സിറോ മലബാര്‍ സഭയില്‍ കുര്‍ബാന പരിഷ്‌കരിക്കുന്നതില്‍ നിലപാടില്‍ ഉറച്ച് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി . തീരുമാനം നേരത്തെ എടുത്തതാണെന്നും ഈമാസം 28 ന് തന്നെ പരിഷ്‌കരിച്ച കുര്‍ബാന നടപ്പിലാക്കുമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. ഒരു വിഭാഗം വൈദികരും, വിശ്വാസികളും പ്രക്ഷോഭം ശക്തമാക്കുന്നതിനിടെയാണ് കര്‍ദ്ദിനാള്‍ നിലപാട് പരസ്യമാക്കിയത്. സിറോ മലബാര്‍ സഭയുടെ ആരാധനാവത്സരം ആരംഭിക്കുന്ന നവംബര്‍ 28 ന് സിറോ മലബാര്‍ സഭയിലെ ബസലിക്ക, തീര്‍ത്ഥടാന കേന്ദ്രങ്ങളിലും ഈസ്റ്റര്‍ ദിനത്തില്‍ മറ്റ് ഇടവക പള്ളികളിലും കുര്‍ബാന പരിഷ്‌കാരം നടപ്പാക്കാനാണ് സിനഡ് നല്‍കിയ നിര്‍ദ്ദേശം. ജനാഭിമുഖ കുര്‍ബാന നടക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയടക്കം തീരുമാനത്തില്‍ കടുത്ത പ്രതിഷേധത്തില്‍ നില്‍ക്കുന്‌പോഴാണ് കര്‍ദ്ദിനാള്‍ നിലപാട് ഒന്നുകൂടി ആവര്‍ത്തിച്ചത്. ആരാധന ക്രമത്തിലെ പരിഷ്‌കാരം വത്തിക്കാന്‍ അനുമതിയോടെയാണ് നടപ്പാക്കുന്നതെന്നാണ് സഭാ നേതൃത്വം പറയുന്നത്. എന്നാല്‍, എറണാകുളം അങ്കമാലി അതിരൂപതയടക്കം 8 ഓളം അതിരൂപതകള്‍ ജനാഭിമുഖ കുര്‍ബാന മാറ്റുന്നതിനെ എതിര്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വൈദികരും വിശ്വാസികളും സഭാ ആസ്ഥാനത്തേക്ക് പ്രതിഷേധവുമായി എത്തിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....