News Beyond Headlines

26 Sunday
April

ഫോണ്‍ കോള്‍ തന്റേത് തന്നെയെന്ന് വിഷ്ണു; സന്ദീപ് വധക്കേസില്‍ പൊലീസിന് നിര്‍ണായക തെളിവുകള്‍

സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന്. കൊലപാതകത്തിന് ശേഷം പുറത്ത് വന്ന ഫോണ്‍ സന്ദേശം തന്റെതാണെന്ന് അഞ്ചാം പ്രതി വിഷ്ണു സമ്മതിച്ചു. നാലാം പ്രതി മണ്‍സൂറിനെ ഇന്ന് കാസര്‍കോട് എത്തിച്ച് തെളിവെടുക്കും. അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലിരിക്കെയുള്ള ചോദ്യം ചെയ്യലിലാണ് അഞ്ച് പ്രതികളും നിര്‍ണായകമായ വിവരങ്ങള്‍ മൊഴി നല്‍കിയത്. നിലവില്‍ കിട്ടിയ തെളിവുകളില്‍ ഏറ്റവും പ്രധാനമെന്ന് കരുതുന്നതാണ് അഞ്ചാം പ്രതി വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണം. സന്ദീപിനെ കൊന്നത് നിലവിലെ പ്രതികള്‍ തന്നെ ആയിരുന്നെന്നും മൂന്ന് പേര്‍ മാത്രം ജയിലില്‍ പോകുമെന്നുമായിരുന്നു സംഭാഷണം. ചങ്ങനാശ്ശേരി സ്വദേശിയായ മിഥുനെ പറ്റിയും പരാമര്‍ശമുണ്ടായിരുന്നു. പൊലീസ് അന്വേഷണത്തില്‍ ഇയാളും ക്രിമിനല്‍ കേസുകളിലെ പ്രതി ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. സന്ദീപ് വധക്കേസിലെ പ്രതികള്‍ മുമ്പ് പല കേസുകളില്‍പ്പെട്ടപ്പോഴും സഹായങ്ങള്‍ നല്‍കിയത് മിഥുനാണ്. ഇയാളുടെ സഹോദരനും ഈ പ്രതികള്‍ക്കൊപ്പം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ഫോണ്‍ സംഭാഷണത്തിന്റെ ശാസ്ത്രീയ പരിശോധനഫലം കിട്ടാനുണ്ട്. ഇതിനിടെ അഞ്ചാം പ്രതി വിഷ്ണുവിന്റെ വീട്ടില്‍ നിന്ന് വടിവാള്‍ അടക്കമുള്ള മാരക ആയുധങ്ങള്‍ പിടിച്ചെടുത്തു. ഏറ്റുമാനുരില്‍ പിടിച്ചുപറി കേസില്‍ പ്രതിയായ ശേഷം ഒളിവില്‍ കഴിയുന്നതിനിടയിലാണ് അഞ്ചംഗ സംഘം സന്ദീപിനെ വധിച്ചതെന്നും പൊലീസിന് മൊഴി നല്‍കി. ഹരിപ്പാട് സ്വദേശിയായ അരുണിനെ തട്ടിക്കൊണ്ട് വന്ന് മര്‍ദ്ദിക്കാനാണ് പ്രതികള്‍ തിരുവല്ല കുറ്റൂരില്‍ മുറി വാടകയ്ക്കെടുത്തത്. കരുവാറ്റയില്‍ പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ഒരുക്കിയ രതീഷിന് വേണ്ടിയാണ് അരുണിനെ തട്ടിക്കൊണ്ട് വന്നത്. നിലവില്‍ ആലപ്പുഴയില്‍ റിമാന്റില്‍ കഴിയുന്ന രതീഷിനെയും സന്ദീപ് വധക്കേസില്‍ പ്രതി ചേര്‍ത്തു. തെറ്റായ മേല്‍വിലാസം നല്‍കി പൊലീസിനെ തെറ്റിധരിപ്പിച്ച മണ്‍സൂറിന്റെ കൂടുതല്‍ വിവരങ്ങളറിയാനാണ് ഇയാളുമയി അന്വേഷണ സംഘം കാസര്‍ഗോഡെക്ക് പോകുന്നത്. കഴിഞ്ഞ ആഴ്ചയാണ് സിപിഎം പെരിങ്ങ ലോക്കല്‍ സെക്രട്ടറിയായ പിബി സന്ദീപ് കൊല്ലപ്പെട്ടത്. യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജിഷ്ണു എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദീപിനെ കൊലപ്പെടുത്തിയത്. പിന്നീല്‍ ആര്‍എസ്എസാണെന്ന് സിപിഎം ആരോപിച്ചിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....