News Beyond Headlines

22 Saturday
January

ലീഗിന് തിരിച്ചടി ഇടതു മുന്നണിക്ക് നേട്ടം

മുസ്‌ളീം സംഘടനകളുടെ എകീകരണം ലക്ഷ്യമിട്ട് ലീഗ് നടത്തിയ നീക്കം സി പി എം ഇടപെടീലിൽ പാടെ തകർന്നു. ബി ജെ പിക്ക് കരുത്ത് പകരും ലീഗിന്റെ നീക്കം എന്ന നിലപാടിൽ മുസ്‌ളീം സമുദായത്തിലെ പ്രമുഖർ രംഗത്തു വന്നതും അവരെ വെട്ടിലാക്കിയിരിക്കുകയാണ്. സമസ്ത സമരത്തിനില്ലെന്നും ഒരു പാർട്ടിയോടും അകലമില്ലെന്നും ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു. സമസ്ത നേരത്തെയും സമരം പ്രഖ്യാപിച്ചിട്ടില്ലെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്തയെ സംബന്ധിച്ചിടത്തോളം സമരം എന്നൊരു സംഗതിയില്ലെന്നും ജിഫ്രി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ലീഗിന്റെ റാലി രാഷ്ട്രീയ റാലിയാണെന്നും അതിൽ പങ്കെടുക്കുന്നത് ലീഗുകാരാണ് തീരുമാനിക്കേണ്ടതെന്നുമാണ് നിലവിൽ മറ്റു സംഘടനകളുടെ നിലപാട്. പൊതുകോർഡിനേഷൻ കമ്മിറ്റിയെന്നത് സമസ്തക്കില്ലെന്നും അത് ആവശ്യം വരുമ്പോൾ തങ്ങന്മാരൊക്കെ വിളിക്കുമ്പോൾ കൂടി ചർച്ച ചെയ്യാമെന്നുമാണ് സമസ്ത വ്യക്തമാക്കുന്നത്. വഖഫ് നിയമനങ്ങൾ പിഎസ് സിക്ക് വിടാനുള്ള തീരുമാനത്തിൽ വിശദമായ ചർച്ച നടത്തുമെന്നും അത് വരെ തൽസ്ഥിതി തുടരുമെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ശുഭപ്രതീക്ഷയുണ്ടെന്നും നിയമം റദ്ദാക്കണമെന്നും സമസ്ത നേതാക്കൾ ആവശ്യപ്പെട്ടു. വഖഫ് നിയമനവിവാദത്തിൽ ലീഗ് അടക്കമുള്ള സംഘടനകൾ വമ്പൻ സംയുക്ത സമരത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സമസ്തയുടെ പിന്മാറ്റം. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം നവംബർ 9ന് സഭയിൽ പാസാക്കി ഗവർണർ ഒപ്പിട്ട് 14ന് ഗസറ്റ് വിജ്ഞാപനം ഇറക്കി. പിഎസ് സി നിയമനത്തിൽ വഖഫ് ബോർഡാണ് തീരുമാനമെടുത്തതെന്നും സർക്കാരിന്റെ നിർദേശമായിരുന്നില്ല എന്നും പ്രത്യേകം വിശദീകരിക്കാനും സർക്കാർ വ്യക്തമാക്ക. അതും ലീഗിന് നിലവിൽ പ്രശ്‌നമാണ്. സംയുക്ത സമര സമിതിയിൽ നിന്നും സമസ്തയെ മാത്രമായി ക്ഷണിച്ചാണ് തീരുമാനത്തിൽ നിന്നുള്ള പിന്നോട്ട് പോകൽ പ്രഖ്യാപിച്ചത് സർക്കാരിന്റെ തന്ത്രമാണ്‌വിജയിച്ചത്. സമുദായ പിന്തുണയോടെ വൻ രാഷ്ട്രീയ സമരമായി മാറിയേക്കാമായിരുന്ന ഒന്നിലാണ് സർക്കാർ പ്രബല പണ്ഡിതസഭയെ കൂട്ടുപിടിച്ച് സമാധാന അന്തരീക്ഷം ഉണ്ടാക്കിയത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വയനാട്ടിലെ മുതിര്‍ന്ന സിപിഎം നേതാവ് പി.എ. മുഹമ്മദ് അന്തരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ സിപിഎം ജില്ലാ കമ്മിറ്റി രൂപീകരിച്ചതുമുതല്‍ ജില്ലാ സെക്രട്ടറിയറ്റംഗവും ജില്ലയുടെ രൂപീകരണത്തിന് ശേഷം കാല്‍നൂറ്റാണ്ടുകാലം ജില്ലാ സെക്രട്ടറിയുമായിരുന്ന പി.എ.  more...

