News Beyond Headlines

03 Sunday
May

മോന്‍സന്‍ മാവുങ്കലിന്റെ ശേഖരത്തിലെ 35 പുരാവസ്തുക്കളും വ്യാജം, പുരാവസ്തു വകുപ്പ് റിപ്പോര്‍ട്ട്

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ശേഖരത്തിലെ 35 പുരാവസ്തുക്കളും വ്യാജമെന്ന് സ്ഥിരീകരണം. പിടിച്ചെടുത്ത പുരാവസ്തുക്കള്‍ പരിശോധിച്ച പുരാവസ്തു വകുപ്പ് ക്രൈംബ്രാഞ്ചിന് റിപ്പോര്‍ട്ട് നല്‍കി. താളിയോലകള്‍ക്ക് മൂല്യമില്ല. തംബുരും, വിളക്ക്, ഓട്ട് പാത്രങ്ങള്‍ എന്നിവയ്ക്കും മൂല്യമില്ലെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. ഇതോടെ മോന്‍സനെതിരെ കുരുക്ക് കൂടുതല്‍ മുറുകുകയാണ്. മോന്‍സനെ കസ്റ്റഡിയിലെടുത്ത ശേഷം കൊച്ചിയിലെ വീട്ടില്‍ നിന്നും പുരാവസ്തുക്കളെന്ന് അവകാശപ്പെട്ടിരുന്ന സാമഗ്രികള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഇതെല്ലാം വ്യാജമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിന് വേണ്ടിയാണ് പുരാവസ്തു വകുപ്പില്‍ പരിശോധിക്കാല്‍ ഏല്‍പ്പിച്ചത്. ടിപ്പുവിന്റെ സിംഹാസനം എന്ന പേരില്‍ അവതരിപ്പിച്ച കസേരയ്ക്ക് ചരിത്രപരമായ പ്രാധാന്യമില്ല. പുരാതനമെന്ന് അവകാശപ്പെട്ട താളിയോലോകള്‍ക്ക് മൂല്യമില്ല. ഓട്ടുപാത്രങ്ങളും തംബുരുവും വിളക്കുകളും പുരാവസ്തുക്കളല്ല. സംഗീത ഉപകരണങ്ങളും പുരാവസ്തുവിഭാഗത്തില്‍പെടുന്നതല്ല. ശബരിമല ചെമ്പോലയില്‍ ലിപിയടക്കം വിശദമായ പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തും. മൂന്നാഴ്ചയ്ക്കുള്ളില്‍ ചെമ്പോല സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കും. ചെമ്പോലയും വ്യാജമെന്ന് തെളിഞ്ഞാല്‍ മോന്‍സനെതിരെ ഒരു കേസ് കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്യും. 75 വര്‍ഷം പഴക്കമുള്ള വസ്തുക്കള്‍ പുരാവസ്തുക്കളായി കണക്കാക്കാമെങ്കിലും മോസന്റെ കൈവശമുള്ളവയില്‍ പലതിനും ചുരുങ്ങിയ കാലപ്പഴക്കമേ ഉള്ളൂവെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മോന്‍സനെ വീണ്ടും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. നാളെ മോന്‍സന്റെ കേസ് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പുരാവസ്തു വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നത്. അതേ സമയം, പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുകയാണ്. മോന്‍സന്‍ മാവുങ്കല്‍, മുന്‍ ഡ്രൈവര്‍ അജി അടക്കം മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്താണ് അന്വേഷണം. മോന്‍സന്‍ മാവുങ്കലിനെതിരെ ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ 6.27 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് പരാതിയിലെ മൂന്ന് പ്രതികളെ ഉള്‍പ്പെടുത്തിയാണ് ഇഡി പുരാവസ്തു തട്ടിപ്പില്‍ കേസെടുത്ത്. മോന്‍സന്‍ മാവുങ്കലിന് പുറമെ മുന്‍ ഡ്രൈവര്‍ അജി, മോന്‍സന്റെ മേക്കപ്പ് മാന്‍ ജോഷി അടക്കമുള്ളവരാണ് കൂട്ടുപ്രതികള്‍. പുരാവസ്തുക്കളുടെ മറവില്‍ നടത്തിയ കള്ളപ്പണ ഇടപാടുകളാണ് ഇഡി അന്വഷിക്കുന്നത്. പുരാവസ്തുക്കള്‍ വാങ്ങാനും വില്‍പ്പനയ്ക്കുമായി കോടികള്‍ ചെലവഴിച്ചതായി വിവിധ പരാതികളിലുണ്ട്. ഒക്ടോബര്‍ 3 വരെ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത എല്ലാ സാമ്പത്തിക തട്ടിപ്പ് പരാതികളും ഇഡി അന്വേഷിക്കും. അന്വേഷണ വിവരങ്ങള്‍ കൈമാറാന്‍ ക്രൈംബ്രാഞ്ചിന് ഇഡി കത്ത് നല്‍കി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....