News Beyond Headlines

22 Saturday
January

സഞ്ജയ് ഗാന്ധി മുതല്‍ സൗന്ദര്യവരെ; പ്രമുഖരുടെ ജീവനെടുത്ത ആകാശ ദുരന്തങ്ങള്‍

നിന്നനില്‍പ്പില്‍ പറയുന്നുയരാനും എവിടെ വേണമെങ്കിലും വന്നിറങ്ങാനും സാധ്യമാകുന്നതിനാല്‍ തിരക്കുപിടിച്ച ജീവിതം നയിക്കുന്നവരുടെ ഇഷ്ടവാഹനമാണ് ഹെലികോപ്റ്ററുകള്‍. രാഷ്ട്രീയ നേതാക്കള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഹെലികോപ്റ്ററുകറും ചെറുവിമാനങ്ങളും രാജ്യത്തെ നിരവധി തവണ കണ്ണീരിലാഴ്ത്തിയ ചരിത്രമുണ്ട്. സഞ്ജയ് ഗാന്ധി മുതല്‍ തെന്നിന്ത്യന്‍ നടി സൗന്ദര്യ വരെയുള്ള അനേകം പ്രമുഖരാണ് ഇതിനോടകം രാജ്യത്ത് ഹെലികോപ്റ്റര്‍ അപകടങ്ങളില്‍ കൊല്ലപ്പെട്ടത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ വിയോഗത്തിലൂടെ രാജ്യം വീണ്ടുമൊരു ആകാശ ദുരന്തത്തിന്റെ ഞെട്ടലിലാണ്. നിലവിലെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവും കോണ്‍ഗ്രസ് നേതാവുമായിരുന്ന മാധവ് റാവു സിന്ധ്യ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഡി തുടങ്ങിയവരും വ്യോമ അപകടങ്ങളില്‍ കൊല്ലപ്പെട്ടവരുടെ പട്ടികയിലുണ്ട്. ഹെലികോപ്റ്റര്‍-വിമാന അപകടങ്ങളില്‍ കൊല്ലപ്പെട്ട പ്രമുഖരാണ് ചുവടെ. വൈ.എസ്.രാജശേഖര റെഡ്ഡി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന യെടുഗുരി സന്തിന്തി രാജശേഖര റെഡ്ഡി. 2009 സെപ്റ്റംബര്‍ രണ്ടിന് ആന്ധ്രപ്രദേശിലെ ചിറ്റൂരിലെ ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്താനുള്ള യാത്രയ്ക്കിടയില്‍ രുദ്രകൊണ്ടയ്ക്കും റോപെന്റയ്ക്കും ഇടയില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പെടുകയും കൊല്ലപ്പെടുകയുമായിരുന്നു. കര്‍ണൂലില്‍ നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ നല്ലമല വനത്തിലെ കുന്നിന്‍ മുകളില്‍ നിന്നായിരുന്നു മൃതദേഹം ലഭിച്ചത്. രാജശേഖര റെഡ്ഡിയും മറ്റു നാല് പേരും അപകടത്തില്‍ കൊല്ലപ്പെട്ടു. മോശം കാലവസ്ഥയെ തുടര്‍ന്ന് വനമേഖലയിലൂടെ സഞ്ചരിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ മരത്തിലിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി മകനാണ്. സഞ്ജയ് ഗാന്ധി കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് ഇന്ധിരാഗാന്ധിയുടെ പിന്തുടര്‍ച്ചക്കാരനായി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന മകന്‍ സഞ്ജയ് ഗാന്ധി 1980-ലാണ് ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്. ഡല്‍ഹി ഫ്ളെയിംഗ് ക്ലബ്ബിന്റെ പുതിയ വിമാനം പറത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നുവീണാണ് സഞ്ജയ് ഗാന്ധി 1980 ജൂണ്‍ 23-ന് മരിക്കുന്നത്. മാധവ് റാവു സിന്ധ്യ കോണ്‍ഗ്രസ് നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായിരുന്നു മാധവ്റാവു സിന്ധ്യ. ഒമ്പത് തവണ ലോക് സഭയില്‍ അംഗമായിട്ടുണ്ട്. 