News Beyond Headlines

19 Friday
April

മക്കള്‍ക്ക് വിലയിട്ട സംഭവം: പോലീസിനെതിരേ ക്രിമിനല്‍ കേസ് സാധ്യത പരിശോധിച്ച് ഹൈക്കോടതി

മക്കളെ കേസില്‍ കുടുക്കാതിരിക്കുന്നതിന് ഡല്‍ഹി സ്വദേശിനിയായ അമ്മയോട് അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ എ.എസ്.ഐ. അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്യുന്നതിന്റെ സാധ്യത ഹൈക്കോടതി പരിശോധിക്കും. ഇതിനായി അമിക്കസ് ക്യൂറിയായി അഭിഭാഷകരായ എസ്. രാജീവ്, എ.വി. ജോജോ എന്നിവരെ ഹൈക്കോടതി നിയമിച്ചു. ഡല്‍ഹിയിലേക്കു പോയ പെണ്‍കുട്ടികളില്‍നിന്ന് എ.എസ്.ഐ. 25,000 രൂപ വാങ്ങിയെന്ന് സിറ്റി പോലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥനെതിരേ ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്യാനാകില്ലേയെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആരാഞ്ഞു. പരാതിയില്ലാതെ റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ കേസ് ചാര്‍ജ് ചെയ്യാനാകില്ലെന്ന് സര്‍ക്കാരിനായി ഹാജരായ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി. നാരായണന്‍ വിശദീകരിച്ചു. തുടര്‍ന്നാണ് ഇക്കാര്യം പരിശോധിക്കുന്നതിനായി കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. ഹര്‍ജി ജനുവരി ആദ്യം വീണ്ടും പരിഗണിക്കും. പെണ്‍കുട്ടികളുടെ കൈവശം ഉണ്ടായിരുന്ന 25,000 രൂപ താമസച്ചെലവിനും മറ്റുമെന്ന പേരിലാണ് പോലീസ് വാങ്ങിയത്. ഇതില്‍ 17,000 രൂപ റിക്കവര്‍ ചെയ്തതായും കമ്മിഷണറുടെ റിപ്പോര്‍ട്ടിലുണ്ട്. തുടര്‍ന്നാണ് ഇതിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ പിടിച്ചുപറിക്ക് കേസെടുക്കാനാകില്ലേയെന്ന് കോടതി ആരാഞ്ഞത്.ട്രെയിനില്‍ ഡല്‍ഹിക്കു പോയ പെണ്‍കുട്ടികള കണ്ടെത്താനായി പരാതിക്കാരുടെ ചെലവിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ ഡല്‍ഹിക്ക് പോയത്. പരാതിക്കാര്‍ തന്നെ വാഗ്ദാനം ചെയ്തതിന്റെ പേരിലായിരുന്നു ഇതെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട പ്രകാരമാണ് ടിക്കറ്റ് എടുത്ത് നല്‍കിയതെന്നാണ് കമ്മിഷണറുടെ റിപ്പോര്‍ട്ടിലുള്ളത്. ഡല്‍ഹിക്ക് പോകാനായി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അഡ്വാന്‍സ് നല്‍കിയതായോ ട്രെയിനില്‍ പോകാന്‍ വാറന്റ് അനുവദിച്ചതായോ റിപ്പോര്‍ട്ടില്‍ ഇല്ല. ക്രിമിനല്‍ കേസെടുക്കാനാകുമോ എന്നത് കോടതി പരിശോധിക്കുന്നത് ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമപരമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് തടസ്സമല്ലെന്നും കോടതി വ്യക്തമാക്കി.കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഷെല്‍റ്റര്‍ ഹോമില്‍നിന്ന് വീട്ടിലേക്കു വിട്ട പെണ്‍കുട്ടികള്‍ പഠനം പുനരാരംഭിച്ചതായി കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ അഭിഭാഷകന്‍ അറിയിച്ചു. ജാമ്യത്തിലിറങ്ങിയ ആണ്‍കുട്ടികള്‍ ഇപ്പോള്‍ ചങ്ങനാശ്ശേരിയിലാണ്. ഇവരുടെ ജാമ്യ വ്യവസ്ഥകളില്‍ ഇളവിനായി ഇതുവരെ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടില്ല.പെണ്‍കുട്ടികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ആണ്‍ സുഹൃത്തിനെ കാണാനാണ് ഡല്‍ഹിക്ക് പോയത്. തുടര്‍ന്നാണ് മാതാപിതാക്കള്‍ പോലീസിനെ സമീപിക്കുന്നത്. ആരോപണ വിധേയനായ എ.എസ്.ഐ. വിനോദ് കൃഷ്ണ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....