സഖാവ് ഇ.കെ ഇമ്പിച്ചിബാവയുടെ ജീവിതത്തെ ആസ്പദമാക്കി CPI(M) പൊന്നാനി ഏരിയാ കമ്മിറ്റി പുറത്തിറക്കിയ ' തിരപോലൊരാള്‍ ' എന്ന പേരിലുള്ള ഡോക്യുമെന്ററി ബഹു. സ്പീക്കർ ശ്രീ . എം. ബി രാജേഷ് സിനിമാ സംവിധായകന് സലാം ബാപ്പുവിന് നല്കി പ്രകാശനം ചെയ്തു . 'ഒരു സാധാരണക്കാരന് എങ്ങനെ ഒരു ഭരണാധികാരിയാകാന്‍ കഴിയുമെന്നും ഒരു ഭരണാധികാരിക്ക് എങ്ങനെ ഒരു സാധാരണക്കാരനാകാന്‍ കഴിയുമെന്നും ' ജീവിതം കൊണ്ട് തെളിയിച്ചു കാണിച്ച ജനകീയനായ നേതാവ് കൂടിയാണ് സഖാവ് ഇ.കെ. ഇമ്പിച്ചിബാവ . അത് കൊണ്ടു കൂടിയാണ് സഖാവിനെ ' പാവങ്ങളുടെ സുല്‍ത്താന്‍ ' എന്ന് പ്രായഭേദമന്യേ എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്നത് .വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന ഭാരവാഹിയായി പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ ദേശീയ സ്വാതന്ത്യ സമരത്തിലും വളരെ സജീവമായിരുന്നു ഇമ്പിച്ചിബാവ .മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ് , സ : കൃഷ്ണപിള്ള ,സ : എ.കെ.ജി , സ : ഇ.എം.എസ് എന്നിവരുമായുള്ള ആഴത്തിലുള്ള അടുപ്പം സഖാവിലെ പോരാളിയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്കു വഹിച്ചു . അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗം , രാജ്യസഭാ എം.പി ,ലോക്സഭാ എം.പി , എം.എല്‍.എ , ഗതാഗത മന്ത്രി , CPI(M) സ്ഥാപക നേതാക്കളില്‍ ഒരാള്‍ , CPI(M) പാലക്കാട് - മലപ്പുറം ജില്ലാ സെക്രട്ടറി , CPI(M) സംസ്ഥാന കമ്മിറ്റി അംഗം , സിഐടിയു സംസ്ഥാന ഭാരവാഹി എന്നീ നിലകളിലെല്ലാം തന്റെ അവസാനശ്വാസം നിലക്കും വരെ കര്‍മനിരതനായി സഖാവ് പ്രവര്‍ത്തിച്ചു . നിയമത്തിന്റെ നൂലമാലകളില്പ്പെട്ട് പൊതുജനങ്ങള്‍ കഷ്ടപ്പെടരുതെന്ന വാശി ജീവിതാവസാനം വരെ സഖാവിനുണ്ടായിരുന്നു . ഏത് പ്രതിസന്ധികളേയും തരണം ചെയ്ത് ജനപക്ഷ വികസനം നടപ്പിലാക്കാനും ജനവിരുദ്ധ നയങ്ങള്‍ തിരുത്തിക്കാനും സഖാവിനുണ്ടായിരുന്ന കാര്യക്ഷമതയും പ്രായോഗികതയും വേറിട്ടതായിരുന്നു .ഒരായുസ്സ് മുഴുവന്‍ നാടിനും ജനങ്ങള്‍ക്കും ജനപക്ഷ നിലപാടുകള്‍ക്കുമായി മാറ്റിവെച്ച പ്രിയ സഖാവിന്റെ കര്‍മപഥങ്ങള്‍ രേഖപ്പെടുത്തിയതാണ് ഈ ഡോക്യുമെന്ററി. ഡോക്യുമെന്ററിയുടെ രചന നിര്‍വഹിച്ചത് CPI(M) പൊന്നാനി ഏരിയാ സെക്രട്ടറി സ : പി.കെ. ഖലീമുദ്ദീന് സംവിധാനം നിര്‍വഹിച്ച മുന്‍ SFI നേതാവും മാധ്യമ പ്രവര്‍ത്തകനുമായ പി.കെ ശ്യാം കൃഷ്ണന്. സംഗീതം ബിജിബാല്‍,ഗാനരചന കവി റഫീഖ് അഹമ്മദ് എന്നിവരാണ് .
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....