News Beyond Headlines

03 Sunday
May

കൊച്ചിയില്‍ മോഡലുകള്‍ മരിച്ചതില്‍ ദുരൂഹത; കേസ് അന്വേഷിക്കാന്‍ പുതിയ സംഘം വരുന്നു

ദേശീയപാതാ ബൈപ്പാസില്‍ മോഡലുകള്‍ മരിച്ച സംഭവത്തിനു പിന്നിലെ ദുരൂഹത അന്വേഷിക്കാന്‍ പുതിയ സംഘം വരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് എസിപി ബിജി ജോര്‍ജിനാണ് അന്വേഷണ ചുമതല. അന്വേഷണ സംഘത്തില്‍ ആരെല്ലാമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. സൗത്ത് എസിപി നിസാമുദീന്റെ നേതൃത്വത്തില്‍ കെ.അനന്തലാലാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. ഉദ്യോഗസ്ഥനെതിരെ കഴിഞ്ഞ ദിവസം പ്രതിപക്ഷം ഉള്‍പ്പെടെ ആക്ഷേപം ഉന്നയിച്ചതിനു പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഹോട്ടലില്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുത്ത കൂടുതല്‍ പേരെ കണ്ടെത്താനാണ് ശ്രമം. പാര്‍ട്ടിക്കെത്തിയവരുടെ പേരു വിവരങ്ങള്‍ ഹോട്ടലില്‍ രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല, മുറി നല്‍കിയവരുടെ വിവരങ്ങള്‍ പോലും ഹോട്ടലില്‍ ലഭ്യമല്ല എന്ന് അന്വേഷണ സംഘം കണ്ടെത്തി. അന്നു രാത്രി പാര്‍ട്ടിയില്‍ പങ്കെടുത്തെന്നു വ്യക്തമായ പലരും ഇതിനകം ഒളിവില്‍ പോയിട്ടുണ്ട് എന്നാണ് വിവരം. പൊലീസ് അറസ്റ്റു ചെയ്ത റോയ് വയലാട്ടിനെ ഇന്നു കോടതിയില്‍ ഹാജരാക്കാനിരിക്കെ, രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇയാള്‍ ഉള്ളത്. ആരോഗ്യ നില മെച്ചപ്പെടുന്നത് അനുസരിച്ചായിരിക്കും കോടതിയില്‍ ഹാജരാക്കുക. ഇയാള്‍ക്കൊപ്പം അറസ്റ്റിലായ 5 ജീവനക്കാരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവരുടെ പ്രാഥമിക മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കി. ഇവരാണ് റോയിയുടെ നിര്‍ദേശപ്രകാരം ഹാര്‍ഡ് ഡിസ്‌കുകള്‍ കായലില്‍ എറിഞ്ഞുകളഞ്ഞത്. ഹാര്‍ഡ് ഡിസ്‌കുകള്‍ കായലില്‍ ഉപേക്ഷിച്ചെന്ന മൊഴി പ്രകാരം അന്വേഷണ സംഘം ഇവരെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തിയിരുന്നു. പ്രതികളുടെ വാട്‌സാപ് സന്ദേശങ്ങള്‍ പരിശോധിച്ചതില്‍ റോയിയുടെ നിര്‍ദേശപ്രകാരമാണ് ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് തെളിവു നശിപ്പിച്ചതിന്റെ പേരില്‍ ഇവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്തിരിക്കുന്നത്. ഡിജെ പാര്‍ട്ടിക്കിടെ സംഭവിച്ചത് എന്താണ്, ആരെല്ലാമാണ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നത് എന്ന കാര്യങ്ങളില്‍ നിര്‍ണായകമാകുന്ന ദൃശ്യങ്ങളാണ് പ്രതികള്‍ നശിപ്പിച്ചത്. എന്നാല്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലീസ് നീക്കം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....