ലക്ഷദ്വീപില്‍ ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊച്ചിയിലെ (kochi) ആശുപത്രിയിലേക്ക് മാറ്റാന്‍ വൈകുന്നതായി പരാതി. അഗത്തി സ്വദേശിയായ 54 കാരന്‍ ജമാലുദ്ദീന്‍ തലയോട്ടിയില്‍ രക്തം കട്ടപിടിക്കുന്ന അസുഖത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണ്. എന്നാല്‍ പ്രത്യേക എയര്‍ ആംബുലന്‍സ് എത്താന്‍ വൈകിയെന്നാണ് ബന്ധുക്കളുടെ പരാതി. തലയോട്ടിയില്‍ രക്തം കട്ടപിടിച്ച് ഗുരുതരാവസ്ഥയില്‍ ഉള്ള ജമാലുദ്ദീന്‍ അഗത്തി രാജീവ്ഗാന്ധി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ജീവന്‍ രക്ഷിക്കാന്‍ കൊച്ചിയില്‍ എത്തിച്ച് മികച്ച ചികിത്സ കിട്ടേണ്ടതുണ്ടെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജമാലുദ്ദീനെ കേരളത്തിലേക്ക് എത്തിക്കാനുള്ള നീക്കം ബന്ധുക്കള്‍ തുടങ്ങിയത്. എന്നാല്‍ മോശം കാലാവസ്ഥയാണെന്ന കാരണം പറഞ്ഞ് കഴിഞ്ഞ ദിവസം ഹെലികോപ്ടര്‍ എത്തിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഇന്ന് ആബുലന്‍സ് എത്തിയെങ്കിലും സമയം വൈകിയതിനാല്‍ നാളെയേ പോകാനാവു എന്ന് അധികൃതര്‍ അറിയിക്കുകയും ചെയ്തു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ കവരത്തി ദ്വീപ് സന്ദര്‍ശനത്തിന് പോയതിനാലാണ് ഇന്ന് ഹെലികോപ്ടര്‍ വൈകിയതെന്ന് ലക്ഷദ്വീപ് എംപി പറഞ്ഞു. സാധാരണ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ ഉണ്ടെങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ മറ്റെല്ലാം മാറ്റിവച്ച് രോഗികളെ കൊണ്ട് പോകാനാവശ്യമായ സഹായം ചെയ്യണമെന്നും എംപി പറഞ്ഞു. എത്രയും പെട്ടെന്ന് ജമാലുദ്ദീനെ കേരളത്തിലെത്തിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....