ഇന്ന് ലോക എയ്ഡ്സ് ദിനം. 1988 മുതലാണ് ലോകാരോഗ്യ സംഘടന ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിച്ചു തുടങ്ങിയത്. അസമത്വങ്ങള്‍ അവസാനിപ്പിക്കുക. എയ്ഡ്സ് അവസാനിപ്പിക്കുക' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. 1982 ജൂണ്‍….ക്രമേണ തൂക്കം കുറയുകയും പേശീവേദന അനുഭവപ്പെടുകയും ചെയ്ത ഏതാനും യുവാക്കള്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ചികിത്സ തേടിയെത്തി. ആശുപത്രി അധികൃതര്‍ നടത്തിയ തുടരന്വേഷണത്തില്‍ ലോകത്തിന്റെ പലഭാഗത്ത് നിന്നും ഇതേ രോഗത്തെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍. കോംഗോയില്‍ അജ്ഞാത രോഗത്താല്‍ മരിച്ചയാളുടെ രക്തം പരിശോധിച്ചപ്പോള്‍ ചിത്രം വ്യക്തമായി. മനുഷ്യരാശി മറ്റൊരു മാരക രോഗം കൂടി തിരിച്ചറിഞ്ഞു. സെപ്തംബറില്‍ അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ രോഗത്തിന് അക്വയേര്‍ഡ് ഇമ്യൂണോ ഡെഫിഷ്യന്‍സി സ്ന്‍ഡ്രോം അഥവാ എയ്ഡ്സ് എന്ന് പേര് നല്‍കി. ശരീരത്തിന്റെ പ്രതിരോധ ശേഷിയെ കാര്‍ന്നു തിന്നുന്ന എയ്ഡ്സ്, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും രോഗം ബാധിച്ച ആളുകളുടെ രക്തം സ്വീകരിക്കുന്നതിലൂടെയും, ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്നു കുഞ്ഞിലേക്കും പടരുമെന്നും ലോകം തിരിച്ചറിഞ്ഞു. കഴിഞ്ഞ നാലു പതിറ്റാണ്ടായി ലോകം എയ്ഡ്സുമായുള്ള പോരാട്ടത്തിലാണ്. പൂര്‍ണമായും കീഴടക്കാനായില്ലെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ രോഗവ്യാപനം തടയുന്നതില്‍ കാര്യമായി പുരോഗതി നേടി. ഇടയ്ക്കെത്തിയ കൊവിഡ് മഹാമാരി എയ്ഡ്സ് പ്രതിരോധത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ലോകത്താകെ മൂന്ന് കോടി 77 ലക്ഷം എയ്ഡ്സ് രോഗികളുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്. മനുഷ്യര്‍ക്കിടയിലെ അസമത്വങ്ങളാണ് എയ്ഡ്സിനെ പ്രതിരോധിക്കുന്നതിലെ പ്രധാന തടസ്സമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....