മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. 141.80 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതോടെ തുറന്നിരുന്ന ഒരു ഷട്ടര്‍ ഒഴികെ എല്ലാ ഷട്ടറുകളും അടച്ചു. നിലവില്‍ മൂന്നാം നമ്പര്‍ ഷട്ടര്‍ 10 സെന്റിമീറ്റര്‍ മാത്രമാണ് തുറന്നിരിക്കുന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെയാണ് ജലനിരപ്പില്‍ കുറവ് വന്നത്. അണക്കെട്ടില്‍ നിന്ന് തമിഴ്നാട് പരമാവധി ജലം കൊണ്ടുപോകുന്നുണ്ട്. അതേസമയം ന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ജലകമ്മിഷന്‍ തമിഴ്നാടിനോട് വിശദീകരണം തേടിയിട്ടുണ്ട്.. കേരളം ഉന്നയിച്ച ആക്ഷേപവുമായി ബന്ധപ്പെട്ടാണ് വിശദീകരണം തേടിയത്. മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറന്നതിനെതിരെയാണ് കേരളം പരാതി നല്‍കിയത്. വസ്തുതുതാ വിശദീകരണം നല്‍കാന്‍ തമിഴ്നാട് ചീഫ് സെക്രട്ടറിയോട് ജലകമ്മിഷന്‍ നിര്‍ദേശം നല്‍കി. ഇന്നലെ പുലര്‍ച്ചെയോടെയാണ് തമിഴ്നാട് മുന്നറിയിപ്പ് നല്‍കാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പത്ത് ഷട്ടറുകള്‍ തുറന്നത്. പുലര്‍ച്ചെ തന്നെ വീടുകളില്‍ വെള്ളം കയറിയതും ആശങ്ക സൃഷ്ടിച്ചതും പ്രതിഷേധങ്ങള്‍ക്ക് കാരണമായി. തമിഴ്നാടിന്റെ നടപടി ഒരു സര്‍ക്കാരും ഒരു ജനതയോടും ചെയ്യാന്‍ പാടില്ലാത്തതാണെന്ന് വിമര്‍ശിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വിഷയം സുപ്രിംകോടതിയില്‍ ഉന്നയിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....