തിരുവല്ലയില്‍ സിപിഎം നേതാവ് സന്ദീപ് കുമാറിനെ ആക്രമിച്ച ശേഷം ഗുണ്ടാ സംഘം സമീപത്തെ കടയിലും ഭീകരാന്തരീക്ഷമുണ്ടാക്കി. സന്ദീപിനും സുഹൃത്തുക്കള്‍ക്കും സാധനങ്ങള്‍ നല്‍കിയാല്‍ കട കത്തിക്കുമെന്നായിരുന്നു ഭീഷണിയെന്ന് കടയുടമ ഗ്രേസിക്കുട്ടി പറഞ്ഞു. 'മൂന്നു പേരാണ് കയ്യില്‍ കത്തിയുമായി ഭീഷണിപ്പെടുത്താന്‍ വന്നത്. ഞങ്ങള്‍ അവരെ നേരത്തെ കണ്ടിട്ടില്ല. സന്ദീപും കൂട്ടുകാരെയും കടയില്‍ കയറ്റരുതെന്നു പറഞ്ഞായിരുന്നു ഭീഷണി. സന്ദീപും സുഹൃത്തുക്കളും സ്ഥിരമായി കടയില്‍ വന്നിരിക്കുന്നതാണ്. ഇന്നലെ പകലെപ്പോഴോ സന്ദീപ് വന്നിരുന്നു. ഭീഷണിപ്പെടുത്താന്‍ വന്നവര്‍ പോയിക്കഴിഞ്ഞ് ഒരാള്‍ വന്നു പറഞ്ഞപ്പോഴാണ് സന്ദീപിനെ കുത്തിയെന്ന് അറിഞ്ഞത്. ഞങ്ങള്‍ക്ക് എന്താവശ്യമുണ്ടെങ്കിലും ഓടി വരുന്ന ആളായിരുന്നു സന്ദിപ്. അതിനെയാണ് ഇവര്‍ ഇല്ലാതാക്കിയത്'- കടയുടമയുടെ വാക്കുകള്‍. അതേസമയം, തിരുവല്ലയില്‍ ഇന്നല രാത്രി സിപിഎം നേതാവ് പി.ബി.സന്ദീപ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലു പ്രതികള്‍ പിടിയില്‍. ചാത്തങ്കരി സ്വദേശി ജിഷ്ണു, പായിപ്പാട് സ്വദേശി പ്രമോദ്, വേങ്ങല്‍ സ്വദേശി നന്ദു, കണ്ണൂര്‍ സ്വദേശി ഫൈസി എന്നിവാരാണ് പിടിയിലായത്. വേങ്ങല്‍ സ്വദേശി അഭിക്കായി തിരച്ചില്‍ തുടരുന്നു. പ്രതി ജിഷ്ണുവിന് സന്ദീപിനോടുള്ള വ്യക്തിവിരോധമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....