2001-ല്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലെ ഭോഗാവ് തഹസില്‍ മോട്ട ഗ്രാമത്തിനടുത്തുള്ള വയലിലേക്ക് മാധവ് റാവു സിന്ധ്യ യാത്ര ചെയ്തിരുന്ന വിമാനം തകര്‍ന്നുവീഴുകയായിരുന്നു. നാല് മാധ്യമപ്രവര്‍ത്തകരും സിന്ധ്യയുമടക്കം എട്ടുപേരാണ് അന്നത്തെ അപകടത്തില്‍ മരിച്ചത്. പത്ത് സീറ്റുകളുള്ള ഇവര്‍ സഞ്ചരിച്ച വിമാനം കനത്ത മഴമൂലം മോശം കാലവസ്ഥയെ തുടര്‍ന്ന് നെല്‍വയലില്‍ തകര്‍ന്നുവീഴുകയായിരിന്നു. ജി.എം.സി. ബാലയോഗി ലോക്സഭാ സ്പീക്കറും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായിരുന്ന ജി.എം.സി. ബാലയോഗി 2002 മാര്‍ച്ച് മൂന്നിന് ആന്ധപ്രദേശില്‍ വെച്ച് ഹെലികോപ്റ്റര്‍ തകര്‍ന്നാണ് മരിച്ചത്. പശ്ചിമ ഗോദാവരി ജില്ലയിലെ ഭീമവാരത്ത് നിന്ന് ബാലയോഗി സഞ്ചരിച്ച സ്വകാര്യ ഹെലികോപ്റ്റര്‍ കൃഷ്ണ ജില്ലയിലെ കൈകലൂരിനടുത്തുള്ള മത്സ്യക്കുളത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു. ലോക്സഭാ സ്പീക്കറായിരിക്കെയായിരുന്നു അപകടം. അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ എസ് രാജുവും ഹെലികോപ്റ്ററിന്റെ പൈലറ്റും അപകടത്തില്‍ മരിച്ചു. ദോര്‍ജി ഖണ്ഡു കോണ്‍ഗ്രസ് നേതാവും അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ദോര്‍ജി ഖണ്ഡു 2011 ഏപ്രിലിലാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്. ഖണ്ഡുവും മറ്റ് നാലു പേരും സഞ്ചരിച്ചിരുന്ന പവന്‍ ഹാന്‍സ് ഹെലികോപ്റ്റര്‍ തവാങ്ങില്‍ നിന്ന് ഇറ്റാനഗറിലേക്കുള്ള യാത്രാമധ്യേ കാണാതായി. അഞ്ചുദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവില്‍ 2011 മേയ് 4-ന് അരുണാചല്‍പ്രദേശ് -ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നിന്നും ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയും മേയ് 5-ന് ഖണ്ഡുവിന്റേത് അടക്കമുള്ള യാത്രികരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. നിലവിലെ അരുണാചല്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പേമ ഖണ്ഡു മകനാണ്. സൗന്ദര്യ തെന്നിന്ത്യന്‍ നടി സൗന്ദര്യ 2004 ഏപ്രില്‍ ഏഴിനാണ് ബെംഗളൂരുവിലുണ്ടായ ഒരു വിമാനാപകടത്തില്‍ മരിച്ചത്. ബെംഗളൂരുവില്‍ നിന്ന് കരിംനഗറിലേക്ക് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുമ്പോഴായിരുന്നു അപകടം. ബിജെപി വാടകയ്ക്കെടുത്ത ഒരു സ്വകാര്യ ചെറുവിമാനത്തിലായിരുന്നു യാത്ര. വിമാനം പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയും തകര്‍ന്നുവീഴുകയുമായിരുന്നു. സൗന്ദര്യയുടെ സഹോദരന്‍ അമര്‍നാഥ് അടക്കം മറ്റു മൂന്ന് പേരും കൊല്ലപ്പെട്ടു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വയനാട്ടിലെ മുതിര്‍ന്ന സിപിഎം നേതാവ് പി.എ. മുഹമ്മദ് അന്തരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ സിപിഎം ജില്ലാ കമ്മിറ്റി രൂപീകരിച്ചതുമുതല്‍ ജില്ലാ സെക്രട്ടറിയറ്റംഗവും ജില്ലയുടെ രൂപീകരണത്തിന് ശേഷം കാല്‍നൂറ്റാണ്ടുകാലം ജില്ലാ സെക്രട്ടറിയുമായിരുന്ന പി.എ.  more...