ഉടക്കിപ്പിരിയാന്‍ ഒരുങ്ങി മുന്‍ മുഖ്യമന്ത്രിയും പരീക്കറുടെ മകനും; ഗോവ ബി.ജെ.പിയില്‍ ഉരുള്‍പൊട്ടല്‍

പനാജി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നതിന് പിന്നാലെ ഗോവ ബിജെപിയില്‍വിമത നീക്കം ശക്തം. സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കള്‍  more...

‘പനി ലക്ഷണമുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ പോകരുത്; കോവിഡ് പരിശോധിക്കണം’

പനി ലക്ഷണങ്ങളുണ്ടെങ്കില്‍ പൊതുസ്ഥലങ്ങളില്‍ പോകരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പനിലക്ഷണമുള്ളവര്‍ കോവിഡാണോ എന്നു പരിശോധിക്കണം. ജലദോഷം പോലുള്ള ലക്ഷണങ്ങളുള്ളവര്‍ ഹോം  more...

‘മമ്മൂട്ടിക്ക് സിപിഎം സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണോ കൊവിഡ് വന്നത്’ കോടിയേരി

തിരുവനന്തപുരം: കൊവിഡ് പടരുന്നതിനിടെ സിപിഎം സമ്മേളനങ്ങള്‍ നടക്കുന്ന ജില്ലകളെ കൊവിഡ് നിയന്ത്രണങ്ങളുള്ള കാറ്റഗറിയില്‍ നിന്നും ഒഴിവാക്കിയെന്ന വിമര്‍ശനമുയര്‍ന്നതോടെ വിശദീകരണവുമായി സിപിഎം  more...

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരി?ഗണിക്കുന്നത്  more...

HK Special


‘മമ്മൂട്ടിക്ക് സിപിഎം സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണോ കൊവിഡ് വന്നത്’ കോടിയേരി

തിരുവനന്തപുരം: കൊവിഡ് പടരുന്നതിനിടെ സിപിഎം സമ്മേളനങ്ങള്‍ നടക്കുന്ന ജില്ലകളെ കൊവിഡ് നിയന്ത്രണങ്ങളുള്ള കാറ്റഗറിയില്‍ .....

രാജപ്രതിനിധി തൊഴുതിറങ്ങി, ശബരിമല നടയടച്ചു; വരുമാനം 151 കോടി, എത്തിയത് 21.36 ലക്ഷം തീര്‍ഥാടകര്‍

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ ദര്‍ശനത്തിനെത്തിയത് 21,36,551 തീര്‍ഥാടകര്‍. പമ്പാ .....

കെ മുരളീധരന്‍ നിലവാരം കുറഞ്ഞ് സംസാരിക്കരുത്; കോണ്‍ഗ്രസിനകത്ത് ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനം കുറയുന്നുവെന്ന നിലപാട് ആവര്‍ത്തിച്ച് കോടിയേരി ബാലകൃഷ്ണന്‍

കോണ്‍ഗ്രസിനകത്ത് ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനം കുറയുന്നുവെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി .....

പറയുന്നിടത്ത് ബസ് നിര്‍ത്തും; രാത്രി ബസ് നിര്‍ത്തുന്നതിന് സര്‍ക്കുലര്‍ ഇറക്കി കെഎസ്ആര്‍ടിസി

രാത്രിയില്‍ ബസ് നിര്‍ത്തുന്നതിന് സര്‍ക്കുലര്‍ പുറത്തിറക്കി കെഎസ്ആര്‍ടിസി എംഡി. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, .....

മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം; ശബരിമല നട ഇന്ന് അടയ്ക്കും, നടവരവ് 150 കോടി

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും.ഹരിവരാസനം ചൊല്ലി നട .....