ബിജെപി എംപി വരുണ്‍ ഗാന്ധി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. ടുത്ത ആഴ്ച ഡല്‍ഹിയില്‍ എത്തുന്ന മമത ബാനര്‍ജിയുമായി വരുണ്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപിയില്‍ നിന്നടക്കം നിരവധി നേതാക്കളുമായി ചര്‍ച്ചകള്‍ നടന്നു വരുന്നതായി തൃണമൂല്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.പ്രതിപക്ഷ സഖ്യം കെട്ടിപ്പടുക്കുക, ഒപ്പം പാര്‍ട്ടി വളര്‍ത്തുക- ഈ രണ്ട് അജണ്ടകളിലാണ് മമത ബാനര്‍ജിയുടെ ഡല്‍ഹി സന്ദര്‍ശനം. ഇതോടെയാണ് ബിജെപി എംപി വരുണ്‍ ഗാന്ധി തൃണമൂലില്‍ ചേര്‍ന്നേക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. ബിജെപി വിടാന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞെന്ന നിലയിലാണ് കഴിഞ്ഞ ദിവങ്ങളില്‍ വന്ന വരുണ്‍ ഗാന്ധിയുടെ പ്രതികരണങ്ങള്‍. അമ്മ മേനക ഗാന്ധിയുടെ ശക്തമായ എതിര്‍പ്പുള്ളതിനാല്‍ , കോണ്‍ഗ്രസ്സിലേക്ക് പോകുന്നത് വരുണിന് ചിന്തിക്കാനാകില്ല. ഈ സാഹചര്യത്തില്‍ തൃണമൂല്‍ തന്നെയാണ് വരുണിനു മുന്നിലുള്ള മികച്ച സാധ്യത. ഇക്കാര്യത്തില്‍ തൃണാമൂല്‍ നേതൃത്വമോ വരുണ്‍ ഗാന്ധിയോ പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ സുപ്രധാന സംഭവങ്ങള്‍ മമതയുടെ സന്ദര്‍ശനത്തില്‍ ഉണ്ടാകുമെന്ന് തൃണാമൂല്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.ബിഎസ്പി എംപി കുന്‍വര്‍ ഡാനിഷ് അലിയാണ് , തൃണമൂല്‍ പട്ടികയിലുള്ള മറ്റൊരു പേര്. ജെഡിഎസ് വിട്ടെത്തിയ ഡാനിഷ് അലിയുമായി മായവതി ഇപ്പോള്‍ നല്ല ബന്ധത്തിലല്ല.മുതിര്‍ന്ന നേതാക്കളെ കൊണ്ട് വരുന്നതിലൂടെ ഡല്‍ഹിയില്‍ പാര്‍ട്ടിക്ക് മേല്‍വിലാസം ഉണ്ടാക്കാനാണ് തൃണമൂല്‍ ലക്ഷ്യം വക്കുന്നത്.പ്രതിപക്ഷ ഐക്യം സംബന്ധിച്ച് കോണ്ഗ്രസ് നേതാക്കളുമായി മമത കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യം ഇതുവരെ നിശ്ചയിച്ചിട്ടിലെന്നും തൃണമൂല്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....