ഒരു സ്ത്രീയെ മേക്ക് ഓവര്‍ ചെയ്യുന്നത് പോലെ അത്ര എളുപ്പമല്ല ഒരു പുരുഷനെ സ്ത്രീ രൂപത്തിലേക്ക് എത്തിക്കുക എന്നത്. അത്തരത്തില്‍ വെല്ലുവിളി നിറഞ്ഞ മേക് ഓവര്‍ ഷൂട്ട് പരീക്ഷിച്ചിരിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശ്രീഗേഷ് വാസന്‍. പുരുഷ സൗന്ദര്യത്തിനു മേല്‍ പെണ്ണഴകിന്റെ നിറം ചാര്‍ത്തിയ മേക് ഓവര്‍ ഇന്നോളം ചെയ്തതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ശ്രീഗേഷ് വാസന്‍ അഭിപ്രായപ്പെട്ടു. ഈ ആശയം മനസില്‍ തോന്നിയപ്പോള്‍ ആദ്യം ശ്രീഗേഷ് തന്റെ ക്യാമറാമാന്‍ ശ്രീജിത്തിനോട് സംസാരിക്കുകയായിരുന്നു. എന്നാല്‍ ശ്രീജിത്ത് സമ്മതിച്ചെങ്കിലും മോഡലായി ആരെ തെരഞ്ഞെടുക്കും എന്നതായിരുന്നു അടുത്ത ചിന്ത. പലരുമായും സംസാരിച്ചു. കിട്ടിയ മറുപടിയില്‍ ഏറ്റവും അതിശയിപ്പിച്ചത് നാട്ടുകാര്‍ എന്ത് വിചാരിക്കുമെന്നുള്ളതായിരുന്നു . സത്യത്തില്‍ ചിരി വന്നു പോയിയെന്ന് ശ്രീഗേഷ് പങ്കുവച്ച കുറിപ്പില്‍ പറയുന്നു. നീണ്ട നാളുകളുടെ കഠിനാദ്ധ്വാനവും ബോഡി വാക്‌സിംഗ് ഉള്‍പ്പെടെയുള്ള പ്രക്രിയകള്‍ക്കും ഒടുവിലാണ് പുരുഷ സൗന്ദര്യത്തിനുള്ളില്‍ ഒളിഞ്ഞിരുന്ന പെണ്ണിനെ കണ്ടെത്തിയതെന്ന് ശ്രീഗേഷ് പറയുന്നു. ആണ്‍ വേഷങ്ങളില്‍ നിന്ന് പെണ്‍സൗന്ദര്യത്തിലേക്കുള്ള ഈ പരകായ പ്രവേശത്തിന് ജീവന്‍ നല്‍കിയത്. സുരേഷ് എന്ന കലാകാരനാണ്. തികച്ചും യാദൃശ്ചികമായിട്ടാണ് സുരേഷ് ബ്രോയെ പരിചയപെടുന്നത്. അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു. പിന്നെ നീണ്ട നാളുകളുടെ ഹാര്‍ഡ് വര്‍ക്ക് ആയിരുന്നു. ബോഡി വാക്‌സ് ചെയ്യാനും തടി കുറക്കാനും ഒക്കെയായി സുരേഷ് ബ്രോ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. വിചാരിച്ചതിലും ഒരുപാട് നന്നായിട്ടാണ് ഔട്ട് വന്നത്. കുറച്ചധികം സന്തോഷത്തിലാണ്. എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണ് എന്ന് കരുതുന്നു. കൂടെ തോളോട് തോള്‍ ചേര്‍ന്ന് നിന്നവരോട് നിറഞ്ഞ സ്‌നേഹമെന്നും ശ്രീഗേഷ് വാസന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....