വാറ്റ് കുറയ്ക്കാത്തതിന്റെ പേരില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കേരളസര്‍ക്കാരിനെതിരേ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കേ, ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ വാദങ്ങളെ പിന്തുണച്ച് മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരം.പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ പിരിക്കുന്ന നികുതിയെക്കുറിച്ച് കേരള ധനമന്ത്രി ചില കണക്കുകള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ചിദംബരം ട്വിറ്റര്‍ കുറിപ്പില്‍ ചൂണ്ടിക്കാട്ടി. അത് ശരിയല്ലെങ്കില്‍ വിയോജനക്കുറിപ്പ് പുറപ്പെടുവിക്കുകയാണ് കേന്ദ്രധനമന്ത്രി ചെയ്യേണ്ടതെന്നാണ് അദ്ദേഹത്തിന്റെ വെല്ലുവിളി. ജി.എസ്.ടി. പിരിക്കുന്നതിലെ വിവേചനവും കേന്ദ്രസര്‍ക്കാരിന്റെ നികുതികൊള്ളയും വിവരിച്ച് ഇംഗ്ലീഷ് ദിനപത്രത്തില്‍ കെ.എന്‍. ബാലഗോപാല്‍ വെള്ളിയാഴ്ചയെഴുതിയ ലേഖനം പരാമര്‍ശിച്ചാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ ചിദംബരത്തിന്റെ ട്വീറ്റുകള്‍. ബാലഗോപാല്‍ ലേഖനത്തില്‍ വിവരിച്ച കണക്കുകള്‍ പ്രത്യേകം എടുത്തുപറഞ്ഞ ചിദംബരം, ഇതാണ് മോദിസര്‍ക്കാരിന്റെ സഹകരണാധിഷ്ഠിത ഫെഡറലിസമെന്നും പരിഹസിച്ചു. ഒരു ഭാഗത്ത് കോര്‍പ്പറേറ്റുകള്‍ക്ക് നികുതി കുറയ്ക്കുകയും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയുംചെയ്യുകയാണ് കേന്ദ്രസര്‍ക്കാരെന്നും ചിദംബരം വിമര്‍ശിച്ചു. പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്‍ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 2020-21ല്‍ പെട്രോളിയം ഉത്പന്നങ്ങളില്‍നിന്നുള്ള വരുമാനമായി കേന്ദ്രസര്‍ക്കാര്‍ പിരിച്ചെടുത്തത് 3.72 ലക്ഷം കോടി രൂപയാണെന്ന് ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. ഇതില്‍ അടിസ്ഥാന എക്‌സൈസ് തീരുവയായി പിരിച്ചെടുത്തതാണ് 18,000 കോടി രൂപ. സെസ്സായി 2.3 ലക്ഷം കോടി രൂപയും സ്‌പെഷ്യല്‍ അഡീഷണല്‍ എക്‌സൈസ് തീരുവയായി 1.2 ലക്ഷം കോടി രൂപയും പിരിച്ചെടുത്തു. വരുമാനമായി ലഭിച്ച 3.72 ലക്ഷം കോടി നികുതിയില്‍ 18,000 കോടി രൂപമാത്രമേ സംസ്ഥാനങ്ങളുമായി പങ്കുവെച്ചിട്ടുള്ളൂ. മൊത്തം വരുമാനത്തിന്റെ 4.8 ശതമാനം മാത്രമാണ് ഈ തുക. അതിന്റെ 41 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം. പെട്രോളിയം ഉത്പന്നങ്ങളുടെ മൊത്തം നികുതി വരുമാനത്തില്‍ 95 ശതമാനം തുകയും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്നില്ല -ബാലഗോപാല്‍ വിമര്‍ശിച്ചു. സംസ്ഥാനങ്ങള്‍ക്ക് റവന്യൂ ന്യൂട്രല്‍ നടപ്പാക്കുമെന്നായിരുന്നു ജി.എസ്.ടി. നടപ്പാക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം. അതായത്, ജി.എസ്.ടി.ക്കുമുമ്പുള്ള അതേ വരുമാനം സംസ്ഥാനങ്ങള്‍ക്ക് ഉറപ്പാക്കുന്നതാണ് റവന്യൂ ന്യൂട്രല്‍. പ്രാരംഭഘട്ടത്തില്‍ 16 ശതമാനമായിരുന്നു ശരാശരി നികുതി. ഇപ്പോള്‍ 11.3 ശതമാനമാണ് നികുതി. വര്‍ഷത്തില്‍ 12 ലക്ഷം കോടി രൂപയാണ് ശരാശരി ജി.എസ്.ടി. വരുമാനം. ഇതില്‍ പകുതി സംസ്ഥാനങ്ങള്‍ക്കുനല്‍കും. റവന്യൂ ന്യൂട്രല്‍ പാലിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ 16 ശതമാനമെന്ന നിരക്കില്‍ 18 ലക്ഷം കോടി രൂപ ജി.എസ്.ടി വരുമാനമായി ലഭിക്കുമായിരുന്നു. ഇതുപാലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു. ജനങ്ങള്‍ക്ക് ഭാരമുണ്ടാവാത്തവിധം ജി.എസ്.ടി. പരിഷ്‌കരിക്കണം. പകരമായി ആറുലക്ഷം കോടി രൂപയ്ക്ക് പൊതുസ്വത്തുക്കള്‍ വില്‍ക്കാനുള്ള ദേശീയ ധനസമാഹരണപദ്ധതി നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും കെ.എന്‍.ബാലഗോപാല്‍ കുറ്റപ്പെടുത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....