കോടതി വിധിയുടെ ബലത്തിൽ തമിഴ്‌നാട് ഉദ്യോഗസ്ഥർ മുല്ലപ്പെരിയാർ ഡാമിന്റെ നിയന്ത്രണം കൂടുതൽ കർശനമാക്കിയതോടെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം കൂടുതൽ വെട്ടിലായി. ഇടുക്കി രാഷ്ട്രീയത്തിൽ പിടിമുറുക്കാൻ ഡീൻകുര്യക്കോസിനെ രംഗത്ത് ഇറക്കി നടത്തിയ സമരം രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള വികാരപജ്ഞായ പ്രശ്‌നമായി മറ്റുമെന്നും സമരത്തിൽ നിന്ന് പിൻമാറണമെന്നും എ ഐ സി സി കെ സി വേണുഗോപാലലിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. അതിനിടയിൽ വീണ്ടും വെള്ളം തുറന്നു വിടുമ്പോൾ അവിടെ ഓടി എത്താനും നേതാക്കൾക്ക് കഴിയുന്നില്ല. ജലനിരപ്പ് ഉയർന്ന് കിടക്കുന്നതിനാൽ സമരത്തെ ഇടുക്കിയിലെ ജനങ്ങൾ അത്രകണ്ട് ശ്രദ്ധിക്കുന്നുമില്ല എന്നതാണ് അവസ്ഥ. റോഗി അഗസ്റ്റിനെതിരെ പ്രേമചന്ദ്രനെ വച്ച് വിമർശനം നടത്തുന്നുണ്ടെങ്കിലും ജനത്തിന്റെ കൂടെ നിന്ന് കയ്യടി നേടുകയാണ് റോഷി. കഴിഞ്ഞ ദിവസം രാത്രി ജലനിരപ്പ് ഉയർന്നപ്പോൾ അവിടെ എത്തിയ റോഷിയോട് ജനങ്ങൾ കയർത്തപ്പോൾ അവരുടെ വികരാം മാനിച്ച് സംസാരിച്ച് അവരെ കയ്യിലെടുക്കുകയാണ് മന്ത്രി ചെയ്തത്. ഡാമിന്റെ നിയന്ത്രണം നമ്മുടെ കൈയിലന്നും ഇത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണെന്നും രാത്രിയിൽ വെള്ളമൊഴുക്കരുതൈന്ന് പലതവണ ആവശ്യപ്പെട്ടിട്ടും തമിഴ്നാടിന്റെ ഭാഗത്തുനിന്നും വീണ്ടും ഇത് തുടരുകയാണെന്നുമായിരുന്നു ഇക്കാര്യത്തിൽ മന്ത്രിയുടെ പ്രതികരണം. പറയുന്നത് കേൾക്കുന്നില്ലാ എന്നുപറയുന്നതിൽ കാര്യമില്ലന്നും ജനങ്ങളുടെ ജീവന്റെ പ്രശ്‌നമാണെന്നും എന്തെങ്കിലും സംഭവിച്ചുപോയാൽ എന്തുചെയ്യുമെന്നും കൂട്ടത്തിലെ ഒരാൾ ചോദിച്ചപ്പോൾ ഞാനെന്താ ചെയ്യേണ്ടത്,എനിക്ക് എന്തുചെയ്യാൻ കഴിയും എന്ന് നിങ്ങൾ പറഞ്ഞുതരു.. എന്നായി മന്ത്രി. ജനക്കൂട്ടത്തിന്റെ ഭാഗത്തുനിന്നും പ്രതികരണമുണ്ടാവുന്നില്ലന്ന് കണ്ടപ്പോൾ മന്ത്രി സ്ഥിതിഗതികൾ അക്കമിട്ട് നിരത്തി ഒരിക്കൽക്കുടി കാര്യങ്ങളുടെ കിടപ്പുവശം വിശദീകരിക്കുകയും ചെയ്തു. 142 അടിവര വെള്ളം സംഭരിക്കാൻ സുപ്രിംകോടതി അവർക്ക് അനുവാദം നൽകിയിട്ടിട്ടുണ്ടെന്നും ഇതിനെ മറികടക്കാൻ എനിക്കോ നിങ്ങൾക്കോ ആവില്ലന്നും വെള്ളം കൂടുതൽ വന്നാൽ പകൽ ഒഴുക്കിവിട്ട് ജലനിരപ്പ് നിയന്ത്രിക്കുകയാണ് വേണ്ടതെന്നും രാത്രി ഒരു കാരണവാശാലും വെള്ളം ഒഴുക്കരുതെന്നും അവരോട് 3 തവണ ആവശ്യപ്പെട്ടിട്ടും അനുസരിക്കുന്നില്ലന്നും സുപ്രിംകോടിയിൽ തന്നെ കാര്യങ്ങൾ എത്തിക്കുകയല്ലാതെ മറ്റ് വഴികളില്ലന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണത്തിന്റെ ചുരുക്കം. ഏതാണ്ട് അരമണിക്കൂറോളം നേരം ഇവിടെ മന്ത്രിയും ജനക്കൂട്ടവുമായുള്ള വാദപ്രതിവാദങ്ങൾ നീണ്ടുനിന്നു.എന്തുപ്രശ്‌നമുണ്ടായാലും നിങ്ങൾക്കൊപ്പമുണ്ടാവുമെന്നും എന്തെങ്കിലും പറഞ്ഞ് സ്ഥലം വിടുന്ന ആളല്ല താനെന്നും മന്ത്രി പറഞ്ഞാണ മന്ത്രി വിശദീകരണം അവസാനിപ്പിച്ചത്. വെള്ളപ്പൊക്ക ഭീഷിണിയിലായ കുടംബങ്ങളെ നേരിട്ട് കാണുന്നതിന് ലക്ഷ്യമിട്ടാണ് മന്ത്രി ഇവിടെ എത്തിയത്. സുരക്ഷകാര്യങ്ങൾ തങ്ങൾ നോക്കിക്കോളാമെന്നും ഇതിനായി ആരും മെനക്കേണ്ടെന്നുമായിരുന്നു ഇക്കാര്യത്തിൽ പ്രതിഷേധക്കാരുടെ നിലപാട്. തെത്തുടർന്ന് മന്ത്രി ഇവിടെ നിന്നും മടങ്ങി. രാത്രി സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ ആർ ഡി ഒ യും പൊലീസ് സംഘവും നാട്ടുകാരുടെ പ്രതിഷേധച്ചൂടറിഞ്ഞ് തിരിച്ചുപോയി. ഇന്നലെ രാത്രിയും വെള്ളപ്പൊക്ക ഭീഷിണി മൂലം നിരവധി കുടുംബങ്ങൾക്ക് രാത്രി മാറി താമസിക്കേണ്ടി വന്നിരുന്നു.മുല്ലപ്പെരിയാർ ഡാമിന്റെ 9 ഷട്ടറുകൾ ഒരുമിച്ച് ഇന്നലെ തുറന്നിരുന്നു.പുലർച്ചെ ആയതോടെ 8 ഷട്ടറുകളും അടച്ചു.ഇതോ വെള്ളം ഒഴുക്ക് നേരിയതോതിലായി. അധികജലം പകൽ ഒഴുക്കിവിടണമെന്നും രാത്രിയിൽ വെള്ളം ഒഴുക്കി തങ്ങളെ കഷ്ടപ്പെടുത്തുന്നത് ഒഴിവാക്കണമെന്നുമാണ് നാട്ടുകാരുടെ പ്രാധാന ആവശ്യം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....