മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പില്‍ ഇടനിലക്കാരിയായി നിന്ന ആന്ധ്ര സ്വദേശിനി സുജിതയെ പരിചയപ്പെടുത്തിയതും ഇവരെ കേരളത്തിലെത്തിച്ചതും ഐ.ജി. ലക്ഷ്മണയെന്ന് ക്രൈംബ്രാഞ്ചിന് മൊഴി. തൃശ്ശൂര്‍ സ്വദേശിയായ ഹനീഷ് ജോര്‍ജിനെ ചതിച്ച് 15 ലക്ഷം തട്ടിയെടുത്ത കേസില്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യവേയാണ് മോന്‍സണ്‍ ഈ കാര്യം അറിയിച്ചത്. സുജിത കലൂരിലെ തന്റെ മ്യൂസിയത്തില്‍ വന്ന് പുരാവസ്തുക്കള്‍ പരിശോധിച്ചതായും മോന്‍സണ്‍ മൊഴിനല്‍കി. ഇവരുമായി തനിക്ക് അതില്‍ക്കവിഞ്ഞ് അടുപ്പമില്ലെന്നാണ് മോന്‍സണ്‍ പറയുന്നത്. മോന്‍സന്റെ മൊഴി ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കും. തിരുവനന്തപുരത്തെ പോലീസ് ക്ലബ്ബില്‍ ലക്ഷ്മണയുടെ ഗസ്റ്റായി സുജിത എത്തിയെന്നും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. പോലീസ് ക്ലബ്ബ് വ്യാജ പുരാവസ്തു വില്‍പ്പനയ്ക്കായി ഉപയോഗിച്ചതായും രേഖകള്‍ ലഭിച്ചിട്ടുണ്ട്. ചെമ്പോല പ്രത്യേക സംഘം പരിശോധിക്കും കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന ശബരിമല സംബന്ധിച്ച 'ചെമ്പോല' പരിശോധിക്കാന്‍ പ്രത്യേക സംഘം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ചെന്നൈ റീജണല്‍ ഡയറക്ടറുടെ നേതൃത്വത്തിലാകും പരിശോധന. ചെമ്പോല പരിശോധിക്കാന്‍ പ്രത്യേക സംഘം വേണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ.) തൃശ്ശൂര്‍ യൂണിറ്റ് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം എ.എസ്.ഐ. കൊച്ചി, തൃശ്ശൂര്‍ യൂണിറ്റുകള്‍ ചേര്‍ന്നായിരുന്നു മോന്‍സന്റെ മ്യൂസിയത്തിലുണ്ടായിരുന്ന 'പുരാവസ്തുക്കള്‍' എന്നു പറഞ്ഞിരുന്ന വസ്തുക്കള്‍ പരിശോധിച്ചത്. ചെമ്പോലയുടെ പഴക്കവും ഇതിലെഴുതിയിരിക്കുന്നത് എന്താണ് എന്നതും അറിയണമെങ്കില്‍ വിദഗ്ദ്ധരടങ്ങുന്ന പ്രത്യേക സംഘം വേണമെന്ന് യൂണിറ്റുകള്‍ ആവശ്യപ്പെടുകയായിരുന്നു. മോന്‍സന്റെ ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോല വായിച്ച ചരിത്രകാരന്‍ ഡോ. എം.ആര്‍. രാഘവ വാരിയരുടെ മൊഴി ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ചെമ്പോല താന്‍ വായിച്ചിരുന്നെന്നും എന്നാല്‍, അതിന്റെ ഉള്ളടക്കം എന്തായിരുന്നു എന്ന കാര്യം ഇപ്പോള്‍ ഓര്‍മയില്ലെന്നുമാണ് രാഘവ വാരിയര്‍ മൊഴി നല്‍കിയത്. ചെമ്പോല വ്യാജമാണെന്ന് കണ്ടെത്തിയാല്‍ മോന്‍സണെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് കഴിയും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....