സംസ്ഥാന കോണ്‍ഗ്രസിലെ പുനഃസംഘടനയില്‍ ഹൈക്കമാന്‍ഡിനെ നിലപാട് അറിയിച്ചെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഹൈക്കമാന്‍ഡിനെ ഉമ്മന്‍ ചാണ്ടി കാര്യങ്ങള്‍ ധരിപ്പിച്ചെന്നും താനും നിലപാട് വ്യക്തമാക്കിയെന്നാണ് തിരുവനന്തപുരത്ത് നടന്ന പുസ്തക പ്രകാശന ചടങ്ങിനിടെ ചെന്നിത്തല വിശദീകരിച്ചത്. എന്നാല്‍ താന്‍ എന്തൊക്കെ കാര്യങ്ങളാണ് ഹൈക്കമാന്‍ഡിനോട് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അതേസമയം നേരത്തെ കെപിസിസി പുനസംഘടനയിലും, അച്ചടക്ക നടപടികളിലുമുള്ള കടുത്ത അതൃപ്തി ഉമ്മന്‍ചാണ്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചെന്നാണ് വിവരം. രാഷ്ട്രീയകാര്യ സമിതി ഉപദേശകസമിതി മാത്രമാണോയെന്നതില്‍ എഐസിസി വ്യക്തത വരുത്തണമെന്നതടക്കമുള്ള കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെയും പ്രതിപക്ഷനേതാവ് വി ഡി സതീശന്റെയും പ്രവര്‍ത്തന ശൈലിയില്‍ ഗ്രൂപ്പുകളുടെ കടുത്ത എതിര്‍പ്പറിയിച്ചാണ് ഉമ്മന്‍ചാണ്ടി സോണിയഗാന്ധിയെ കണ്ടത്. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷവും നടക്കുന്ന പുനസംഘടനയെ ഉമ്മന്‍ചാണ്ടി ചോദ്യം ചെയ്തു. ഏകപക്ഷീയമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതില്‍ അമര്‍ഷം അറിയിച്ച ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡ് നിരീക്ഷണത്തില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ അച്ചടക്ക സമിതി വേണമെന്നാവശ്യപ്പെട്ടു. പാര്‍ട്ടി ഭരണഘടന പ്രകാരമാണോ ഇപ്പോള്‍ നടന്ന അച്ചടക്ക നടപടികളെന്ന് കേന്ദ്ര നേതൃത്വം പരിശോധിക്കണം. രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കി നേതാക്കള്‍ തീരുമാനമെടുക്കുന്നുവെന്ന് പരാതിപ്പെട്ട ഉമ്മന്‍ചാണ്ടി രാഷ്ട്രീയ കാര്യ സമിതി ഉപദേശക സമിതി മാത്രമാണെന്ന വിഡി സതീശന്റെ പ്രതികരണവും സോണിയ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ പുനസംഘടനയില്‍ നിന്ന് പിന്നോട്ടില്ലെന്നാവര്‍ത്തിച്ച വിഡി സതീശന്‍ ചര്‍ച്ചയാകാമെന്ന ഉപാധി മുന്‍പോട്ട് വച്ചിട്ടുണ്ട്. വിഷയം കൂടുല്‍ സങ്കീര്‍ണ്ണമായതോടെ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വറിനെ ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് നിയോഗിച്ചിരിക്കുകയാണ്. നാളെ താരിഖ് അന്‍വര്‍ നടത്തുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാകും ഹൈക്കമാന്‍ഡിന്റെ തുടര്‍ന്നുള്ള ഇടപെടല്‍.അതിനിടെ പുനസംഘടനക്കെതിരായ നീക്കത്തില്‍ നിന്ന് ഗ്രൂപ്പ് നേതാക്കളെ പിന്തിരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. ഗ്രൂപ്പ് നേതാക്കളുടെ നീക്കം പാര്‍ട്ടിയെ തകര്‍ക്കാന്‍ ആണെന്നാണ് പരാതി. പുന:സംഘടനക്കെതിരായ നീക്കത്തില്‍ നിന്ന് ഇരുവരെയും പിന്തിരിപ്പിക്കണമെന്നും പരാതിക്കാര്‍ ഹൈക്കമാണ്ടിനോട് ആവശ്യപ്പെടുന്നുണ്ട്. ഈ നേതാക്കള്‍ തലമുറ മാറ്റത്തെ എതിര്‍ക്കുന്നത് മക്കള്‍ക്ക് വേണ്ടിയാണെന്നും ഒരു വിഭ?ഗം നേതാക്കള്‍ സോണിയാ ?ഗാന്ധിക്ക് നല്‍കിയ കത്തില്‍ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....