സംഘടനാ തെരഞ്ഞെടുപ്പില്‍ വിട്ടുവീഴ്ച്ച വേണ്ടെന്ന ഗ്രൂപ്പുകള്‍ തീരുമാനമെടുത്തതോടെ വെട്ടിലായി കെപിസിസി നേതൃത്വം. സമവായത്തിലൂടെ നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി നിലനിര്‍ത്താനായിരുന്നു കെ സുധാകരന്റെ നീക്കം. എന്നാല്‍ തെരഞ്ഞെടുപ്പിലൂടെ പ്രവര്‍ത്തകരുടെ പിന്തുണയുള്ളവര്‍ നേതൃത്വത്തില്‍ വരട്ടെ എന്നാണ് മുതിര്‍ന്ന നേതാക്കള്‍ നിലപാട്. പാര്‍ട്ടി നേതൃത്വം പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് ആവശ്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഉറച്ചു നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബൂത്ത് തലം മുതല്‍ കെപിസിസി വരെ തെരഞ്ഞെടുപ്പ് വേണമെന്നാണ് ആവശ്യം. ഇതോടെയാണ് പുതിയ കെപിസിസി നേതൃത്വം പ്രതിസന്ധിയിലായിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളെയും ഗ്രൂപ്പുകളെയും അനുനയിപ്പിച്ച് നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി നിലനിര്‍ത്താനായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നീക്കം. ഇതിന് കെ സി വേണുഗോപാല്‍ വിഭാഗത്തിന്റെ പിന്തുണയുണ്ട്. ഇതിനിടെയാണ് ഗ്രൂപ്പുകളുടെ നീക്കം. പ്രവര്‍ത്തകരുടെ പിന്തുണയുള്ളവര്‍ നേതൃത്വത്തില്‍ വരട്ടെ എന്ന നിലപാടാണ് മുതിര്‍ന്ന നേതാക്കള്‍ സ്വീകരിക്കുന്നത്. സമവായ നീക്കങ്ങളിലൂടെ ഭാരവാഹികളെ നിശ്ചയിക്കുന്ന പതിവ് ഈ തവണ ഉണ്ടാകില്ലെന്ന് ഗ്രൂപ്പുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. മത്സരത്തിന് തയ്യാറെടുക്കാനാണ് താഴെതട്ടില്‍ നല്‍കിയ നിര്‍ദ്ദേശം. ഏകപക്ഷീയമായ അച്ചടക്ക നടപടികളും പുനഃസംഘടനയുമാണ് മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചത്. ഗ്രൂപ്പില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് രഹസ്യമായി ഗ്രൂപ്പ് ഉണ്ടാക്കി എന്നാണ് കെ സുധാകരനും വിഡി സതീശനും എതിരെയുള്ള ആരോപണം. തന്റെ വിശ്വസ്തരെ തെരഞ്ഞുപിടിച്ച് അച്ചടക്ക നടപടിക്ക് വിധേയമാക്കുന്നതായും ഉമ്മന്‍ചാണ്ടിക്ക് പരാതിയുണ്ട്. ഈ കാര്യങ്ങളില്‍ പരിഹാരം ഉണ്ടാക്കാം എന്ന് സോണിയ ഗാന്ധി ഉറപ്പ് നല്‍കിയെങ്കിലും സംഘടനാ തെരഞ്ഞെടുപ്പില്‍ ഉറച്ചുനില്‍ക്കാന്‍ തന്നെയാണ് ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും തീരുമാനം. മുന്‍ കെപിസിസി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും ഇതേ നിലപാട് നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....