കൊച്ചിയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ യുവാവിന് ക്രൂര മര്‍ദ്ദനം. മരണ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കെട്ടിയിട്ട് നഗ്‌നനാക്കി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ വാരിയെല്ലിന് തകരാര്‍ സംഭവിച്ച യുവാവിനെ ഗുണ്ടാ സംഘം ആശുപത്രിയില്‍ തള്ളി. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ചെലവന്നൂരിലെ സുഹൃത്തിന്റെ അമ്മയുടെ മരണാനന്തര ചടങ്ങിനെത്തിയപ്പോഴാണ് തമ്മനം ഫൈസല്‍ അടക്കമുള്ള സംഘം യുവാവിനെ മര്‍ദ്ദിച്ച് കാറില്‍ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ 11 ന് രാത്രി 9.30 ഓടെയാണ് ആളുകള്‍ നോക്കി നില്‍ക്കെ യുവാവിനെ ഗുണ്ടാ സംഘം ക്രൂമായി മര്‍ദ്ദിച്ചത്. തുടര്‍ന്ന് യുവാവിനെ ബലമായി പിടിച്ചുകൊണ്ടു പോയി പ്രതികളിലൊരാളുടെ ചളിക്കവട്ടത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ചും മര്‍ദ്ദനം തുടന്നു. ഇതിന് പിന്നാലെ വീണ്ടും അങ്കമാലിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് പൂര്‍ണ്ണ നഗ്ന്നാക്കി മര്‍ദ്ദിച്ചെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു. രാത്രി മുഴുവന്‍ നഗ്‌നനാക്കി മര്‍ദ്ദിച്ച ശേഷം ആലുവ ആശുപത്രിയിലെത്തിച്ച സംഘം മുങ്ങി. പരാതിപ്പെട്ടാല്‍ കുടുംബത്തോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ആശുപത്രിയില്‍ ബൈക്കില്‍ നിന്ന് വീണാണ് അപകടമെന്നായിരുന്നു ആദ്യം പറഞ്ഞത്. പരുക്ക് ഗുരുതരമായതോടെ വീണ്ടും ചികിത്സ തേടുകയും സുഹൃത്തുക്കളുടെ സഹോയത്തോടെ പോലീസ് പരാതി നല്‍കുകയുമായിരുന്നു. മര്‍ദ്ദനമേറ്റയുവാവ് ഗുണ്ടാ നേതാവ് മരട് അനീഷിന്റെ സുഹൃത്ത് സംഘത്തിലുള്ള വ്യക്തിയാണ്. മര്‍ദ്ദിച്ചവര്‍ എതിര്‍ ചേരിയിലും. സുബിരാജിന്റെ വീട്ടില്‍ ഫൈസലിനെ അന്വേഷിച്ച് ജോണി വാളുമായി എത്തിയത് ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്നാണ് മറുവിഭാഗത്തിന്റെ വാദം. സംഭവത്തില്‍ തമ്മനം ഫൈസല്‍, സുബിരാജ് ചളിക്കവട്ടം. സുന്ദരന്‍, അനുപ് അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികള്‍ ഒളിവിലാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....