ബി ജെ പിക്കെതിരെ വിശാല പ്രതിപക്ഷം എന്ന നീക്കത്തിന് വേണ്ടി കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ രംഗത്ത് ഇറങ്ങാത്തത് യു പി എ യില്‍ പുതിയ പ്രത്‌സ്‌ന്ധി ആകുന്നു. ഇന്ത്യ ഒട്ടാകെ വളരാനുള്ള നീക്കവുമായി മമത ബാനര്‍ജി ഓടി നടക്കുമ്പോള്‍ എന്തു ചെയ്യണം എന്ന് അറിയാതെ നില്‍ക്കുകയാണ് യു പി എ അംഗങ്ങളായ പ്രാദേശിക ക്ഷികള്‍. സി പി എം പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം ഇടതു പക്ഷം മുന്നില്‍ നിന്ന് വീണ്ടും പ്രതിപക്ഷ ഐക്യം വരും എന്നാണ് ഇവരുടെ പ്രതീക്ഷ. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ അടക്കമുള്ളവര്‍ ഇത്തരം നീക്കത്തിന് പിന്‍തുണ നല്‍കുന്നുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കൈ പിടിച്ചുള്ള മഹാസഖ്യത്തിന്റെ പരാജയം അതിദയനീയമായിരുന്നു. അതിന്റെ ഷോക്കില്‍നിന്ന് സിപിഎം ഉള്‍പ്പെടെയുള്ളവര്‍ മോചിതരായിട്ടില്ല. പ്രധാനമായും സിപിഎമ്മും സിപിഐയും കോണ്‍ഗ്രസും ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടുമായിരുന്നു (ഐഎസ്എഫ്) ബംഗാളിലെ സംയുക്ത മുന്നണി. സിപിഎം 170 സീറ്റിലും കോണ്‍ഗ്രസ് 90 സീറ്റിലും ഐഎസ്എഫ് 10 സീറ്റിലുമാണു മത്സരിച്ചത്. ഇതില്‍ ആകെ 42 സീറ്റില്‍ മാത്രമാണു കെട്ടിവച്ച പണം തിരിച്ചു കിട്ടിയത്; ഇടതു പാര്‍ട്ടികള്‍ക്ക് 21 സീറ്റിലും കോണ്‍ഗ്രസിന് 11ലും സഖ്യകക്ഷിയായ ഐഎസ്എഫിന് 10 സീറ്റിലും. ഒറ്റയ്ക്ക് മത്‌സരിച്ചിരുന്നെങ്കിലും ഇതിലും മെച്ചപ്പെട്ട വിജയം നേടാമായിരുന്നു എന്ന വിലയിരുത്തല്‍സി പി എം ബംഗാള്‍ ഘടകത്തില്‍ തന്നെ വന്നു കഴിഞ്ഞു. അതിനാലാണ് കോണ്‍ഗ്രസിനെ പിന്നോട്ട് മാറ്റി പ്രതിപക്ഷ ഐക്യത്തിനായുള്ള നീക്കങ്ങള്‍ അണിയറയില്‍ തുടങ്ങിയിരിക്കുന്നത്. ശശിതരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പിന്‍തുണയ്ക്കുന്നുണ്ട്. ഒന്നാം യു പി എ സര്‍ക്കാരിന്റെ വിജയമാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. അനാരോഗ്യം മൂലം സോണിയ നിശബ്ദയായിരിക്കുന്നതിന് പുറമെ രാഹുല്‍ വിട്ടു നില്‍ക്കുന്നതും കോണ്‍ഗ്രസിനെ ആശ്രയിക്കുന്നതില്‍ നിന്ന് പ്രാദേശിക പാര്‍ട്ടികളെ അകറ്റുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....