മണച്ചാല വനാന്തരത്തിലെ വൈഡൂര്യ ഖനനവുമായി ബന്ധപ്പെട്ട അന്വേഷണം വനം വകുപ്പ് ഊർജിതമാക്കി പ്രതികളെക്കുറിച്ച് സൂചനയുണ്ട്. ചെക്ക് പോസ്റ്റുകളിലടക്കം പരിശോധനയും അന്വേഷണവും ഊർജ്ജിതമാണ്. മണച്ചാലയിൽ കൂടുതൽ വാച്ചർമാരെ നിയമിച്ചിച്ചു. മണച്ചാലയിൽ വൈഡൂര്യ ഖനനം നടന്നത് മൂന്ന് തവണ. 1905-ലാണ് വെഞ്ഞാറമൂട് കേന്ദ്രീകരിച്ചുള്ള ഒരു സംഘം ആദ്യമായി വൈഡൂര്യ സാധ്യത തിരിച്ചറിഞ്ഞു ഖനനം നടത്തിയത്. മണ്ണിൽ അഭ്രത്തിന്റെ സാന്നിധ്യം കണ്ടാണ് വൈഡൂര്യ സാധ്യത ഇവർ കണക്കാക്കിയത്. എന്നാൽ ഇതു സംബന്ധിച്ച് കാര്യമായ സർക്കാർ പരിശോധനകൾ നടന്നിട്ടില്ല. ആദ്യ ഖനനത്തിൽ വൈഡൂര്യം കിട്ടിയതായും എന്നാൽ ഈ കേസ് പിന്നീട് ഒതുക്കി തീർത്തതായും പറയുന്നു. പിന്നീട് 10 വർഷത്തിനു ശേഷം വീണ്ടും ഒരു ശ്രമം നടന്നു . രണ്ടാമത്തെ ശ്രമത്തിനു ശേഷമാണ് മണച്ചാലയിൽ ക്യാംപ് ഷെഡ് ആരംഭിച്ച് മുഴുവൻ സമയ വാച്ചർമാരെ നിയോഗിച്ചത്. അടുത്തിടെ നടന്ന മൂന്നാമത്തെ ഖനനത്തിൽ വൈഡൂര്യം കിട്ടിയെന്നു പറയുന്നുണ്ടെങ്കിലും പ്രതികളെ കുറിച്ചു വിവരം കിട്ടിയാലേ സ്ഥിരീകരണം ഉണ്ടാവൂ. ബ്രൈമൂറിൽ നിന്ന് മണച്ചാലയിലിലേക്കു പോകുന്ന വഴിക്കു കാട്ടിനുള്ളിൽ അയ്യപ്പ ക്ഷേത്രമുണ്ട്. ഇവിടെ വൃശ്ചിക മാസത്തിൽ വിളക്കും പൂജയും വെടിയുമൊക്കെ നടക്കും. ഇവിടെ നിന്നു ഒരു കിലോമീറ്ററിനുള്ളിലാണ് മണച്ചാല. അടുത്തിടെ നടന്ന ഖനനവുമായി ബന്ധപ്പെട്ടു പാറ പൊട്ടിക്കുന്ന ശബ്ദം കേട്ടെന്ന് കല്ലാർ ഭാഗത്തുള്ള ആദിവാസികൾ വനപാലകരോട് പറഞ്ഞെങ്കിലും അതു അയ്യപ്പ ക്ഷേത്രത്തിലെ വെടിയായിരിക്കുമെന്നാണ് വിലയിരുത്തലിൽ വലിയ പരിശോധന നടന്നില്ല ഇത് സംഘത്തിന് ഗുണകരമായി എന്നാണ് ഇപ്പോൾ കരുതുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....