ലോഡ്ജ് മുറിയില്‍ യുവതിയുടെ കഴുത്തില്‍ ചരടു കെട്ടിയാല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള അനുമതിയാകില്ലെന്നു കോടതി. കഴിഞ്ഞ ദിവസം എറണാകുളം സെഷന്‍സ് കോടതി ജഡ്ജി ജി. ഗിരീഷിനു മുന്‍പാകെയാണ് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനായി യുവാവ് വിചിത്രമായ വാദം ഉന്നയിച്ചത്. പീഡനക്കേസില്‍ പ്രതിയാക്കപ്പെട്ട ചേര്‍ത്തല പാണാവള്ളി സ്വദേശി വൈശാഖ് വിജയകുമാര്‍(24) ആണ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന പട്ടികജാതിക്കാരിയായ യുവതിയുടെ പരാതിയില്‍ എറണാകുളം ഉദയംപേരൂര്‍ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് കേസിന് ആസ്പദമായ സംഭവം. നവംബര്‍ 27ന് യുവതിയെ ലോഡ്ജ് മുറിയിലെത്തിച്ച് യുവാവ് നിര്‍ബന്ധിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി. തന്റെ എതിര്‍പ്പിനെ മറികടന്നാണ് പീഡിപ്പിച്ചത് എന്നാണ് പരാതിക്കാരി കോടതിയില്‍ നല്‍കിയ മൊഴി. ഡിസംബര്‍ 24ന് വീണ്ടും ലോഡ്ജ് മുറിയില്‍ എത്തിച്ചപ്പോള്‍ എതിര്‍പ്പു രേഖപ്പെടുത്തി. ഈ സമയം ഒരു ചരട് യുവതിയുടെ കഴുത്തില്‍ ചാര്‍ത്തി വിവാഹം കഴിച്ചതായി പ്രഖ്യാപിച്ചു. ഭാവിയില്‍ വിവാഹം കഴിച്ച് ഒരുമിച്ചു ജീവിക്കാമെന്ന വാഗ്ദാനവും നല്‍കി. തുടര്‍ന്ന് നിര്‍ബന്ധിച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് യുവാവ് വിവാഹത്തിനു താല്‍പര്യമില്ല എന്ന് അറിയിച്ച് പിന്‍വാങ്ങുകയായിരുന്നു. ചില സാമ്പത്തിക കാരണങ്ങളാലാണ് വിവാഹ ബന്ധത്തില്‍ നിന്നു പിന്‍മാറുന്നത് എന്നാണ് കോടതിയെ അറിയിച്ചത്. വിവാഹത്തില്‍ നിന്നു പിന്‍മാറിയതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചു. പൊലീസ് അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് യുവാവ് കോടതിയെ സമീപിച്ചത്. താന്‍ താലി ചാര്‍ത്തിയ യുവതി ആയതിനാല്‍ കേസ് പീഡന പരിധിയില്‍ വരില്ലെന്നായിരുന്നു വാദം. എന്നാല്‍ ചരട് ചാര്‍ത്തുന്നത് വിവാഹമാകില്ലെന്നും സാങ്കല്‍പികമായി വിവാഹം കഴിച്ചു എന്ന വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഇത് ഐപിസി സെക്ഷന്‍ 375 പ്രകാരം ബലാല്‍സംഗമാണെന്നുമാണ് കോടതി സ്വീകരിച്ച നിലപാട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....