News Beyond Headlines

27 Monday
April

സ്‌കൂള്‍ തുറന്നശേഷം കോവിഡ് ബാധിച്ചത് ആയിരത്തില്‍ താഴെ വിദ്യാര്‍ഥികള്‍ക്ക്

സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ക്കിടയില്‍ കോവിഡ് പടരാതിരിക്കാന്‍ സര്‍ക്കാരും സമൂഹവും സ്വീകരിച്ച മുന്‍കരുതലുകള്‍ ഫലം കണ്ടുവെന്നു സര്‍ക്കാരിന്റെ കണക്കുകള്‍. സ്‌കൂളുകള്‍ തുറന്ന് ഒരു മാസത്തിനിടെ 40 ലക്ഷത്തിലേറെ വിദ്യാര്‍ഥികളും 1.75 ലക്ഷത്തോളം അധ്യാപകരും സ്‌കൂളുകളിലെത്തിയപ്പോള്‍ ആകെ കോവിഡ് ബാധിച്ചത് 1000 ല്‍ താഴെ കുട്ടികള്‍ക്കും 300 ല്‍ താഴെ അധ്യാപകര്‍ക്കുമെന്നാണ് ഔദ്യോഗിക കണക്കുകള്‍ സ്‌കൂളുകളൊന്നും കോവിഡ് വ്യാപനം മൂലം പൂര്‍ണമായി അടച്ചിടേണ്ടി വന്നില്ല. ഒട്ടേറെ ആശങ്കകള്‍ക്കിടെയാണു നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങിയത്. മറ്റു പല സംസ്ഥാനങ്ങളിലും ഒട്ടേറെ സ്‌കൂളുകള്‍ കോവിഡ് ബാധയെത്തുടര്‍ന്ന് വീണ്ടും അടയ്‌ക്കേണ്ടി വന്നിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനം എന്ന നിലയില്‍ കേരളത്തില്‍ രോഗവ്യാപന സാധ്യത കൂടുതലായിരുന്നു. 40% കുട്ടികള്‍ക്കു മാത്രമേ കോവിഡ് ആന്റിബോഡിയുണ്ടായിരുന്നുള്ളൂ എന്ന സിറോ സര്‍വേ കണ്ടെത്തലും ആശങ്ക വര്‍ധിപ്പിച്ചു. സ്‌കൂളുകള്‍ തുറന്നു രണ്ടാഴ്ചക്കകം രോഗവ്യാപനമുണ്ടാകാനിടയുണ്ടെന്ന കണക്കുകൂട്ടലില്‍ അതു കൈകാര്യം ചെയ്യാനുള്ള നടപടികളും ആസൂത്രണം ചെയ്തിരുന്നു. ആശങ്കയുള്ളതിനാല്‍ ആദ്യഘട്ടത്തില്‍ പല രക്ഷിതാക്കളും കുട്ടികളെ സ്‌കൂളുകളിലേക്ക് അയച്ചില്ല. എന്നാല്‍, രോഗപ്രതിരോധത്തിനായി വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ മാര്‍ഗരേഖയിലെ നിബന്ധനകള്‍ കൃത്യമായി പാലിക്കപ്പെട്ടതോടെ രോഗവ്യാപനം ആശങ്കപ്പെട്ട രീതിയിലുണ്ടായില്ല.കുട്ടികളെ ബാച്ചുകളാക്കി ബയോ ബബ്ള്‍ സംവിധാനമൊരുക്കിയതും തിരക്കുണ്ടാകാതിരിക്കാന്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്തിയതും ക്ലാസ് മുറിക്കുള്ളിലും പുറത്തും കര്‍ശനമായ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കിയതും രോഗപ്പകര്‍ച്ചാ സാധ്യതകള്‍ ഇല്ലാതാക്കി. വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന്‍ ഖൊബ്രഗഡെ എന്നിവരുടെ നേതൃത്വത്തിലാണ് ദീര്‍ഘവീക്ഷണത്തോടെയുള്ള മാര്‍ഗരേഖ തയാറാക്കിയത്. മറ്റു സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്കിടയിലെ രോഗവ്യാപനം കൂടി വിലയിരുത്തിയാണ് ബയോ ബബിള്‍ ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയത്. വിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരാണ് മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കിയത്. സ്‌കൂള്‍ തുറന്ന ശേഷം എല്ലാ ദിവസവും ജില്ലകളില്‍ നിന്ന് കോവിഡ് സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിച്ച് സംസ്ഥാന തലത്തില്‍ അവലോകനം ചെയ്തു. കോവിഡ് വ്യാപനത്തിനിടെ സുരക്ഷിതമായി എസ്എസ്എല്‍സി, പ്ലസ്ടു, പ്ലസ് വണ്‍ പരീക്ഷകള്‍ നടത്തിയ അനുഭവ പരിചയവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു തുണയായി. തദ്ദേശം, ഗതാഗതം ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ പങ്കാളിത്തവും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിടിഎകളുടെയും നേരിട്ടുള്ള നിയന്ത്രണവും മുന്‍കരുതലുകള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ സഹായിച്ചു. കക്ഷിരാഷ്ട്രീയ ഭേദമെന്യേ അധ്യാപകസംഘടനകളും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ മുന്നില്‍ നിന്നു. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ പരിശോധനയ്ക്കും ബാച്ച് അടിസ്ഥാനത്തില്‍ ക്വാറന്റീനിലാക്കാനും സംവിധാനമൊരുക്കിയതിനാല്‍ കൂടുതല്‍ പേരിലേക്കു പടരാതെ നിയന്ത്രിക്കാനായി. സ്‌കൂളുകള്‍ തുറന്നിട്ട് ഒരു മാസം കഴിയുമ്പോഴും കുട്ടികള്‍ക്കിടയില്‍ കോവിഡ് വ്യാപനമുണ്ടായില്ലെന്നതു നമ്മുടെ ജാഗ്രതയുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും ഫലമാണെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. തുടക്കത്തില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ടായിരുന്നു. സര്‍ക്കാര്‍ തയാറാക്കിയ മാര്‍ഗരേഖ സ്‌കൂളുകള്‍ക്കുള്ളിലും പുറത്തും കൃത്യമായി പാലിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....