തൃക്കാക്കര നഗരസഭാ യോഗത്തില്‍ കൂട്ടയടി നടന്ന സംഭവത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലറും പാര്‍ട്ടി മണ്ഡലം പ്രസിഡന്റുമായ സി.സി.വിജുവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇന്നു പുലര്‍ച്ചെ വീട്ടിലെത്തിയാണ് അറസ്റ്റു ചെയ്തത്. മറ്റു കൗണ്‍സിലര്‍മാരുടെ വീടുകളില്‍ പൊലീസ് എത്തിയെങ്കിലും ഇവരെ പിടികൂടാനായില്ല. സംഭവത്തില്‍ കൗണ്‍സിലറും സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയുമായ എം.ജെ.ഡിക്‌സനെയും അറസ്റ്റു ചെയ്തിട്ടുണ്ട്. അറസ്റ്റു ഭയന്ന് പലരും മുങ്ങിയതായാണ് വിവരം. പണക്കിഴി വിവാദത്തെ തുടര്‍ന്ന് നഗരസഭാ അധ്യക്ഷയുടെ കുത്തിത്തുറന്ന ചേംബര്‍ നന്നാക്കിയതിന്റെ ചെലവിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇന്നലെ കൂട്ടത്തല്ലില്‍ കലാശിച്ചത്. സംഭവത്തില്‍ നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്‍ ഉള്‍പ്പടെ ആറു കൗണ്‍സിലര്‍മാര്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ചേംബറിന്റെ ചെലവ് അതു കുത്തിപ്പൊളിച്ചവരില്‍നിന്ന് ഈടാക്കണം എന്നായിരുന്നു പ്രതിപക്ഷ ആവശ്യം. ഇതിനെ യുഡിഎഫിലെ കൗണ്‍സിലര്‍മാര്‍ കൂടി പിന്തുണച്ചതോടെ രംഗം വഷളാകുകയായിരുന്നു. ലീഗ് അംഗങ്ങളും പിന്തുണച്ചതോടെ എതിര്‍ ചേരിയിലെ അംഗസംഖ്യ ഉയര്‍ന്നു. ഇതിനിടെ അജണ്ട പാസാക്കിയെന്ന അധ്യക്ഷയുടെ പ്രഖ്യാപനം പ്രകോപനമുണ്ടാക്കുകയായിരുന്നു. പ്രതിപക്ഷം അധ്യക്ഷയുടെ അടുത്തേക്കു പാഞ്ഞു ചെല്ലുകയും ഭരണപക്ഷം ഇവരെ പ്രതിരോധിക്കുകയും ചെയ്തു. ഇതിനിടെ അജിത തങ്കപ്പന്‍ പുറത്തേക്കു പോകാന്‍ ഇറങ്ങിയപ്പോള്‍ തടയുകയും സംഘര്‍ഷം മുറുകുകയുമായിരുന്നു. പിടിവലിയില്‍ പ്രതിപക്ഷത്തെ അജുന ഷാഹിമ്മിന്റെ സാരി കീറി. കൈയ്ക്കും പരുക്കേറ്റു. ഇതിനിടെ പൊലീസും സംഭവ സ്ഥലത്തെത്തി. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....