ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ബിപിന്‍ റാവത്തിന് അനുശോചനമെഴുതിയ കുറിപ്പില്‍ 'അക്കിടി' പിണഞ്ഞ് ബിജെപി മുതിര്‍ന്ന നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായി കുമ്മനം രാജശേഖരന്‍. സംയുക്ത സൈനിക മേധാവിയാണ് ബിപിന്‍ റാവത്ത്. എന്നാല്‍ ഇതിന് പകരം രാഷ്ട്രത്തിന്റെ സര്‍വ്വ സൈന്യാധിപന്‍ എന്നാണ് കുമ്മനം രാജശേഖരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഇന്ത്യയുടെ സര്‍വ്വ സൈന്യാധിപന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദാണ്. വിഷയത്തില്‍ ഇതുവരെ 'അക്കിടി' പിണഞ്ഞ കാര്യം കുമ്മനത്തിന് മനസിലായിട്ടില്ല. ഏകദേശം 21 മണിക്കൂര്‍ കഴിഞ്ഞിട്ടും ഫേസ്ബുക്കില്‍ നിന്ന് ഇത് തിരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് മറ്റൊരു തമാശ. സോഷ്യല്‍ മീഡിയയില്‍ കുമ്മനത്തിനെതിരെ ട്രോളും ഉയരുന്നുണ്ട്. ഗവണര്‍ പദവി അലങ്കരിച്ച വ്യക്തിയെന്ന നിലയില്‍ ഇതൊരു ചെറിയ അബദ്ധമായി കാണാന്‍ പറ്റില്ലെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം. കുമ്മനത്തിന്റെ കുറിപ്പിങ്ങനെ; രാഷ്ട്രത്തിന്റെ സര്‍വ്വ സൈന്യാധിപന്‍ വിപിന്‍ റാവത്തും സൈനികരും അപകടത്തില്‍ മരണപ്പെട്ടത് മൂലം താങ്ങാനാവാത്ത നഷ്ടവും അതീവ ദുഃഖവും കൊണ്ട് ജനങ്ങള്‍ അസ്വസ്ഥരായി കഴിയുമ്പോള്‍ ചിലര്‍ അവഹേളിച്ചും അപമാനിച്ചും രംഗത്ത് വന്നത് ഒരിക്കലും വെച്ചു പൊറുപ്പിക്കാനാവുന്നതല്ല. രാഷ്ട്രത്തിന്റെ കാവലാളായും രക്ഷകനായും കര്‍ത്തവ്യനിരതനായി പ്രശംസനീയ സേവനം നടത്തവേയാണ് അദ്ദേഹത്തെ നമ്മുക്ക് നഷ്ടപ്പെട്ടത്. മക്കളും സൈന്യവും ചേര്‍ന്ന് ദുഃഖഭാരത്തോടെ ചിതക്ക് തീ കൊളുത്തിയപ്പോള്‍ വിവാദങ്ങള്‍ക്കും കിംവദന്തികള്‍ക്കും തിരികൊളുത്തി ചിലര്‍ ആഘോഷമാക്കാന്‍ തയ്യാറായി. ഇക്കൂട്ടരെ കണ്ടെത്തി രാഷ്ട്രദ്രോഹ കുറ്റത്തിന് പ്രോസിക്യൂട്ട് ചെയ്യാനുള്ള ആര്‍ജവം സംസ്ഥാന സര്‍ക്കാരിനുണ്ടാകണം. സി.പി.എംന്റെ എം പി മാര്‍ ഉള്‍പ്പടെയുള്ള ഉന്നതനേതാക്കളാരും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയില്ലെന്ന വാര്‍ത്തയും ആരെയും വേദനിപ്പിക്കുന്നതാണ്. രാഷ്ട്രവിധ്വംസകശക്തികള്‍ക്ക് ഊര്‍ജ്ജം പകരുന്ന ഇത്തരം നടപടികള്‍ മുളയിലെ നുള്ളിക്കളഞ്ഞില്ലെങ്കില്‍ നിലനില്‍പ്പ് പോലും അപകടത്തിലാകുന്ന അതീവഗുരുതരമായ സ്ഥിതിയില്ലേക്ക് രാഷ്ട്രം വഴുതി വീഴും . ശക്തമായ നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....