News Beyond Headlines

02 Saturday
May

പാലാരിവട്ടം അപകടമുണ്ടായത് ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോഴെന്ന് ഡ്രൈവറുടെ മൊഴി

മുന്‍ മിസ് കേരളയടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ പാലാരിവട്ടം ബൈപ്പാസ് അപകടത്തിലെ പ്രതി അബ്ദുള്‍ റഹ്മാനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനായി മൂന്നു മണിക്കൂര്‍ വിട്ടു നല്‍കിയപ്പോഴായിരുന്നു നടപടി. തങ്ങളുടെ കാറിനെ ഔഡി കാര്‍ പിന്തുടര്‍ന്ന കാര്യം റഹ്മാന്‍ പോലീസിനെ അറിയിച്ചു. മുന്നില്‍ പോയ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്നും പറഞ്ഞു. റഹ്മാന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് പ്രതിഭാഗം അറിയിച്ചതിനാല്‍ മൂന്നുമണിക്കൂര്‍ മാത്രം ചോദ്യം ചെയ്യാനാണ് കോടതി അനുവദിച്ചത്. നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ആരെല്ലാം, നിശാ പാര്‍ട്ടിയില്‍ എന്താണ് നടന്നത്, അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെന്തായിരുന്നു, ആരാണ് കാറിനെ പിന്തുടര്‍ന്നത്, വഴിമധ്യേ വാഹനം നിര്‍ത്തി പിന്തുടര്‍ന്നവരോട് എന്താണ് സംസാരിച്ചത് എന്നെല്ലാം പോലീസ് അന്വേഷിച്ചു. ഇതിനെല്ലാം പൂര്‍ണമായും മറുപടി ലഭിച്ചില്ല. മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കി മൂന്നു പേര്‍ മരിക്കാനിടയാക്കിയതിനാണ് ഇയാളുടെ പേരില്‍ കേസെടുത്തിരിക്കുന്നത്. നവംബര്‍ ഒന്നിന് പുലര്‍ച്ചെ പാലാരിവട്ടം ബൈപ്പാസിലുണ്ടായ അപകടത്തില്‍ മുന്‍ മിസ് കേരള വിജയികളായ ആറ്റിങ്ങല്‍ സ്വദേശിനി അന്‍സി കബീര്‍ (25), തൃശ്ശൂര്‍ സ്വദേശിനി അന്‍ജന ഷാജന്‍ (24) എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ചികിത്സയിലിരുന്ന തൃശ്ശൂര്‍ സ്വദേശി കെ.എ. മുഹമ്മദ് ആഷിഖ് (25) പിന്നീട് മരിച്ചു. അപകടത്തില്‍പ്പെട്ടവര്‍ ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍നിന്ന് നിശാ പാര്‍ട്ടി കഴിഞ്ഞിറങ്ങിയതെന്ന അടിസ്ഥാനത്തില്‍ ഇവിടത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും പ്രധാന ദൃശ്യങ്ങള്‍ മാറ്റിയിരുന്നു. ഉടമയുടെ നിര്‍ദേശപ്രകാരം മാറ്റിയെന്നാണ് ഹോട്ടലിലെ ജീവനക്കാരുടെ മൊഴി. ഇതോടെയാണ് കേസില്‍ അട്ടിമറി സാധ്യത പോലീസ് മണത്തത്. പിന്നീട് റോഡിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഒരു ഔഡി കാര്‍ അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്നത് കണ്ടെത്തിയത്. ഇത് ഓടിച്ചിരുന്ന സൈജുവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. സൈജുവും ഹോട്ടലുടമ റോയിയും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടതായും വിവരം ലഭിച്ചിട്ടുണ്ട്. റോയിയെ അന്വേഷണ സംഘം ചൊവ്വാഴ്ച ചോദ്യം ചെയ്‌തേക്കും.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....