News Beyond Headlines

26 Sunday
April

പുനഃസംഘടന ഗ്രൂപ്പ് സംരക്ഷിക്കാനെന്ന് ആക്ഷേപം; ബി.ജെ.പി.യില്‍ അതൃപ്തി പുകയുന്നു

നാഷണല്‍ കൗണ്‍സിലും സംസ്ഥാന കമ്മിറ്റിയും പുനഃസംഘടിപ്പിച്ചപ്പോള്‍ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയതില്‍ ബി.ജെ.പി.യില്‍ അതൃപ്തി. ഒ. രാജഗോപാലിനെ ഒരുസമിതിയിലും പരിഗണിച്ചില്ല. കോര്‍കമ്മിറ്റിയില്‍ തുടരുന്നുണ്ടെന്നു മാത്രം. പുനഃസംഘടന ഗ്രൂപ്പുകാരെ സംരക്ഷിക്കാനാണെന്നും കമ്മിറ്റികളില്‍ ഔദ്യോഗിക പക്ഷത്തിന്റെ ഭൂരിപക്ഷം ഉറപ്പാക്കാനാണെന്നും കൃഷ്ണദാസ് പക്ഷത്തെ നേതാവ് പ്രതികരിച്ചു. പി.കെ. കൃഷ്ണദാസിനെ അനുകൂലിക്കുന്നവരെ വെട്ടിനിരത്തിയുള്ള പുനഃസംഘടനയാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ആരോപണം. പുനഃസംഘടനയ്‌ക്കെതിരേ സംസ്ഥാന സമിതിയില്‍നിന്ന് ഒഴിവാക്കപ്പെട്ട പി.ആര്‍. ശിവശങ്കര്‍ പരസ്യമായി രംഗത്തെത്തി. രാജഗോപാല്‍, ശിവശങ്കര്‍, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരെ സംസ്ഥാന സമിതിയിലോ നാഷണല്‍ കൗണ്‍സിലിലോ ഉള്‍െപ്പടുത്തിയില്ല. പ്രായത്തിന്റെ പേരുപറഞ്ഞാണ് രാജഗോപാലിനെ ഒഴിവാക്കിയതെങ്കില്‍ അദ്ദേഹത്തെക്കാള്‍ തീരേ ആരോഗ്യക്കുറവുള്ളവരെ സമിതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് നേതാക്കള്‍ പറയുന്നു. രാജഗോപാലിനെ ആദ്യം നാഷണല്‍ എക്‌സിക്യുട്ടീവില്‍നിന്നും പിന്നീട് കൗണ്‍സിലില്‍നിന്നും ഒഴിവാക്കി. ഇതോടെ മുന്‍പ്രസിഡന്റെന്ന നിലയില്‍ കോര്‍ കമ്മിറ്റിയംഗം മാത്രമായി രാജഗോപാല്‍. സംസ്ഥാന ഘടകത്തിന്റെ തീരുമാനം അതേപടി അംഗീകരിക്കുന്ന സമീപനമാണ് കേന്ദ്രനേതൃത്വം സ്വീകരിക്കുന്നത്. 'വിഷമിച്ചു മരിക്കാനൊന്നും എന്നെക്കിട്ടില്ല. കാലണ മെമ്പറായിട്ടാണെങ്കിലും ഈ പാര്‍ട്ടിയില്‍ കാണും. ഒരു കേന്ദ്രസര്‍ക്കാര്‍ പോസ്റ്റും വേണ്ട. ഇനി ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍പോലും മത്സരിച്ചില്ലെങ്കിലും സംഘടനാ ഉത്തരവാദിത്വം കിട്ടിയില്ലെങ്കിലും നാട്ടിലെ ഏതുനീതികേടിനെയും അപചയങ്ങളെയും പറ്റാവുന്ന രീതിയില്‍ ഇനിയും ചോദ്യംചെയ്യു'മെന്നാണ് സംസ്ഥാന സമിതിയില്‍നിന്ന് ഒഴിവാക്കപ്പെട്ട ശിവശങ്കര്‍ സാമൂഹികമാധ്യമത്തില്‍ കുറിച്ചത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....