നമ്പര്‍ 18 ഹോട്ടലുടമ റോയി ജെ. വയലാട്ടിനെ എറണാകുളം സൗത്ത് സ്റ്റേഷനില്‍ 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ചൊവ്വാഴ്ച രാത്രി 8.40ന് പൊലീസ് വിട്ടയച്ചു. ബുധനാഴ്ച രാവിലെ പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണു വിട്ടയച്ചിരിക്കുന്നത്. എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് റോയി 'സോറി' എന്ന ഒറ്റവാക്കു മറുപടി മാത്രം നല്‍കി കാത്തു നിന്ന വാഹനത്തില്‍ കയറി വീട്ടിലേയ്ക്കു പോയി. റോയിയുടെ സഹോദരനും അഭിഭാഷകരുമെല്ലാം ഉച്ചയ്ക്കു ശേഷം മുതല്‍ സ്റ്റേഷന്‍ പരിസരത്തു കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എറണാകുളം സൗത്ത് എസിപി നിസാമുദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് റോയിയെ ചോദ്യം ചെയ്തത്. ഹോട്ടലില്‍ നിന്നുള്ള വിഡിയോ ദൃശ്യങ്ങളുടെ ഒരു ഭാഗം മാത്രമാണ് ഇന്നു സ്റ്റേഷനില്‍ ഹാജരാക്കിയത്. ബാക്കി നാളെ എത്തിക്കാമെന്ന ഉറപ്പിലാണു വിട്ടയച്ചിരിക്കുന്നത്. വൈകിട്ടു നാലു മണിയോടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി എന്നറിയിച്ച് എസിപി സ്റ്റേഷനില്‍ നിന്നു പോയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ അനന്തലാലിന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യല്‍ സ്റ്റേഷനില്‍ തുടരുകയായിരുന്നു. നിലവില്‍ മോഡലുകള്‍ ഉള്‍പ്പടെയുള്ളവരുടെ അപകട മരണത്തില്‍ ദുരൂഹതയില്ലെന്നും ഹോട്ടലില്‍ വച്ച് എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും മെട്രോ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ. അനന്തലാല്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. ഇതു കാണിച്ചു മേല്‍ ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ടു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാണിച്ച് അന്‍സിബയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഹോട്ടലില്‍ നിന്ന് എന്ന പേരില്‍ ഇന്നു സമര്‍പ്പിച്ച വിഡിയോ ദൃശ്യങ്ങളില്‍നിന്ന് പൊലീസിനു കാര്യമായി ഒന്നും ലഭിച്ചിട്ടില്ല. എന്നാല്‍ അടുത്ത ദിവസം കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിക്കുന്നതോടെ ഹോട്ടലില്‍ പെണ്‍കുട്ടികള്‍ക്കു നേരെ എന്തെങ്കിലും അതിക്രമങ്ങള്‍ നടന്നിട്ടുണ്ടോയെന്നു വ്യക്തമാകുമെന്നാണ് പൊലീസ് പ്രതീക്ഷ. അതേസമയം ഹോട്ടലിലെ വിഡിയോ ദൃശ്യങ്ങള്‍ നശിപ്പിച്ച ടെക്‌നിക്കല്‍ ജീവനക്കാരന്റെ അറസ്റ്റുണ്ടായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുന്ന വകുപ്പുകളാണു ചുമത്തുന്നതെങ്കില്‍ അതിന്റെ നടപടികള്‍ക്കായാണ് അഭിഭാഷകര്‍ സ്റ്റേഷന്‍ പരിസരത്ത് തമ്പടിച്ചിരുന്നത് എന്നാണു വിവരം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....