News Beyond Headlines

03 Sunday
May

ജഡ്ജിയെ അധിക്ഷേപിച്ച് പ്ലീഡര്‍, സിറ്റിംഗ് നിര്‍ത്തി ജഡ്ജി, ഹൈക്കോടതിയില്‍ നാടകീയ രംഗങ്ങള്‍

സര്‍ക്കാര്‍ അഭിഭാഷകന്റെ പെരുമാറ്റം അതിരുവിട്ടതോടെ കേരള ഹൈക്കോടതിയില്‍ ജഡ്ജി സിറ്റിംഗ് നിര്‍ത്തി വെച്ചു. ഗവണ്‍മെന്റ് പ്ലീഡറുടെ പെരുമാറ്റത്തില്‍ അതൃപ്തി അറിയിച്ച ജഡ്ജി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനെ ചേബംറിലേക്ക് വിളിച്ച് വരുത്തി. തുടര്‍ന്ന് സര്‍ക്കാര്‍ അഭിഭാഷകനെ മറ്റൊരു ബെഞ്ചിലേക്ക് മാറ്റി നിയമിച്ചു. ഹൈക്കോടതിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകളിലെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ചിലായിരുന്നു സംഭവം. പ്രോസിക്യൂഷന്റെ എതിര്‍പ്പ് തള്ളി പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിക്കാന്‍ കോടതി ഉത്തരവിട്ടതിനെ ചൊല്ലിയാണ് തര്‍ക്കം തുടങ്ങുന്നത്. ഹൈക്കോടതി നടപടിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സി.എന്‍.പ്രഭാകരന്‍ പരസ്യമായി അതൃപ്തി അറിയിച്ചു. തുടര്‍ന്ന് കോടതി മുറിയില്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങളും നടത്തി. സംസാരം അതിരുവിട്ടതോടെ കോടതി സി.എന്‍.പ്രഭാകരനെ താക്കീത് ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ അധിക്ഷേപം തുടര്‍ന്നു. കോടതിയുടെ അന്തസ്സ് ഹനിക്കുന്ന രീതിയില്‍ മോശം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ കോടതിയലക്ഷ്യ നടപടി എടുക്കുമെന്ന് ജഡ്ജി മുന്നറിയിപ്പ് നല്‍കിയെങ്കിലും പക്ഷേ സര്‍ക്കാര്‍ അഭിഭാഷകന്‍ അയഞ്ഞില്ല. ഇതോടെ ജസ്റ്റിസ് പി ഗോപിനാഥ് സിറ്റിങ് നിര്‍ത്തി ചേംബറിലേക്ക് മടങ്ങി. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ.ഷാജിയെ ചേംബറിലേക്ക് വിളിച്ച് വരുത്തി സിഎന്‍ പ്രഭാകരന്റെ പെരുമാറ്റത്തില്‍ അതൃപ്തി അറിയിച്ചു. ഇതോടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്ന മറ്റൊരു ബെഞ്ചിലേക്ക് പ്രഭാകരനെ മാറ്റിയാണ് പ്രശ്‌നത്തിന് താത്കാലികമായി പരിഹരിച്ചത്. ആരോപണവിധേയനായ സിഎന്‍ പ്രഭാകരന്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്റെ സഹോദരനാണ്. ഇതിനിടെ മറ്റൊരു ഗവണ്‍മെന്റ് പ്ലീഡര്‍ രശ്മിത രാമചന്ദ്രന്‍ അന്തരിച്ച സേനാമേധാവി ബിപിന്‍ റാവത്തിനെ വിമര്‍ശിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടതും വിവാദമായി. വിരമിച്ച നാല് സൈനിക ഓഫീസര്‍മാരും യുവമോര്‍ച്ച ദേശീയ നേതൃത്വവും രശ്മിതയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് എ.ജിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....