈ കീഴ്പാക്കം ശ്മശാനത്തില്‍ ജോലിക്കാരനാണ് ഉദയകുമാര്‍. കനത്ത മഴയെ തുടര്‍ന്ന് മരംവീഴുകയും അതിനടിയില്‍ ഉദയകുമാര്‍ കുടുങ്ങുകയുമായിരുന്നു. കനത്തമഴയും തുടരുന്നതിനാല്‍ മരത്തിനടിയില്‍പ്പെട്ട ഉദയകുമാര്‍ അബോധാവസ്ഥയിലായി. ഇയാള്‍ മരിച്ചതായി പ്രദേശവാസികള്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ ഇന്‍സ്‌പെക്ടര്‍ രാജേശ്വരിയും സംഘവും മരത്തിനടിയില്‍ കുടുങ്ങിക്കിടന്ന ഉദയനെ പുറത്തെടുത്തു. അപ്പോഴാണ് ഇയാള്‍ക്ക് ജീവനുണ്ടെന്ന് മനസ്സിലായത്. ഉടന്‍ തന്നെ ഉദയകുമാറിനെ രാജേശ്വരി തന്റെ തോളില്‍ ചുമന്ന് അതുവഴിവന്ന ഓട്ടോയില്‍ കയറ്റിവിടുകയും ചെയ്തു. ഈ സമയമെല്ലാം രാജേശ്വരി ചെരുപ്പില്ലാതെയാണ് ആ ചെളിയില്‍ നടന്നത്. ഇപ്പോള്‍ ഉദയകുമാര്‍ കീഴ്പാക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്രപരിചരണത്തിലാണ്. രാജേശ്വരിയുടെ സമയോചിതമായ ഇടപെടലിനെ നിരവധിപ്പേര്‍ പ്രശംസിച്ചു. വനിത ഇന്‍സ്‌പെക്ടര്‍ 'സിങ്കപ്പെണ്ണായി' നിറഞ്ഞുനില്‍ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....