താന്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്ന വിവരം സഹപാഠികളില്‍ അടുപ്പമുള്ള ചിലരോടു മോഫിയ വെളിപ്പെടുത്തിയിരുന്നതായി വിവരം. കൂടുതല്‍ വെളുപ്പു നിറമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിനാണ് സുഹൈല്‍ തന്നെ മൊഴി ചൊല്ലുന്നത് എന്നാണു മോഫിയ പറഞ്ഞത്. ലൈംഗിക വൈകൃതങ്ങള്‍ക്കു വഴങ്ങിക്കൊടുക്കാതിരുന്നതും ഉപദ്രവിക്കുന്നതിന് കാരണമായി. തനിക്ക് മൈലാഞ്ചി ഉപയോഗിക്കുന്നത് ഇഷ്ടമാണെങ്കിലും പച്ച കുത്തുന്നതിനോടു യോജിപ്പില്ലായിരുന്നു. സ്വകാര്യ ഭാഗത്ത് പച്ച കുത്തണമെന്നായിരുന്നു സുഹൈലിന്റെ അവശ്യം. അതിനു സമ്മതിക്കാത്തതിന്റെ പേരിലും ഉപദ്രവിച്ചിരുന്നതായാണ് സുഹൃത്തുക്കളോടു പറഞ്ഞിരുന്നതെന്നാണ് വിവരം. സഹപാഠികളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന മോഫിയയുടെ മരണം ഏല്‍പിച്ച ആഘാതത്തിലാണ് പല വിദ്യാര്‍ഥികളും. മോഫിയയുടെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടും. മോഫിയ ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായതായാണ് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നത്. സ്ത്രീധനത്തിനു വേണ്ടി യുവതിയെ ക്രൂരമായി മര്‍ദിക്കുകയും മാനസിക രോഗിയാക്കി ചിത്രീകരിക്കുകയും ചെയ്തു. ഭര്‍ത്താവിന്റെ മാതാവ് സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. ഭര്‍ത്താവ് സുഹൈല്‍ ഇവരെ അടിമയെ പോലെ ഉപദ്രവിക്കുകയും ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളെ ഇന്നു കസ്റ്റഡിയില്‍ ലഭിക്കുന്നതിന് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കുന്നുണ്ട്. തുടര്‍ന്നായിരിക്കും ചോദ്യം ചെയ്യലും തെളിവെടുക്കലും. സുഹൈലിനെയും പിതാവിനെയും മാതാവിനെയും 14 ദിവസത്തേയ്ക്കാണ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....