പെരുമ്പാവൂര്‍ ഭജനമഠത്തിന് എതിര്‍ വശമുള്ള മൊബൈല്‍ ഷോപ്പില്‍ മോഷണം നടത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചെന്നൈ തൃശ്നാപ്പിള്ളി അണ്ണാനഗറില്‍ അരുണ്‍ കുമാര്‍ (28), തിരൂര്‍ കൂട്ടായി കാക്കോച്ചിന്റെ പുരിക്കള്‍ വീട്ടില്‍ സഫ്വാന്‍ (31), അരുണ്‍കുമാറിന്റെ ഭാര്യ നെല്ലിക്കുഴി പ്ലാംകുടിവീട്ടില്‍ സാമിനി (28) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് ടീം എടപ്പാള്‍, താനൂര്‍, നേര്യമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ അഞ്ചിന് പുലര്‍ച്ചെയായിരുന്നു സംഭവം. മൊബൈല്‍ ഷോപ്പിന്റെ ഷട്ടര്‍ പൊളിച്ചാണ് പ്രതികള്‍ അകത്തു കയറി മോഷണം നടത്തിയത്. 37 വില കൂടിയ മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടോര്‍ച്ച്, മെമ്മറി കാര്‍ഡുകള്‍ എന്നിവയാണ് കവര്‍ന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിവില്‍ പോയിരുന്ന പ്രതികളെ കണ്ടെത്തിയത്. ഇവരില്‍ നിന്നും പതിമൂന്ന് ഫോണ്‍, സ്മാര്‍ട്ട് വാച്ച്, ടോര്‍ച്ച് എന്നിവ പലയിടങ്ങളില്‍ നിന്നായി കണ്ടെടുത്തു. മോഷണ വസ്തുക്കള്‍ പല സ്ഥലങ്ങളിലായി വിറ്റിരിക്കുകയാണ്. മോഷണമുതല്‍ സൂക്ഷിച്ചതിനാണ് സാമിനിയെ അറസ്റ്റ് ചെയ്തത്. അരുണ്‍കുമാര്‍ ഇരുപത്തിയഞ്ചോളം മോഷണകേസ്സുകളിലും, സഫ്വാന്‍ ഇരുപതോളം കേസ്സുകളിലും പ്രതിയാണ്. പകല്‍ ബൈക്കുകളില്‍ സ്ഥാപനങ്ങളില്‍ എത്തി നിരീക്ഷണം നടത്തി രാത്രി മോഷണം നടത്തലാണ് ഇവരുടെ രീതി. മോഷണമുതല്‍ വിറ്റ് കിട്ടുന്ന തുക ആഡംബര ജീവിതത്തിനും മയക്കുമരുന്നിനുമാണ് ചിലവഴിക്കുന്നത്. എസ് പി കെ.കാര്‍ത്തിക്, എ എസ് പി അനുജ് പലിവാല്‍, ഇന്‍സ്പെക്ടര്‍ ആര്‍.രഞ്ജിത്ത്, എസ് ഐ മാരായ റിന്‍സ്.എം.തോമസ്, അനില്‍കുമാര്‍, എസ് സി പി ഒമാരായ പി.എ.അബ്ദുള്‍മനാഫ് (കുന്നത്തുനാട്), കെ.എ.നൌഷാദ്, എ.ഐ.നാദീര്‍ഷാ, എം.ബി.സുബൈര്‍, എ,പി.ഷിനോജ്, ശ്രീജിത്ത് രവി, ധന്യ മുരളി തുടങ്ങിയവാരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....