News Beyond Headlines

27 Monday
April

സ്ത്രീ ലഹരിസംഘം കുടുങ്ങും; എക്‌സൈസ് സ്‌ക്വാഡിലേക്ക് കൂടുതല്‍ വനിതകള്‍

എക്‌സൈസ് സ്‌ക്വാഡിലേക്ക് കൂടുതല്‍ വനിതകള്‍ എത്തുന്നതോടെ സ്ത്രീകളെ ഉപയോഗിച്ച് ലഹരി നടത്തുന്ന സംഘങ്ങളെ വേഗത്തില്‍ പിടികൂടാന്‍ സാധിക്കുമെന്ന് എക്‌സൈസ്. കോഴിക്കോട് ജില്ലയില്‍ പുതുതായി 13 വനിത എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൂടിയാണ് എത്താന്‍ പോകുന്നത്. നിലവില്‍ 20 പേര്‍ സേനയിലുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളില്‍ വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍മാരുടെ സാന്നിധ്യം കൂടിയത് അന്വേഷണങ്ങള്‍ക്കും വീട് പരിശോധനകള്‍ക്കും ഉപകാരമാണെന്ന് എക്‌സൈസ് സംഘം പറയുന്നു. വിവിധ ജില്ലകളില്‍ ലഹരിക്കടത്ത് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി സംശയിക്കുന്ന ഒട്ടേറെ സ്ത്രീകളുടെ രഹസ്യശൃംഖല പുറത്തുകൊണ്ടുവരാന്‍ വനിതകള്‍ ഉള്‍പ്പെട്ട എക്സൈസ് സ്‌ക്വാഡിന് സാധിച്ചു. കഴിഞ്ഞ 3 മാസത്തിനുള്ളില്‍ മാത്രം, വിവിധ ഹോള്‍സെയില്‍ ചില്ലറ വില്‍പന ഏജന്റുമാരുടെ കാരിയര്‍മാരായി ജോലി ചെയ്തിരുന്ന 8 സ്ത്രീകളെ വനിതാ ഓഫിസര്‍മാരടങ്ങുന്ന പ്രത്യേക സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. ദിവസംതോറും പിടിയിലാകുന്ന ലഹരി സംഘങ്ങളില്‍ സ്ത്രീകളുടെ സാന്നിധ്യവും കൂടുതലാണ്. ഇതും വീടുകളില്‍ പരിശോധനയ്ക്ക് പോകുമ്പോള്‍ ആണുങ്ങള്‍ ആരുമില്ലെന്ന് വീട്ടുകാര്‍ പറയുമ്പോഴും വനിത ഉദ്യോഗസ്ഥര്‍ ഉള്ളതിനാല്‍ വേഗത്തില്‍ പരിശോധന നടക്കും. പരിശീലനം പൂര്‍ണമായി ലഭിച്ച 20 പേരാണ് ഇപ്പോഴുള്ളത്. വരാനിരിക്കുന്ന 13 പേര്‍ക്ക് നിലവില്‍ പരിശീലനം നല്‍കുകയാണെന്ന് കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.ജയപാലന്‍ പറഞ്ഞു. മയക്കുമരുന്ന് കച്ചവടക്കാരുടെ രഹസ്യശൃംഖല തകര്‍ക്കുന്നതില്‍ ജില്ലാതല, റേഞ്ച് തല എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ഇപ്പോള്‍ 20 വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരുണ്ട്. സംശയാസ്പദമായ മയക്കുമരുന്ന് ഇടപാടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളെ തുറന്നുകാട്ടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വിവരശേഖരണത്തിലും മറ്റ് ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങളിലും ഇവര്‍ മികച്ച ജോലി ചെയ്യുന്നുണ്ടെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.ജയപാലന്‍ പറഞ്ഞു. തുടരുന്ന പരിശീലനം പൂര്‍ത്തിയാകുമ്പോള്‍ അത്തരം 15 വനിതാ ഓഫീസര്‍മാരുടെ മുഴുവന്‍ സമയ പിന്തുണയും വകുപ്പിന് ഉടന്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളെയും എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകളെയും കബളിപ്പിക്കാന്‍ വനിതകളെ മയക്കുമരുന്ന് കാരിയറാക്കുകയും വ്യാജ കുടുംബമെന്നും ഐടി ഉദ്യോഗസ്ഥരെന്നും പറഞ്ഞു യുവതികള്‍ ലഹരി വില്‍പനയ്ക്ക് ഇറങ്ങിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ വനിതാ ഉദ്യോഗസ്ഥരുടെ പ്രവേശനം സഹായിച്ചതായി വിവിധ റേഞ്ച് ലെവല്‍ സ്‌ക്വാഡുകളിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനു ശേഷം മയക്കുമരുന്ന് കടത്തു ശ്രമങ്ങള്‍ വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന്, ഡിപ്പാര്‍ട്‌മെന്റ് നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും അതിന്റെ റേഞ്ച് ലെവല്‍ സ്‌ക്വാഡുകളില്‍ പലതും പുനസംഘടിപ്പിച്ചു. മയക്കുമരുന്ന് വാഹകര്‍ക്ക് അഭയം നല്‍കുന്നതായി സംശയിക്കുന്ന പല വാണിജ്യ അപ്പാര്‍ട്‌മെന്റും ഫ്‌ലാറ്റുകളും പെട്ടന്ന് നിരീക്ഷണത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. പിടിയിലായവരില്‍ പലരുടെയും മയക്കുമരുന്ന് കടത്തിന് അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെയും കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡുകള്‍ (സിഡിആര്‍) കാര്യക്ഷമമായ തുടര്‍ അന്വേഷണത്തിനായി ഡിപ്പാര്‍ട്‌മെന്റിന്റെ ക്രൈംബ്രാഞ്ചില്‍ ലഭ്യമാണ്. പ്രധാന മയക്കുമരുന്ന് കടത്ത് കേസുകള്‍ കണ്ടെത്തുന്നതിനും മറ്റു സംസ്ഥാനങ്ങളിലെ ലഹരിസംഘവുമായി പ്രതികളുടെ ഒളിഞ്ഞിരിക്കുന്ന ബന്ധം ഡീകോഡ് ചെയ്യുന്നതിനും കോള്‍ ഡേറ്റ വിശകലനം സഹായിച്ചിട്ടുണ്ട്. കൂടുതല്‍ വനിതകള്‍ സ്‌ക്വാഡിലേക്ക് എത്തുന്നതോടെ ലഹരിയുടെ ഉപയോഗവും വില്‍പനയും ഒരു പരിധിവരെ തടയാന്‍ സാധിക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....