ഉടക്കിപ്പിരിയാന്‍ ഒരുങ്ങി മുന്‍ മുഖ്യമന്ത്രിയും പരീക്കറുടെ മകനും; ഗോവ ബി.ജെ.പിയില്‍ ഉരുള്‍പൊട്ടല്‍

പനാജി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നതിന് പിന്നാലെ ഗോവ ബിജെപിയില്‍വിമത നീക്കം ശക്തം. സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കള്‍  more...

‘പനി ലക്ഷണമുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ പോകരുത്; കോവിഡ് പരിശോധിക്കണം’

പനി ലക്ഷണങ്ങളുണ്ടെങ്കില്‍ പൊതുസ്ഥലങ്ങളില്‍ പോകരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പനിലക്ഷണമുള്ളവര്‍ കോവിഡാണോ എന്നു പരിശോധിക്കണം. ജലദോഷം പോലുള്ള ലക്ഷണങ്ങളുള്ളവര്‍ ഹോം  more...

‘മമ്മൂട്ടിക്ക് സിപിഎം സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണോ കൊവിഡ് വന്നത്’ കോടിയേരി

തിരുവനന്തപുരം: കൊവിഡ് പടരുന്നതിനിടെ സിപിഎം സമ്മേളനങ്ങള്‍ നടക്കുന്ന ജില്ലകളെ കൊവിഡ് നിയന്ത്രണങ്ങളുള്ള കാറ്റഗറിയില്‍ നിന്നും ഒഴിവാക്കിയെന്ന വിമര്‍ശനമുയര്‍ന്നതോടെ വിശദീകരണവുമായി സിപിഎം  more...

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരി?ഗണിക്കുന്നത്  more...

HK Special


‘മമ്മൂട്ടിക്ക് സിപിഎം സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണോ കൊവിഡ് വന്നത്’ കോടിയേരി

തിരുവനന്തപുരം: കൊവിഡ് പടരുന്നതിനിടെ സിപിഎം സമ്മേളനങ്ങള്‍ നടക്കുന്ന ജില്ലകളെ കൊവിഡ് നിയന്ത്രണങ്ങളുള്ള കാറ്റഗറിയില്‍ .....

രാജപ്രതിനിധി തൊഴുതിറങ്ങി, ശബരിമല നടയടച്ചു; വരുമാനം 151 കോടി, എത്തിയത് 21.36 ലക്ഷം തീര്‍ഥാടകര്‍

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ ദര്‍ശനത്തിനെത്തിയത് 21,36,551 തീര്‍ഥാടകര്‍. പമ്പാ .....

കെ മുരളീധരന്‍ നിലവാരം കുറഞ്ഞ് സംസാരിക്കരുത്; കോണ്‍ഗ്രസിനകത്ത് ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനം കുറയുന്നുവെന്ന നിലപാട് ആവര്‍ത്തിച്ച് കോടിയേരി ബാലകൃഷ്ണന്‍

കോണ്‍ഗ്രസിനകത്ത് ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനം കുറയുന്നുവെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി .....

പറയുന്നിടത്ത് ബസ് നിര്‍ത്തും; രാത്രി ബസ് നിര്‍ത്തുന്നതിന് സര്‍ക്കുലര്‍ ഇറക്കി കെഎസ്ആര്‍ടിസി

രാത്രിയില്‍ ബസ് നിര്‍ത്തുന്നതിന് സര്‍ക്കുലര്‍ പുറത്തിറക്കി കെഎസ്ആര്‍ടിസി എംഡി. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, .....

മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം; ശബരിമല നട ഇന്ന് അടയ്ക്കും, നടവരവ് 150 കോടി

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും.ഹരിവരാസനം ചൊല്ലി നട .....