News Beyond Headlines

31 Wednesday
December

മുന്നറിയിപ്പുമായി സുധാകരൻ ഉത്തരം മുട്ടി ഉമ്മൻചാണ്ടി

കോൺഗ്രസിൽ അധികാരസ്ഥാനങ്ങൾ മാറിവരുന്ന തലമുറയ്ക്ക് ഉപയോഗിക്കാൻ സാധിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. തലശേരി ഇന്ദിരാ ഗാന്ധി ആശുപത്രി തിരഞ്ഞടുപ്പിനു ശേഷമാണ് കോൺഗ്രസ് വിമത നേതാക്കളെ ലക്ഷ്യം വച്ച് സുധാകരൻ പ്രസ്താവനടത്തിയിരിക്കുന്നത്. കോൺഗ്രസിന്റെ കൈയിലുള്ള സ്ഥാപനങ്ങളിൽ ജനാധിപത്യത്തിന്റെ ശുദ്ധവായു കടന്നുവരണം. ഏകാധിപത്യത്തിന്റെ ചാട്ടവാർ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മാറിമാറി വരുന്ന തലമുറയ്ക്ക് കൈകാര്യംചെയ്യാൻ കഴിയണം-സുധാകരൻ പറഞ്ഞു. ഇപ്പോൾ നൽകിയത് മുന്നറിയിപ്പ് മാത്രമാണ്. താക്കീതാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അനുസരിക്കാതിരിക്കുമ്പോഴാണ് താക്കീതെന്ന് കെ.സുധാകരൻ പറഞ്ഞു. സംഘടനാമികവിന്റെ വിജയമായി തിരഞ്ഞെടുപ്പ് ഫലത്തെ കാണണമെന്നു സുധാകരൻ പറഞ്ഞു. യുഡിഎഫ് യോഗത്തിൽ അടക്കം പങ്കെടുക്കാതെ നിസഹകരണം തുടരുന്ന നേതാക്കൾക്കുള്ള മറുപടി കൂടിയാണ് കെ സുധാകരന്റേതെന്നാണ് വിലയിരുത്തൽ. സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എത്തിയതോടെയാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നീക്കം ശക്തമാക്കിയത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ലക്ഷ്യമാക്കിയാണ് ഗ്രൂപ്പുകൾ മുന്നോട്ട് നീങ്ങുന്നത്് കഴിഞ്ഞ ദിവസം ഫേസ് ബുക്ക് കുറിപ്പിൽ കടുത്ത വിമർശനം സുധാകരൻ നടത്തിയിരുന്നു. തൃണമൂൽ കേരളത്തിലേക്ക് വരുന്നു എന്ന രാഷ്ട്രീയ വാർത്തകൾക്ക് പിന്നാലെയാണിത് എന്നത് ശ്രദ്ധേയമാണ്. ഒന്ന് നിങ്ങൾ അറിയണം കണ്ണുതുറന്ന് കാണണം കേരളത്തിന്റെ തെരുവുകളിലേക്ക് നോക്കൂ... ഇന്നലെകളിൽ കണ്ട നൈരാശ്യം പിടിച്ച കോൺഗ്രസല്ല... ഒരു മനസ്സോടെ, ഒരേ വികാരമായി, ഒരു സാഗരം പോലെ ത്രിവർണ്ണ പതാക ചോട്ടിൽ ഒഴുകിയെത്തുന്ന ജനലക്ഷങ്ങൾ... അവർക്ക് വ്യക്തികളല്ല വലുത്, കോൺഗ്രസ് മാത്രമാണ്. കോൺഗ്രസ് മാത്രം! ഇവിടെ ആർക്കും മാറിനിൽക്കാനാവില്ല, മുന്നോട്ട്... ജയ് കോൺഗ്രസ്!' കെ സുധാകരൻ തന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർത്തിയാക്കുന്നത് ഇങ്ങനെയാണ്. ഇനി എന്ത് ചെയ്യണം എന്ന കെസി ജോസഫ് അടക്കമുള്ള മുതിർന്ന നേതാക്കളുടെ ചോദ്യത്തിന് ഉത്തരം നകാൻ സാധിക്കാതെ നിലയിലാണ് ഉമ്മൻചാണ്ടി. പാർട്ടി വിടാം എന്ന് പറയുന്ന തീവ്രവാദികളുടെ എണ്ണം കൂടിവരികയാണ്. രണ്ട് എം പി മാരും , ആറ് എം എൽ എ മാരും ഉമ്മൻചാണ്ടിക്കൊപ്പമുണ്ട്. അതിനിടയിലാണ് ജില്ലാ കോൺഗ്രസ് പുനസംഘടനയുമായി സുധാകരൻ കേരളം മുഴുവൻ പിടിമുറുക്കാൻ തുടങ്ങിയിരിക്കുന്നത്. തലശേരിയിലെ വിജയം കേരളത്തിലെ മുഴുവൻ കോൺഗ്രസ് സഹകാരികൾക്കും അനുഭവപാഠമാകേണ്ടതാണ് തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രി തിരഞ്ഞെടുപ്പ് ഫലമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞിരിക്കുന്നത്. പാർട്ടി കാഴ്ചപ്പാട് അംഗീകരിക്കാത്തതിനാൽ തിരുത്തൽ അനിവാര്യമായി വന്നു. ആ തിരുത്തലാണ് ഇപ്പോൾ നടത്തിയത്. 35-ഉം 40-ഉം വർഷമായി രംഗത്തുള്ള നേതാക്കൾ മാറണം. കോൺഗ്രസിന്റെ ഭരണസമിതി തുടർച്ചയായി മൂന്ന് ടേമിലപ്പുറം തുടരരുത്. തീരുമാനം കോൺഗ്രസ് നേതൃത്വം അംഗീകരിച്ചതാണ്. അംഗീകരിക്കാത്ത ഒന്നായിരുന്നു ഇന്ദിരാഗാന്ധി ആസ്പത്രി. കോൺഗ്രസ് കൈകാര്യംചെയ്യുന്ന സ്ഥാപനങ്ങൾ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരിക്കണമെന്ന ഇർദേശവും നൽകി യിട്ടുണ്ട് മമ്പറം ദിവാകരൻ തിരിച്ചുവരുമോയെന്ന ചോദ്യത്തിന് ആലോചനയിലില്ല, തിരിച്ചു വരുമ്പോൾ കാണാമെന്നായിരുന്നു മറുപടി. യൂത്ത് കോൺഗ്രസ് പുനഃസംഘടന തീരുമാനിക്കുന്നത് മാറ്റിവെക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അർഹതയുള്ള ആളുകളെ നേതൃരംഗത്ത് കൊണ്ടുവരണം.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....